ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം രാജ്യത്തെ ആശങ്കയിലാഴ്ത്തുമ്പോള്‍ മത ജാതി രാഷ്ട്രീയ വൈരങ്ങള്‍ മറന്ന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. ഈ തിരിച്ചറിവ് ഈ അവസരത്തില്‍ സുപ്രധാനവുമാണ്. രാജ്യത്തിന് വേണ്ടി 40 സൈനികര്‍ ജീവന് ബലി അര്‍പ്പിച്ച വേളയില്‍ അതിനെ മനസിന്റെ ഉള്ളില്‍ കെട്ടിക്കിടക്കുന്ന വെറുപ്പോ, വിദ്വേഷമോ ആയി കൂട്ടിയിണക്കുന്നത് വലിയ ശരികേടാണ്. എന്‍ഡിവി വെബ്സൈറ്റിന്റെ ഡപ്യൂട്ടി ന്യൂസ് എഡിറ്റര്‍ നിഥി സേത്തി ചെയ്തതും അതുപോലെയൊരു തെറ്റാണ്. കെട്ടുകഥയായ 56 നേക്കാള്‍ വലുതാണ് ഭീതിദമായ 44 ന്ന് തെളിഞ്ഞിരിക്കുകയാണെന്നാണ് നിഥി സേത്തി പോസ്റ്റ് ചെയ്തത്. നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ചിനെയാണ് നിഥി പരിഹസിച്ചത്. ഒപ്പം ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയെ പരോക്ഷമായി ന്യായീകരിക്കുന്നതും. ഇതിന് പുറമേ ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്കില്‍ (സിനിമ) വിജയത്തെ കുറിക്കാന്‍ ഉപയോഗിച്ച ‘ഹൗ ഈസ ദ ജോഷ് ‘എന്ന പ്രയോഗത്തെ അനുസ്മരിപ്പിക്കും…
Read More