രൗദ്രരൂപം പൂണ്ടുവന്ന മലവെള്ളപ്പാച്ചിലിനെ കൂസാതെ പിഞ്ചുകുഞ്ഞിനെയും നെഞ്ചോട് ചേര്‍ത്ത് ചെറുതോണി പാലത്തിലൂടെ കുതിച്ചുപാഞ്ഞ യുവാവിനെ ഓര്‍മയില്ലേ ? കേരളീയരെല്ലാം ശ്വാസമടക്കി കണ്ട ആ രംഗങ്ങളിലെ നായകന്‍ കനയ്യകുമാര്‍ കഴിഞ്ഞ മൂന്നു ദിവസമായി പുത്തുമലയിലാണ്. അവിടെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ജീവന്റെ തുടിപ്പിനായി പരതുകയാണ്. ദേശീയ ദുരന്ത നിവാരണസേനയുടെ നാലാം ബറ്റാലിയന്‍ അംഗമായി ചെന്നൈ ആര്‍ക്കോണത്തുനിന്നാണ് ഇത്തവണ കനയ്യ കേരളത്തില്‍ വീണ്ടുമെത്തിയത്. ബിഹാര്‍ സ്വദേശിയാണ്. കനയ്യയുടെ നേതൃത്വത്തിലാണു പുത്തുമലയിലെ 3 മൃതദേഹങ്ങള്‍ മണ്ണിനടിയില്‍നിന്നു പുറത്തെടുത്തത്. നൂറ്റാണ്ടിലെ പ്രളയം കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷവും, ചെറുതോണിയിലെ സ്‌കൂള്‍ കുട്ടികള്‍ കനയ്യയെയും അദ്ദേഹത്തിന്റെ വീരഗാഥയും മറന്നിട്ടില്ല. അവര്‍ക്ക് അയാള്‍ ‘സൂപ്പര്‍മാന്‍’ ആണ്. അതിന്റെ കാരണം കനയ്യ കുട്ടിയുമായി ചെറുതോണി പാലത്തിന് കുറുകെ ഓടുന്നതിന്റെ വിഖ്യാതമായ ചിത്രം സൂക്ഷിച്ചുനോക്കിയാല്‍ മനസിലാകും: കനയ്യ ധരിച്ചിരിക്കുന്നത് സൂപ്പര്‍മാന്റെ വസ്ത്രത്തിനു സമാനമായ ചുവപ്പ്, നീല ഉടുപ്പുകളായിരുന്നു. 2018 ഓഗസ്റ്റ്…
Read More