ന്യൂഡല്‍ഹി: നീതിക്കുവേണ്ടി അത്ലറ്റുകള് തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്നത് വേദനാജനകം. ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷന് സിംഗിനെതിരെ പ്രതിഷേധിക്കുന്ന താരങ്ങളെ പിന്തുണച്ച് ഒളിംമ്പ്യന്‍ നീരജ് ചോപ്ര. രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം സ്വന്തമാക്കാന്‍ കഠിനാധ്വാനം ചെയ്തവരാണ് അവര്‍. ഒരോ പൗരന്റെയും അന്തസ് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം രാഷ്ട്രത്തിനുണ്ട്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അങ്ങയറ്റം വൈകാരികമായ വിഷയമാണിത്. നിഷ്പക്ഷമായും സുതാര്യതയോടെയും ഇത് കൈകാര്യം ചെയ്യണമെന്ന് നീരജ് ട്വിറ്ററില്‍ കുറിച്ചു. അധികൃതര്‍ എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read MoreTag: neeraj chopra
അത്ലറ്റിക് പരിശീലനവും ലൈംഗികജീവിതവും എങ്ങനെ ബാലന്‍സ് ചെയ്തുകൊണ്ടു പോവുന്നു ! ഞെട്ടിക്കുന്ന ചോദ്യത്തിന് നീരജ് ചോപ്രയുടെ പ്രതികരണം ഇങ്ങനെ…
ടോക്കിയോ ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ ചരിത്ര സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനമായ നീരജ് ചോപ്രയാണ് ഇപ്പോള്‍ രാജ്യത്തെ യുവാക്കളുടെ മാതൃക. സ്വര്‍ണ നേട്ടത്തിനു ശേഷം നിരവധി അഭിമുഖങ്ങളിലാണ് ഈ 23കാരന് പങ്കെടുത്തത്. പല തരത്തിലുള്ള ചോദ്യങ്ങളും നേരിട്ടു. അതില്‍ ഒരു ചോദ്യവും അതിന്റെ ഉത്തരവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രമുഖ ഇന്ത്യന്‍ ഡിസൈനറും ആര്‍ട്ട് ക്യുറേറ്ററുമായ രാജീവ് സേതി നീരജ് ചോപ്രയോട് ചോദിച്ച ചോദ്യത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഒളിംപിക് സ്വര്‍ണ ജോതാവിന്റെ ലൈംഗീക ജീവിതം തിരക്കിയതാണ് രാജീവ് സേതിക്ക് തിരിച്ചടിയായത്. നീരജ് ചോപ്രയും രാജീവ് സേതിയും തമ്മിലുള്ള അഭിമുഖത്തിന്റെ ഭാഗം ട്വിറ്ററില്‍ വൈറലാകുകയാണ്. ഹിന്ദിയില്‍ നടത്തിയ അഭിമുഖത്തിനിടെയാണ് രാജീവ് സേതിയുടെ ചോദ്യമുയര്‍ന്നത്. അത്ലറ്റിക് പരിശീലനവും ലൈംഗീക ജീവിതവും എങ്ങനെ ബാലന്‍സ് ചെയ്തുകൊണ്ട് പോകുന്നു, എന്നായിരുന്നു ചോദ്യം. നിങ്ങള്‍ സുന്ദരനായ ചെറുപ്പക്കാരനാണ് എന്ന അഭിസംബോധനയോടെയാണ് രാജീവ…
Read More