മലയാളി സീരിയല്‍ പ്രേമികളുടെ ഇഷ്ടതാരമാണ് നടി നാസില നസറുദ്ദീന്‍. അനിയത്തി പ്രാവ് എന്ന പരമ്പരയിലൂടെയാണ് നാസില പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയത്. ഈ സീരിയലില്‍ അര്‍ച്ചിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലിലെ അര്‍ച്ചിത എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. നാസിലയുടെ ആദ്യ പരമ്പരയാണിത്. തന്റെ ആദ്യ കഥാപാത്രം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെന്നത് നാസിലയെ സംബന്ധിച്ചിടത്തോളം അഭിമാനമാണ്. സോഷ്യല്‍മീഡിയയിലും സജീവമാണ് നാസില. ഇന്‍സ്റ്റഗ്രാമില്‍ നാസില ചെയ്ത വീഡിയോകള്‍ എപ്പോഴും വൈറലാവാറുമുണ്ട്. അങ്ങനെയാണ് മിനിസ്ക്രീനില്‍ അവസരം ലഭിച്ചതും. ഇപ്പോഴിതാ താന്‍ സീരിയലില്‍ എത്തിയതിനെക്കുറിച്ചും അര്‍ച്ചിത എന്ന കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുകയാണ് നാസില. താന്‍ ഒരു ഏവിയേഷന്‍ ഇന്സ്ട്രക്ടറായിരുന്നുവെന്ന് നാസില പറയുന്നു. സോഷ്യല്‍മീഡിയയില്‍ ഷോര്‍ട് വീഡിയോകള്‍ ചെയ്തിരുന്നുവെന്നും അങ്ങനെയാണ് അനിയത്തി പ്രാവിലേക്ക് അവസരം ലഭിച്ചതെന്നും ഈ സീരിയല്‍ കൂടാതെ സമ്മതം എന്ന സീരിയലില്‍ താന്‍ ഒരു കഥാപാത്രത്തെ…
Read More