കോട്ടയം: കെവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് കരുതപ്പെടുന്ന രഹ്നയെ പ്രതിപ്പട്ടികയില്‍ നിന്ന് രക്ഷിക്കാന്‍ പോലീസിന്റെ നീക്കം. മകള്‍ നീനുവിന്റെ മൊഴി പോലും പരിഗണിക്കാതെയാണ് പോലീസ് മുമ്പോട്ടു പോകുന്നത്. കൊല്ലപ്പെടുന്നതിന് തലേന്ന് കെവിനെ രഹ്ന നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്ന നീനുവിന്റെ മൊഴിയാണ് പോലീസ് അവഗണിച്ചിരിക്കുന്നത്. കെവിനെ കൊന്നത് രഹ്നയുടെ കൃത്യമായ നിര്‍ദേശപ്രകാരമാണെന്ന് നീനു പറഞ്ഞിരുന്നു. മേയ് 26 നാണ് കെവിനെ രഹ്ന ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കേസിലെ പ്രതികളില്‍ ഒരാളായ നിയാസിനൊപ്പമാണ് കെവിന് കൊല്ലപ്പെടുന്നതിന് തലേന്ന് രഹ്ന മന്നാനത്ത് എത്തിയത്. കെവിനെ താമസിപ്പിച്ചിരുന്ന അനീഷിന്റെ വീട് കണ്ടെത്തിയതും രഹ്നയുടെ നേതൃത്വത്തിലായിരുന്നു. അതുകൊണ്ടു തന്നെ കെവിനെ തട്ടിക്കൊണ്ടുപോകാനും കൊല്ലാനും പദ്ധതിയിട്ടതില്‍ രഹ്നയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് നീനുവിന്റെ വിശ്വാസം. എന്നാല്‍, ഇതൊന്നും മുഖവിലയ്ക്ക് എടുക്കാതെയാണ് രഹ്നയെ അന്വേഷണ സംഘം പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയത്. രഹ്നയ്ക്കെതിരെ ഒരു തെളിവും ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പോലീസ്.…
Read MoreTag: neenu
നീനുവിന്റെ അമ്മ രഹ്ന രക്ഷപ്പെട്ടേക്കും ! കെവിന്റെ വധത്തില്‍ അമ്മയ്ക്ക് പങ്കുണ്ടെന്ന് മകള്‍ ആണയിട്ടിട്ടും പോലീസ് വിശ്വസിക്കുന്നത് പ്രതികളുടെ വാക്കുകള്‍; കെവിന് വധക്കേസില്‍ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ഇങ്ങനെ…
കോട്ടയം: കെവിന് വധക്കേസില്‍ നീനുവിന്റെ മാതാവ് രഹ് ന കുറ്റവിമുക്തയായേക്കുമെന്ന് സൂചന. കൊലപാതകത്തിലേക്ക നയിച്ച ഗൂഢാലോചനയിലോ തുടര്‍ സംഭവങ്ങളിലോ രഹ് നയ്ക്ക് യാതൊരു പങ്കുമില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം എന്ന സൂചനയാണ് ലഭിക്കുന്നത്. തന്റെ ജീവിതത്തിലുണ്ടായ ദുരനുഭങ്ങള്‍ക്കു കാരണം വീട്ടിലെ അന്തരീക്ഷമാണെന്നും അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും സ്നേഹം