മോഹന്‍ലാലിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് കളിയില്‍ അല്‍പ്പം കാര്യം. 1984ലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. സിനിമയിലെ സുന്ദരിയായ നായിക അന്ന് മലയാളി യുവാക്കളുടെ ഹൃദയം കവര്‍ന്ന സുന്ദരിയായിരുന്നു. മോഹന്‍ലാലിന്റെ നായികയായി എത്തിയ ഈ സുന്ദരി മലയാളി ആയിരുന്നില്ല. നീലിമ അസീം എന്ന ബോംബെക്കാരി പെണ്‍കുട്ടി ആയിരുന്നു അത്. പട്ടണത്തെ സ്നേഹിയ്ക്കുകയും, പട്ടണത്തില്‍ ജീവിയ്ക്കാന്‍ സ്വപ്നം കാണുകയും ചെയ്യുന്ന ഗ്രാമീണ പെണ്‍കുട്ടിയായ രാധ എന്ന കഥാപാത്രത്തെയാണ് നീലിമ കളിയില്‍ അല്പം കാര്യത്തില്‍ അവതരിപ്പിച്ചത്. രാധ ശ്രദ്ധിക്കപ്പെട്ടെങ്കിലും നീലിമ പിന്നീട് ബോളിവുഡിലേക്ക് ചേക്കേറി. പിന്നീട് ഇരുപതോളം സിനിമകള്‍ ബോളിവുഡില്‍ ചെയ്യുകയും ചെയ്തു. ഇടയ്ക്ക് ടെലിവിഷന്‍ രംഗത്തും നീലിമ തിളങ്ങി. ഇപ്പോള്‍ സിനിമാരംഗത്ത് സജീവമല്ലെങ്കിലും ബോളിവുഡില്‍ ഒരുപാട് ആരാധകരുള്ള ഒരു നായകന്റെ മാതാവാണ് നിലീമ. ബോളിവുഡിലെ ചോക്ക്ലേറ്റ് നായകന് ഷാഹിദ് കപൂറാണ് നീലിമയുടെ ആ മകന്. നീലിമയ്ക്ക്…
Read More