നെടുമ്പാശ്ശേരി: ഗള്‍ഫിലെ സ്ഥിരം ഭക്ഷണം കഴിച്ചു മടുത്ത പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ നാടന്‍ വിഭവങ്ങള്‍ അങ്ങോട്ടു കൊണ്ടു പോകുന്ന പതിവുണ്ട്. ഗള്‍ഫില്‍ കിട്ടാന്‍ പ്രയാസമുള്ള പച്ചക്കറികളും അച്ചാറുകളുമൊക്കെയാണ് ഇങ്ങനെ കൊണ്ടുപോകാറ്. അങ്ങനെ കൂര്‍ക്ക തിന്നാനുള്ള ആഗ്രഹത്താല്‍ കൃഷിയിടത്തില്‍ നിന്നും പറിച്ച കൂര്‍ക്കയും പാക്കറ്റിലാക്കി വിമാനത്താവളത്തില്‍ എത്തിയ പ്രവാസിക്ക് കിട്ടിയത് കിടിലന്‍ പണിയാണ്. കൂര്‍ക്ക പായ്ക്കറ്റില്‍ വിഷപ്പാമ്പ് കടന്നു കൂടിയാതാണ് പ്രവാസിയുടെ യാത്ര മുടക്കിയത്. ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയിലേക്കു പോകാനെത്തിയ പാലക്കാട് സ്വദേശി സുനില്‍ കാട്ടാക്കളത്തിന്റെ (40) യാത്രയാണു മുടങ്ങിയത്. അവധിക്കു നാട്ടിലെത്തി മടങ്ങുന്ന സുനില്‍ നാട്ടിന്‍പുറത്തെ കൃഷിയിടത്തില്‍ നിന്നു നേരിട്ടു വാങ്ങിയതാണ് കൂര്‍ക്ക. പായ്ക്കറ്റിലാക്കിയാണ് 2 കിലോഗ്രാം കൂര്‍ക്ക സുനിലിന് കൃഷിക്കാരന്‍ നല്‍കിയത്. സുനില്‍ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വച്ചാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. കൂര്‍ക്കപാക്കറ്റില്‍ പാമ്പു…
Read More