നയന്‍താര രാഷ്ട്രീയത്തിലേക്ക് ? തെന്നിന്ത്യന്‍ സിനിമയില്‍ സ്വാധീനമുള്ള നടിയെ രാഷ്ട്രീയത്തിലിറക്കാന്‍ കരുക്കള്‍ നീക്കുന്നത് അമിത്ഷാ

മലയാളിയും ദക്ഷിണേന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയുമായ നയന്‍താരയെ രാഷ്ട്രീയത്തിലിറക്കാന്‍ ബിജെപി. നയന്‍സിനെ തങ്ങളുടെ പാളയത്തിലെത്തിച്ചാല്‍ അതുവഴി യുവാക്കളുടെ വോട്ട് കീശയിലാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണേന്ത്യയെ തങ്ങളുടെ അധീനതയിലാക്കാന്‍ ഇതു സഹായിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. നിലവില്‍ കര്‍ണ്ണാടകത്തില്‍ മാത്രമാണ് ബിജെപിക്ക് ശക്തമായ സ്വാധീനമുള്ളത്. അവിടെയാകട്ടെ പ്രതിപക്ഷത്തും. ഇതിന് വേണ്ടി പ്രമുഖരെ പാര്‍ട്ടിയിലേക്ക് എത്തിക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നീക്കം. ഈ പട്ടികയിലെ ആദ്യം സ്ഥാനം നയന്‍താരയ്ക്കാണെന്നും പറയുന്നു.  എന്നാല്‍ ഇക്കാര്യം നടി സ്ഥിരീകരിച്ചിട്ടില്ല. കേരളത്തില്‍ നിന്നുള്ള പ്രമുഖരെ റാഞ്ചാന്‍ അമിത്ഷായുടെ കേരളസന്ദര്‍ശനത്തില്‍ പ്രത്യേക ചടങ്ങു സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായില്ല. ആകെ ചേര്‍ന്നത് വെഞ്ഞാറമൂട് ശശി മാത്രം. യഥാര്‍ത്ഥത്തില്‍ നയന്‍താരയെ അടുപ്പിക്കാനായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് സൂചന. എന്നാല്‍ അവസാന നിമിഷം നടി പിന്മാറിയതോടെ പരിപാടിയുടെ നിറം കെട്ടു. അമിത് ഷാ…

Read More

ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ നയന്‍താരയുടെ പോര്‍ച്ചുഗല്‍ യാത്ര, കാമുകനൊപ്പം കറങ്ങാന്‍ പോയതെന്ന് തമിഴ് മാധ്യമങ്ങള്‍, സത്യാവസ്ഥ വെളിപ്പെടുത്തി നയന്‍സ്

നയന്‍താര തമിഴകത്തെ താരറാണി മാത്രമല്ല, ഗോസിപ്പുകളുടെ കേന്ദ്രസ്ഥാനം കൂടിയാണ്. നയന്‍സ് ചലിക്കുന്നതു വരെ നിറംപിടിപ്പിച്ച കഥകളാക്കാന്‍ മത്സരിക്കുകയാണ് തമിഴ് മാധ്യമങ്ങള്‍. ഇപ്പോള്‍ നയന്‍സിന്റെ പോര്‍ച്ചുഗല്‍ യാത്രയാണ് വാര്‍ത്തകള്‍ക്ക് കാരണം. നടി എന്തിനാണ് ധൃതി പിടിച്ച് പോര്‍ച്ചുഗലിലേക്ക് പാഞ്ഞത്? ചെന്നൈയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നതിനിടെയാണ് നയന്‍താര പെട്ടന്ന് പോര്‍ച്ചുഗലിലേക്ക് പോയത്. പെട്ടന്നുള്ള നടിയുടെ യാത്രയെ തുടര്‍ന്ന് പലതരത്തിലുള്ള ഗോസിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലക്കാരന്‍ എന്ന ചിത്രത്തിലാണ് നയന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ശിവകാര്‍ത്തികേയനും ഫഹദ് ഫാസിലുമൊക്കെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കിലാണ് നയന്‍താരയുടെ പോര്‍ച്ചുഗല്‍ ട്രിപ്പ്. ഷൂട്ടിങിനിടെ നയന്‍ പെട്ടന്ന് അപ്രത്യക്ഷമായപ്പോള്‍ പലതരത്തിലുള്ള ഗോസിപ്പുകളും പറഞ്ഞ് പ്രചരിച്ചു. കാമുകനൊപ്പം വിഘ്‌നേശ് ശിവയ്‌ക്കൊപ്പം അടിച്ചുപൊളിക്കാനാണ് ഷൂട്ടിങ് തടസ്സപ്പെടുത്തി നയന്‍ യൂറോപ്യന്‍ യാത്ര നടത്തിയത് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ കാമുകനൊപ്പമുള്ള…

Read More