അനുഭവിച്ചിട്ടില്ലെന്നും നീനു പറയുന്നു. ‘മാതാപിതാക്കള്‍ തമ്മില്‍ കലഹം പതിവായിരുന്നു. ആ അന്തരീക്ഷത്തില്‍ നിന്നു രക്ഷതേടിയാണ് കോട്ടയത്ത് പഠിക്കാനെത്തിയത്. അമ്മയ്ക്ക് പപ്പായുടെ വീട്ടുകാരോട് ഇന്നും കടുത്ത ശത്രുതയാണ്. എന്നിട്ടും വല്യമ്മച്ചിയും അപ്പച്ചനും ഞങ്ങളെ വലിയ സ്നേഹത്തോടെ വളര്‍ത്തി. അമ്മയുടെ കണ്ണുവെട്ടിച്ച് പാത്തും പതുങ്ങിയുമാണ് വല്യമ്മച്ചിയെ ഞാന്‍ പോയി കാണുന്നതും മിണ്ടുന്നതും’. നീനു പറയുന്നു. മാതാപിതാക്കള്‍ ഗള്ഫിലായിരുന്നപ്പോള് കുട്ടികള്‍ ചാക്കോയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ആറേഴുവര്‍ഷം കഴിഞ്ഞ് രഹന നാട്ടില്‍ തിരിച്ചെത്തിയശേഷമാണ് കുട്ടികള്‍ അവര്‍ക്കൊപ്പം താമസമാക്കിയത്. ഈ സമയത്ത് താന്‍ ആറാം…
Read Moreസ്വന്തം വീട്ടില്‍ നിന്ന് കുട്ടിക്കാലം മുതല്‍ നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍; കൗണ്‍സിലിംഗിന് കൊണ്ടുപോയപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ചികിത്സവേണ്ടത് മാതാപിതാക്കള്‍ക്കെന്ന്; ചാക്കോയുടെ വാക്കുകളെ പൊളിച്ചടുക്കി നീനു…
കോട്ടയം: കെവിന് കൊലപാതകക്കേസിലെ പ്രതി ചാക്കോയുടെ വാക്കുകള്‍ പൊളിച്ചടുക്കി കെവിന്റെ ഭാര്യയും ചാക്കോയുടെ മകളുമായ നീനു. തനിക്കു മാനസികപ്രശ്നമുണ്ട് എന്നു വരുത്തി കെവിന്റെ വീട്ടില്‍ നിന്നു പുറത്താക്കാനാണു തന്റെ അച്ഛന് ശ്രമിക്കുന്നത് എന്നു നീനു തുറന്നു പറഞ്ഞു. ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ചതാണ്. കെവിന്റെ മാതാപിതാക്കള്‍ പറയും വരെ ഇവിടെ തുടരുമെന്ന് നീനു വ്യക്തമാക്കി. പണ്ടു തന്നെ കൗണ്‍സിലിംഗിന് കൊണ്ടു പോയിട്ടുണ്ട്. അന്നു ഡോക്ടര്‍ പറഞ്ഞതു മാതാപിതാക്കള്‍ക്കു ചികിത്സ വേണം എന്നാണെന്നും നീനു പറയുന്നു. സ്വന്തം വീട്ടില്‍ കുട്ടിക്കാലം മുതല്‍ ക്രൂരമര്‍ദ്ദനവും മാനസീക പീഡനവുമാണു നേരിടേണ്ടി വന്നത്. കെവിനെ ഇല്ലാതാക്കാനുള്ള ഗുഢലോചനയില്‍ തന്റെ അമ്മയ്ക്കും പങ്കുണ്ട്. കെവിന്റെ വീട്ടില്‍ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കുമെന്നും സ്വന്തം വീട്ടിലേയ്ക്കു തിരിച്ചുപോകില്ല എന്നും നീനു തറപ്പിച്ചു പറയുന്നു.
