നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ രണ്ടാമത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന്റെ വാദങ്ങളെ ആകെ പൊളിക്കുന്നത്.നിര്‍ണായക തെളിവുകളാണ് ഈ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെയാണ് കോലാഹലമേട് സ്വദേശി മരിച്ചത്. ഇയാള്‍ മരിച്ചത് ന്യൂമോണിയ മൂലമല്ല, മര്‍ദ്ദനമേറ്റാണെന്ന് കണ്ടെത്തി. പൊലീസ് സ്റ്റേഷനില്‍ നടന്ന കടുത്ത മൂന്നാംമുറയില്‍ കുമാറിന്റെ വൃക്കകള്‍ അടക്കം തകരാറിലായി. ഉരുട്ടിക്കൊല എന്ന സംശയിക്കാവുന്ന 22 പുതിയ പരുക്കുകള്‍ കണ്ടെത്തി. അതേസമയം, കേസില്‍ പൊലീസ് അന്വേഷണം പക്ഷപാതപരമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. റിമാന്‍ഡിനുമുമ്പ് രാജ്കുമാറിന്റെ വൈദ്യപരിശോധന കൃത്യമായിരുന്നില്ല. പരുക്കിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചു. എത്ര സാക്ഷികള്‍ വന്നാലും സാഹചര്യതെളിവുകള്‍ മാറ്റാനാകില്ലെന്നും കോടതി പറഞ്ഞു. കേസില്‍ ഹൈക്കോടതി മജിസ്‌ട്രേറ്റിന്റെ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രാജ്കുമാറിനെ ഹാജരാക്കിയപ്പോള്‍ പൊലീസ് മര്‍ദനത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നോ എന്ന് നാളെ രാവിലേക്കകം റിപ്പോര്‍ട്ട് നല്‍കണം. എസ് ഐ കെ.എ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ആയിരുന്നു…
Read More