കിടിലന്‍ തന്നെ ! ഉയരെയിലെ ‘നീ മുകിലോ’ എന്ന ഗാനം അതിമനോഹരമായി ആലപിച്ച് പെണ്‍കുട്ടി; ഒറിജിനലിനെ വെല്ലുന്നതെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍…

പാര്‍വതി കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ഉയരെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിനൊപ്പം തന്നെ പാട്ടുകളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിലെ ‘നീ മുകിലോ’ എന്നു തുടങ്ങുന്ന ഗാനം ചിത്രം ഇറങ്ങുന്നതിനു മുമ്പുതന്നെ ഹിറ്റായിമാറിയിരുന്നു. സിത്താര പാടി മനോഹരമാക്കിയ ഗാനം അതേ ഫീലോടുകൂടി ആലപിക്കുന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കോട്ടയം സ്വദേശിയായ സൗമ്യ ജോസാണ് ഈ ആലാപന മാധുരിയുടെ ഉടമ. സിത്താരയുടെ ശബ്ദത്തോട് കിടപിടിക്കുന്ന രീതിയില്‍ തന്നെയാണ് സൗമ്യയുടെ ആലാപനവും. അതിമനോഹരം എന്നല്ലാതെ മറ്റൊരു വാക്കുമില്ല വിശേഷിപ്പിക്കാന്‍. സൗമ്യയുടെ പാട്ടുവിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മികച്ച പ്രതികരണമാണ് സൗമ്യയുടെ ആലാപനത്തിനു ലഭിക്കുന്നത്. കേള്‍ക്കുമ്പോള്‍ ഗാനം ആലപിച്ച സിത്താരയുടെ ശബ്ദത്തോടു സാമ്യമുണ്ടെന്നും നല്ല ഫീലാണ് ആലാപനത്തിനെന്നുമാണ് പലരുടെയും കമന്റുകള്‍. നിരവധിപേരാണ് ഈ പാട്ടുവിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്.

Read More