Read Moreഇല്ലായ്മകളില്‍ നട്ടം തിരിഞ്ഞ കുടുംബം കരകയറിയത് രഹനയെ ഗള്‍ഫിലേക്കയച്ച ശേഷം; ഭാര്യയ്ക്കു പിന്നാലെ ഗള്‍ഫിലെത്തിയ ചാക്കോ വസ്ത്ര വ്യാപാരത്തിലൂടെ കൊയ്തത് കോടികള്‍… നീനുവിന്റെ കുടുംബത്തിന്റെ കഥ ഇങ്ങനെ…
മകളെ പ്രേമിച്ച പാവപ്പെട്ടവനായ യുവാവിനെ കൊല്ലാന്‍ തന്ത്രങ്ങളൊരുക്കിയ നീനുവിന്റെ ചാക്കോയുടെ ഭൂതകാലം ദാരിദ്ര്യം നിറഞ്ഞത്. എന്നിട്ടും മകന് സാനുവിനൊപ്പം ചേര്‍ന്ന് ഇയാള്‍ കെവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. അയല്‍വാസിയായ മുസ്ലിം സമുദായാഗം രഹനയെ വിവാഹം കഴിച്ചതോടെയാണ് ചാക്കോയുടെ ജീവിതം മാറുന്നത്. ബന്ധുക്കളുടെ എതിര്‍പ്പുകളെ അവഗണിച്ച് നടന്ന വിവാഹത്തിനു ശേഷം ജീവിതത്തില്‍ ആകെയുണ്ടായിരുന്നത് ദാരിദ്ര്യം മാത്രം. ഇങ്ങനെയാണ് ഭാര്യയെ ഗള്‍ഫിലേക്കയ്ക്കാന്‍ ചാക്കോ തീരുമാനിക്കുന്നത്. ഇവര്‍ക്ക് പിന്നാലെ ചാക്കോയും ഗള്‍ഫിലെത്തി. കോടികളുടെ സമ്പാദ്യവുമായി ഗള്‍ഫില്‍ നിന്നു മടങ്ങിയ ചാക്കോയും ഭാര്യയും നാട്ടിലെത്തി വസ്ത്രവ്യാപാര ശാലയും മറ്റും തുടങ്ങുകയായിരുന്നു. ഇതിനിടയ്ക്ക് മകന് സാനുവിനെ ഗള്‍ഫിലേക്കയയ്ക്കുകയും ചെയ്തു. കോട്ടയത്ത് ഡിഗ്രി പഠനത്തിനിടെയാണ് നീനു കെവിനുമായി അടുപ്പത്തിലായത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രണയിച്ചു വിവാഹം കഴിച്ച ചാക്കോയ്ക്കും ഭാര്യയ്ക്കും ആയില്ല. ദരിദ്രനും പരമോപരി ദളിതനുമായ കെവിനൊപ്പം മകളെ അയയ്ക്കാന്‍ ദുരഭിമാനക്കാരായ മാതാപിതാക്കള്‍ മടിച്ചു. ഇവരുടെ ബന്ധം…
Read Moreപരാതികള്‍ അവഗണിച്ചത് മുഖ്യമന്ത്രിയുടെ പരിപാടിയുടെ പേരില്‍ ! കെവിനുമായി ഗുണ്ടാസംഘം സഞ്ചരിച്ചത് പത്തിലേറെ പോലീസ് സ്റ്റേഷന് പരിധിയിലൂടെ; പ്രതികളോട് പോലീസ് പെരുമാറിയത് അനുഭാവപൂര്‍വം…
കോട്ടയം: കെവിന്റെ മരണത്തില്‍ കലാശിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് പൊറുക്കാനാകാത്ത കൃത്യവിലോപം. വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയെന്ന് അറിഞ്ഞിട്ടും 29 മണിക്കൂറിനു ശേഷം തെന്മലയിലെ തോട്ടില്‍ മൃതദേഹം കണ്ടെത്തുന്നതുവരെയും പോലീസ് സ്വീകരിച്ചത് അനങ്ങാപ്പാറ നയമായിരുന്നു. മുഖ്യമന്ത്രി പിണറായിയുടെ സംരക്ഷണത്തിനും മാത്രമായിരുന്നു പോലീസ് പ്രാധാന്യം കൊടുത്തത്.തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഞായറാഴ്ച രാവിലെ ആറിനു സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും മുഖ്യമന്ത്രിയുടെ പരിപാടി കഴിയട്ടെ എന്നായിരുന്നു പോലീസിന്റെ നിലപാട്. ഉച്ചകഴിഞ്ഞ് 3.10നാണു മുഖ്യമന്ത്രി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിശ്ചയിച്ചിരുന്ന പരിപാടിക്കെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്തത് അതിനു ശേഷമായിരുന്നു. അതിനു തലേന്ന് നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘത്തെ സംശയാസ്പദമായ സാഹചര്യത്തില്‍ കുട്ടോമ്പുറത്തുനിന്നു ഗാന്ധിനഗര്‍ പോലീസ് പിടികൂടുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഒരു വിവാഹവീട്ടിലേക്കുള്ള യാത്രയില്‍ വഴിതെറ്റിയെന്നായിരുന്നു മറുപടി. വൈകാതെ വിട്ടയച്ചു. അതിനുള്ള വിശദീകരണം ഇപ്പോഴും അവ്യക്തം. കെവിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്ന വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചയുടന്‍…
Read More