സീമ മോഹൻലാൽ കൊച്ചി: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച കുമാറി(രാജ്കുമാർ)ന്റെ അറസ്റ്റ് വിവരങ്ങൾ കേരള പോലീസിന്റെ വെബ്സൈറ്റിൽ ഇല്ല. 2019 ജൂണ്‍ 12 ന് വൈകിട്ട് അഞ്ചിന് അറസ്റ്റ് രേഖപ്പെടുത്തിയ രാജ്കുമാർ 15 വരെ പോലീസ് കസ്റ്റഡിയിലായിരുന്നു. തുടർന്ന് പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിയവേ ജൂണ്‍ 21-നാണ് ഇയാൾ മരിച്ചത്. കേരള പോലീസിന്റെ വെബ്സൈറ്റിൽ പബ്ലിക്ക് ഇൻഫർമേഷൻ മെനുവിൽ അലർട്ട്സ് എന്ന സബ് മെനുവിലാണ് അറസ്റ്റ് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത്. സംസ്ഥാനത്തെ 19 പോലീസ് ഡിവിഷനുകളിലേയും അറസ്റ്റ് വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി ഓരോ ആഴ്ചയിലും പ്രസിദ്ധപ്പെടുത്തുന്നുണ്ട്. എന്നാൽ, 2019 മേയ് 26 മുതൽ ജൂണ്‍ 22 വരെ അപ്ലോഡ് ചെയ്യപ്പെട്ട അറസ്റ്റ് കാര്യങ്ങൾ പരിശോധിച്ചാൽ നെടുങ്കണ്ടം സ്റ്റേഷനിലെ യാതൊരു വിവരങ്ങളും ലഭ്യമല്ല. കസ്റ്റഡി മർദനവും തുടർന്നുണ്ടായ പ്രതിയുടെ മരണവും മൂലം കുപ്രസിദ്ധമായ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ഇക്കാലയളവിൽ ഒരാളെപ്പോലും…
Read MoreTag: nedumkandam
നെടുങ്കണ്ടം കസ്റ്റഡി കൊല; എസ്ഐ സാബുവിന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിലെ ഒന്നാം പ്രതിയായ എസ്ഐ കെ. എ. സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എല്ലാ തിങ്കളാഴ്ചയും ക്രൈംബ്രാഞ്ച് എസ്പിക്കു മുന്നിൽ ഹാജരാവണം, ഇടുക്കി ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണു ജാമ്യം. തൊടുപുഴ ജില്ലാ സെഷൻസ് കോടതി നേരത്തെ സാബുവിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കസ്റ്റഡി മരണക്കേസിലെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോൾ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ ഉൾപ്പെടെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി അപേക്ഷ തള്ളിയത്. ഹരിത ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ ക്രൂരമർദനത്തിന് വിധേയനാക്കി കൊലപ്പെടുത്തുകയായിരുന്നു. ജൂണ്‍ 12-നു കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ നാലു ദിവസം അന്യായമായി തടങ്കലിൽവച്ചാണു പീഡനത്തിനു വിധേയനാക്കിയത്. സംഭവത്തിൽ എസ്ഐ സാബുവിനെയും സിവിൽ പോലീസ് ഓഫിസറും ഡ്രൈവറുമായ സജിമോൻ ആന്റണിയെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായി…
Read Moreവാതിലടച്ച ശേഷം അലറിക്കരഞ്ഞാല്‍ പോലും പുറംലോകത്ത് ആ ശബ്ദം എത്തില്ല; മുറിയിലെ പെട്ടികളില്‍ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയാവുന്നത് പോലീസുകാര്‍ക്ക് മാത്രം; നെടുങ്കണ്ടത്തെ ‘ഇടിമുറി’യുടെ അകക്കാഴ്ചകള്‍ ഇങ്ങനെ…
