മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. എന്‍സിപി നേതാവ് അജിത് പവാര്‍ പാര്‍ട്ടി വിട്ട് ഏക്നാഥ് ഷിന്‍ഡെ-ബിജെപി സര്‍ക്കാരിന്റെ ഭാഗമായി. എന്‍സിപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലും വിമത നിരയ്ക്കൊപ്പമാണ് എന്നതാണ് ശ്രദ്ധേയം. 13 എംഎല്‍എമാരുമായി എന്‍സിപി പിളര്‍ത്തി എത്തിയ അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവി നല്‍കിയാണ് ബിജെപി സഖ്യസര്‍ക്കാര്‍ സ്വീകരിച്ചത്. അജിത്തിനൊപ്പം എത്തിയ ഒന്‍പത് എംഎല്‍എമാര്‍ക്കും മന്ത്രി പദവിയും നല്കി. ഇവരെല്ലാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു. അജിത്ത് പവാര്‍ കൂടി അധികാരമേറ്റതോടെ മഹാരാഷ്ട്രയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരായി. നിലവില്‍ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാണ്. വളരെക്കാലമായി നടന്നിരുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്ന് എന്‍സിപി പിളര്‍പ്പ് പൂര്‍ത്തിയായത്. രാവിലെ അജിത് പവാര്‍ തന്റെ പക്ഷത്തുള്ള എംഎല്‍എമാരുടെ യോഗം വിളിക്കുകയായിരുന്നു. ശരത് പവാറിന്റെ മകളും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായ സുപ്രിയ സുലേ നേരിട്ടെത്തി അജിത്തിനെ നീക്കത്തില്‍ നിന്ന്…
Read MoreTag: ncp
ഇനി കളികള്‍ മുംബൈയില്‍ നിന്ന് ! ‘പാര്‍ട്ടി ഹിതം’ പരിശോധിക്കാന്‍ ശരത് പവാര്‍ എത്തുന്നു; എന്‍സിപിയുടെ കാര്യത്തില്‍ ‘ഉടന്‍ തീരുമാനമാകും’
കോട്ടയം: പാലാ കാര്യം ശരത് പവാര്‍ മുംബൈയില്‍ പ്രഖ്യാപിക്കുമെന്ന് മാണി സി. കാപ്പന് എംഎല്‍എ. എന്‍സിപിയുടെ കേരളത്തിലെയും പാലായിലെയും രാഷ്ട്രീയ നിലപാടിനു വ്യക്തത വരുത്താന്‍ അടുത്തയാഴ്ച പവാര്‍ കൊച്ചിയിലെത്തും. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരുമായി പവാര്‍ നേരിട്ട് അഭിപ്രായം തേടിയ ശേഷമായിരിക്കും മുംബൈയില്‍ തീരുമാനം പറയുകയെന്ന് മാണി സി. കാപ്പന് പറഞ്ഞു. എന്‍സിപിയില്‍ ടി.പി. പീതാംബരന് മാസ്റ്റര്‍, മാണി സി. കാപ്പന് എന്നിവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫില്‍ ചേരുമെന്ന സാഹചര്യത്തിലാണ് മാണി സി. കാപ്പന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കാപ്പന് മുംബൈയിലെത്തി പവാറിനെ സന്ദര്‍ശിച്ചിരുന്നു. അതേ സമയം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ എതിര് വിഭാഗം എല്‍ഡിഎഫില്‍ തുടരാനുള്ള താല്പര്യം പവാറിനെ അറിയിച്ചിരുന്നു. പാലാ സീറ്റിനെച്ചൊല്ലി പാര്‍ട്ടിയുടെ നിലപാട് നേരിട്ടറിയാനാണു പവാര്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനു കൊച്ചിയിലെത്തുന്നത്. പാലാ സീറ്റ് മാണി…
Read Moreഇത് കോണ്‍ഗ്രസിന്റെ സോണിയയല്ല എന്‍സിപിയുടെ ‘സോണിയ’ ! ബിജെപിയിലേക്ക് ചാഞ്ഞ എന്‍സിപി എംഎല്‍എമാരെ തിരികെയെത്തിച്ചത് സോണിയ ദൂഹാന്‍ എന്ന 29കാരി സുന്ദരിയുടെ മിടുക്ക്…
രാജ്യം കണ്ട അസാധാരണ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറുമ്പോള്‍ ശ്രദ്ധാകേന്ദ്രമാവുകയാണ് സോണിയ ദൂഹാന്‍ എന്ന 29കാരി സുന്ദരി. എന്‍സിപി നേതാക്കളെ തട്ടിയെടുത്ത് ബിജെപി അപ്രതീക്ഷിത സര്‍ക്കാരുണ്ടാക്കിയതിന് പിന്നാലെ എന്‍സിപിയില്‍ നിന്നും മുങ്ങി ബിജെപി പാളയത്തിലേക്ക് പോയ നാല് എംഎല്‍എമാരെ തിരികെ കൊണ്ടുവന്നാണ് സോണിയ താരമായത്. മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കി ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസിന്റെ മഹാ വികാസ് ആഘാഡി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുമ്പോഴാണ് ദൂഹന്റെ പേരും ശ്രദ്ധ നേടുന്നത്. എന്‍.സി.പിയുടെ വിദ്യാര്‍ഥി സംഘടനയുടെ ദേശീയ പ്രസിഡന്റാണ് 28 കാരിയായ ദൂഹന്‍. നേരത്തേ എന്‍.സി.പി ക്യാമ്പില്‍ നിന്നും ബിജെപി ക്യാംപിലേക്ക് ചാഞ്ഞ ദൗലത് ദരോഡ, നഹാരി ഗിര്‍വാള്‍, നിതിന്‍ പവാര്‍, അനില്‍ പാട്ടീല്‍ എന്നീ എംഎല്‍എ മാരെയാണ് ബി.ജെ.പിയുടെ വലയത്തില്‍ നിന്നും മോചിപ്പിച്ച് സോണിയ തിരികെയെത്തിച്ചത്. ബിജെപി യുടെ ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും…
Read More