സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്‍ഡിഎഫിനു തലവേദനയായി നേതാക്കളുടെ കൂറുമാറ്റം. എല്ലാവരും തന്നെ എന്‍ഡിഎയിലേക്കാണ് പോകുന്നതെന്നതും സിപിഎം നയിക്കുന്ന എല്‍ഡിഎഫിനു ക്ഷീണമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ എന്‍ഡിഎയിലേക്ക് കൂറുമാറിയ സിപിഐ നേതാവാണ് ഈ വഴിയിലെ ഏറ്റവും പുതിയ ആള്. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തമ്പി മേട്ടുതറയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് ബിഡിജെഎസിലെത്തിയത്. ഇടതുമുന്നണിയില്‍ സിപിഐയുടെ ഹരിപ്പാട് സീറ്റില്‍ തമ്പി മേട്ടുതറയും പരിഗണനയിലായിരുന്നു. എന്നാല്‍ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്. സജിലാലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് തമ്പി രാജിവച്ച് ബിഡിജെഎസിലെത്തിയത്. കുട്ടനാട് മണ്ഡലത്തില്‍ നിന്നും എന്‍ഡിഎയ്ക്ക് വേി ജനവിധി തേടുന്നതും തമ്പിയായിരിക്കും. സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെയും കടുത്ത വിമര്‍ശനമാണ് തമ്പി മേട്ടുതറ ഉന്നയിച്ചത്. കാനം രാജേന്ദ്രന് ഏകാധിപതിയാണെന്നും സിപിഎമ്മിന്റെ ബി ടീമായി സിപിഐ മാറിയിരിക്കുകയാണെന്നും, സിപിഐ നേതാവായ…
Read MoreTag: NDA
പരമാവധി 140 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ് ! പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ ഭഗീരഥ പ്രയത്നം വേണ്ടിവരും; മമതയുടെയും മായാവതിയുടെയും സ്വപ്നങ്ങള്‍ പൂവണിയുമോ…
ന്യൂഡല്‍ഹി: ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ അധികാരത്തിലേറാമെന്ന മോഹം അസ്ഥാനത്താണെന്ന് തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ്. ബിജെപിയ്ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തില്‍ അധികാരത്തിലേറുന്നതില്‍ നിന്ന് എങ്ങനെയും ബിജെപിയെ തടയുകയാവും കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിനായി പ്രധാനമന്ത്രി മോഹം ഉപേക്ഷിക്കാന്‍ രാഹുല്‍ഗാന്ധി തയ്യാറായേക്കുമെന്നു തന്നെയാണ് വിവരം. എന്നാല്‍ പ്രതിപക്ഷ ഐക്യം കീറാമുട്ടിയായി തുടരുകയാണ്. മെയ് 21ന് കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. മമതാ ബാനര്‍ജി,അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കളാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്. നേതാക്കളെ ചര്‍ച്ചയ്ക്ക് എത്തിക്കാനുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സമവായ ശ്രമങ്ങളും പാളി. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രി പദത്തില്‍ കണ്ണുള്ള മമതയും മായാവതിയും തന്ത്രപരമായ നിലപാട് എടുത്തു. കോണ്‍ഗ്രസിന് ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കഴിഞ്ഞില്ലെങ്കില്‍…
Read Moreശബരിമല പ്രക്ഷോഭം പാലക്കാടിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റും ! പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നുപോലും പിന്തുണ ലഭിക്കുന്നു; ജയമുറപ്പെന്ന് സി കൃഷ്ണകുമാര്‍…
പാലക്കാട്: ശബരിമല പ്രക്ഷോഭം പാലക്കാടിന്റെ രാഷ്ട്രീയ ചിത്രം മാറ്റുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. കഴിഞ്ഞ തവണ നേടിയതിന്റെ ഇരട്ടി വോട്ടാണ് ഉന്നമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. പ്രചരണം ആരംഭിക്കുന്ന സമയത്തേക്കാള്‍ ഒരുപാട് ആത്മവിശ്വാസം കൂടിയെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പറഞ്ഞു. ശബരിമല വിഷയം അമ്മമാരുടേയും സഹോദരിമാരുടേയും ഭാഗത്ത് നിന്ന് വലിയ സ്വീകാര്യതയുണ്ടാക്കിയെന്നും പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നാണ് വലിയ പിന്തുണ ലഭിച്ചതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പാലക്കാട്ടെ വികസന മുരടിപ്പും കുടിവെള്ള പ്രശ്നവും ജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തിയാണുണ്ടാക്കിയത്. പാലക്കാടിന് കിട്ടേണ്ടിയിരുന്ന കോച്ച് ഫാക്ടറിയടക്കമുള്ള വാഗ്ദാനങ്ങള്‍ വെറും വാഗ്ദാനങ്ങളായെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. വിജയം സുനിശ്ചിതമാണെന്നും സി കൃഷ്ണ കുമാര്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയായ എംബി രാജേഷാണ് നിലവില്‍ പാലക്കാട്ടെ എംപി.