ഒരാള്‍ എത്ര ഉച്ചത്തില്‍ നിലവിളിച്ചാലും വാതിലടച്ചു കഴിഞ്ഞാല്‍ ഈ നാലു ചുവരുകള്‍ക്ക് വെളിയില്‍ അത് പോകില്ല. ഇവിടെ അരങ്ങേറിയ മൂന്നാംമുറകള്‍ക്ക് കൈയ്യും കണക്കുമില്ല. രണ്ട് സിമന്റ് കട്ടയുടെ മുകളിലിട്ട നീണ്ട പലക. ഒരു തകരപ്പെട്ടി. ആറ് പ്ലാസ്റ്റിക് കസേരകള്‍. ഇരുമ്പില്‍ തീര്‍ത്ത കസേര. ഇതിനു പിന്നില്‍ തടിയില്‍ നിര്‍മിച്ച പെട്ടി. തകരപ്പെട്ടിയിലും തടിപ്പെട്ടിയിലും എന്താണു സൂക്ഷിച്ചിരിക്കുന്നതെന്നു പൊലീസുകാര്‍ക്കു മാത്രം അറിയാവുന്ന രഹസ്യം. മുറിയുടെ വാതില്‍ അടച്ചാല്‍ അകത്തു നടക്കുന്നത് എന്താണെന്നു പുറംലോകം അറിയില്ല. അലറിക്കരഞ്ഞാല്‍ പോലും ആരും കേള്‍ക്കില്ല. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിക്കുന്നവരെ ക്രൂരമായി മര്‍ദിക്കാന്‍ ഉപയോഗിക്കുന്ന ‘ഇടിമുറി’ ആണിത്. സ്റ്റേഷന്റെ ഒന്നാംനിലയിലെ ശുചിമുറിക്കു സമീപമുള്ള പൊലീസുകാരുടെ വിശ്രമമുറിയാണ് ഇടിമുറിയായി ഉപയോഗിക്കുന്നത്. ഹരിത തട്ടിപ്പുകേസിലെ ഒന്നാംപ്രതി കോലാഹലമേട് സ്വദേശി രാജ്കുമാറിനെ മൂന്നാം മുറയ്ക്ക് ഇരയാക്കിയത് ഇതേ മുറിയിലായിരുന്നു. കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി മര്‍ദിച്ചതും ഇവിടെത്തന്നെ. കഴിഞ്ഞ…
Read Moreവനിതാ പോലീസുകാരി മുളക് അരച്ച് പുരട്ടിയത് ശാലിനിയുടെ രഹസ്യഭാഗത്ത് ! രാജ്കുമാറിനെ പീഡിപ്പിച്ചത് കൊല്ലാന്‍ തന്നെ; സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി ശാലിനി വെളിപ്പെടുത്തിയ കാര്യങ്ങള്‍ കേട്ട് ഞെട്ടി മലയാളികള്‍…
ഇടുക്കി: കേരളത്തെ നടുക്കിയ നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ പോലീസിന്റെ ക്രൂരതകള്‍ തുറന്നു പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ശാലിനി. കൊല്ലപ്പെട്ട രാജ്കുമാറിനും തനിക്കും അതിക്രൂരമായ പീഡനമാണ് പൊലീസുകാരില്‍ നിന്നുണ്ടായതെന്ന് ശാലിനി പറഞ്ഞു. ഒമ്പത് പൊലീസുകാരാണ് മര്‍ദ്ദിച്ചത്. പൊലീസുകാരുടേതു കൊല്ലാന്‍ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നു. തന്നെ മര്‍ദ്ദിച്ച പൊലീസുകാരുടെ പേരുകള്‍ അറിയില്ല. പക്ഷേ ഈ പൊലീസുകാരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ശാലിനി കൂട്ടിച്ചേര്‍ത്തു. ‘വനിതാ പൊലീസുകാരായ ഗീതു, റസിയ എന്നിവര്‍ എന്നെ അടിച്ചു. ഗീതു എന്ന പൊലീസുകാരി എന്റെ രഹസ്യഭാഗത്ത് പച്ചമുളക് അരച്ച് ഒഴിക്കുകയും ചെയ്തു’ ശാലിനി വെളിപ്പെടുത്തി. ‘വരുന്ന പൊലീസുകാരെല്ലാവരും രാജ്കുമാറിനെ തല്ലി. ചോര പുരണ്ട മുണ്ടുടുത്ത് രാജ്കുമാര് കരയുകയായിരുന്നു. രാജ്കുമാറിന്റെ കണ്ണില്‍ എസ്ഐ പച്ചമുളക് ഞെരടി’ ശാലിനി വ്യക്തമാക്കി. തങ്ങള്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന എസ്പിയുടെയും ഡിവൈഎസ്പിയുടെയും വാദത്തെ പാടെ തള്ളുകയാണ് ശാലിനി. എസ്പിക്കും ഡിവൈഎസ്പിക്കും ഒക്കെ വിവരമറിയാമായിരുന്നെന്നും ഉന്നത…
Read More