മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് നീരജ് മാധവ്്. നടന് എന്നതിലുപരി മികച്ച ഒരു നര്ത്തകന് കൂടിയാണ് നീരജ്. 2007ലെ അമൃത സൂപ്പര്‍ ഡാന്‍സര്‍ പരിപാടിയിലെ ഫൈനലിസ്റ്റ് ആയിരുന്ന നീരജ് കലാമണ്ഡലം സരസ്വതി ടീച്ചറുടേയും മകള്‍ അശ്വതിയുടേയും കീഴില്‍ ഭരതനാട്യം അഭ്യസിച്ചിട്ടുണ്ട്. കലാമണ്ഡലം ഉദയന്‍ നമ്പൂതിരിയില്‍ നിന്നും ചെണ്ടയും അഭ്യസിച്ചിട്ടുണ്ട്. ചെന്നൈ എസ് ആര്‍എം യൂണിവേഴ്സിറ്റിയില്‍ ബിരുദത്തിനു പഠിക്കുന്ന സമയത്ത് പോക്കറ്റ് മണിക്കായി കോളേജിലെ ഡാന്‍സ് മത്സരങ്ങള്‍ക്ക് നൃത്തസംവിധാനം ചെയ്തിരുന്നു. ഛായാഗ്രാഹകന്‍ ജോമോന് ടി ജോണിന്റെ നിര്‍ദ്ദേശപ്രകാരം ഒരു വടക്കന്‍ സെല്‍ഫിയില്‍ നൃത്തസംവിധാനവും ചെയ്തു. ഇതു കൂടാതെവിഷ്വല് കമ്മ്യൂണിക്കേഷനില്‍ ബിരുദവും സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നു തിയറ്റര്‍ ആര്‍ട്ട്സില്‍ ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കിയ ഈ കോഴിക്കോടുകാരന് ബഡി എന്ന സിനിമയിലൂടെയാണ് അഭിനയജീവിതത്തിനു തുടക്കം കുറിച്ചത്. തുടര്‍ന്ന് ജിത്തു ജോസഫിന്റെ മെമ്മറീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. എന്നാല്‍ ജീവിതത്തില്‍ വഴിത്തിരിവായത് ജിത്തുവിന്റെ തന്നെ…
Read MoreTag: neeraj madhav
സീനിയര്‍ നടന്മാര്ക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക്ക് സ്റ്റീല്‍ ഗ്ലാസിലും ചായ ! വളര്‍ന്നു വരുന്നവനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന സംഘം മലയാള സിനിമയിലുണ്ടെന്ന് നീരജ് മാധവ്…
നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആകസ്മികമായ മരണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ സിനിമയിലെ പക്ഷപാതത്തെക്കുറിച്ചും താരാധിപത്യത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളും ചൂടുപിടിച്ചിരിക്കുകയാണ്. സുശാന്തിനെ മനപൂര്‍വം ഒതുക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നതായും ചിലര്‍ പറയുന്നു. അവസര നിഷേധത്തിലൂടെ ഗോഡ്ഫാദര്‍മാരില്ലാതെ വളര്‍ന്നു വരുന്നവരെ ഒതുക്കാന്‍ ലോബി പ്രവര്‍ത്തിക്കുന്നുവെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് നീരജ് മാധവ്. വളര്‍ന്നു വരുന്ന നടന്മാരെ ഒതുക്കാന്‍ ശ്രമിക്കുന്നവര്‍ മലയാള സിനിമയിലും ഉണ്ടെന്നാണ് നീരജ് പറയുന്നത്. തനിക്കുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ”സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ട് ‘, ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്ട്രോളര് പണ്ട് എന്നോട് പറഞ്ഞതാണ്, ”അതൊക്കെ നോക്കീം കണ്ടും നിന്നാല്‍ നിനക്കു കൊള്ളാം. ” അന്നതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയില്ല, 6 വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോള്‍…
Read More