Read Moreഅടുത്ത തിരഞ്ഞെടുപ്പില്‍ 257 സീറ്റുകള്‍ കിട്ടുമെങ്കിലും എന്‍ഡിഎ അധികാരത്തിലേറില്ല ! ഇന്ത്യയില്‍ വരാന്‍ പോകുന്നത് തൂക്കുഭരണകൂടമെന്ന് പുതിയ സര്‍വേ;മന്ത്രിസഭാ രൂപികരണത്തില്‍ നിര്‍ണായക ശക്തിയാവുക കോണ്‍ഗ്രസോ ബിജെപിയോ ആവില്ല; അത് മറ്റൊരു ‘പാര്‍ട്ടി’
ന്യൂഡല്‍ഹി: വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയ്ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് പുതിയ അഭിപ്രായ സര്‍വേ റിപ്പോര്‍ട്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയ്ക്ക് അധികാരത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്നാണ് ഇന്ത്യ ടിവി സിഎന്‍എക്സ്അഭിപ്രായ സര്‍വേ ഫലം വ്യക്തമാക്കുന്നത്. സര്‍വേ അനുസരിച്ച് ബിജെപിയുടെ 223 സീറ്റുകള്‍ അടക്കം എന്‍ഡിഎയ്ക്ക് 257 സീറ്റുകളേ നേടാന്‍ കഴിയൂ. കോണ്‍ഗ്രസ് 85 സീറ്റുകള്‍ അടക്കം 146 സീറ്റില്‍ യുപിഎ സഖ്യം ഒതുങ്ങും. പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടുമായായിരിക്കും മന്ത്രിസഭ ഉണ്ടാക്കുക. കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്നും ഈ അഭിപ്രായ ഫലം വ്യക്തമാക്കുന്നത്. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു സിഎന്‍എസിന്റെ സര്‍വേ. കേരളത്തില്‍ കോണ്‍ഗ്രസിന് എട്ടും ഇടതുപക്ഷത്തിന് അഞ്ചും മുസ്ലിം ലീഗിന് രണ്ടും ബിജെപി, കേരള കോണ്‍ഗ്രസ്(എം), ആര്‍എസ്പി പാര്‍ട്ടികള്‍ക്ക് ഒന്നു വീതവും സ്വതന്ത്രര്‍ക്കു രണ്ടു സീറ്റ് വീതവും…
Read Moreരാം നാഥ് കോവിന്ദ് ബിജെപിയുടെ ദളിത് മുഖം; എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെക്കുറിച്ചറിയാം…
ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് തുടങ്ങി അമിതാഭ് ബച്ചന്റെ വരെ പേര് രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയാകാനുള്ള നിയോഗം രാം നാഥ് കോവിന്ദിനായിരുന്നു എന്നു മാത്രം. നിലവില്‍ ബിഹാറിലെ ഗവര്‍ണറായ രാം നാഥ് കോവിന്ദ് 1945 ഒക്ടോബര്‍ ഒന്നിന് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലെ പരോങ്ക് ഗ്രാമത്തിലാണ് ജനിച്ചത്. ഉത്തര്‍പ്രദേശിലെ ദളിത് സമുദായമായ കോലിയുടെ നേതാവായാണ് രാംനാഥ് കോവിന്ദ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. 1991ല്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് രാംനാഥിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1994-2000,2000-06 കാലഘട്ടങ്ങളില്‍ രണ്ടു തവണ ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭയെ പ്രതിനിധീകരിക്കുകയും ചെയ്തു. തൊഴില്‍ പരമായി ഇദ്ദേഹം ഒരു വക്കീലായ ഇദ്ദേഹം ഡല്‍ഹിയില്‍ പ്രാക്റ്റീസ് ചെയ്തിരുന്നു. 1977-79 കാലഘട്ടത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഗവണ്മെന്റ് അഡ്വക്കേറ്റായി ഇദ്ദേഹം ജോലി ചെയ്തിരുന്നു. കൂടാതെ…
Read More