അവതാരക,നടി എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ടിവിയിലെ കോമഡി നൈറ്റസ് എന്ന പ്രോഗ്രാമിലൂടെയാണ് അശ്വതി ശ്രദ്ധേയയായത്. അവതാരകയായി തിളങ്ങിയ അശ്വതി ഇപ്പോള്‍ അഭിനയത്തിലും കഴിവ് തെളിയിച്ച് പ്രേക്ഷകപ്രീതി നേടിയെടുത്തു കഴിഞ്ഞു. ഫ്ളവേഴ്സ് ചാനലിലെ തന്നെ ചക്കപ്പഴം എന്ന പരമ്പരയിലാണ് അശ്വതി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചക്കപ്പഴം ഇപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഹാസ്യ പരമ്പരയായി മാറിക്കഴിഞ്ഞു. ഇതോടൊപ്പം സോഷ്യല്‍ മീഡിയയിലും അശ്വതി സജീവമാണ്. താന്‍ രണ്ടാമതും അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ഈ അടുത്തിടെയാണ് അശ്വതി ആരാധകരെ അറിയിച്ചത്. മൂത്തമകള്‍ക്കും ഭര്‍ത്താവിനും ഒരുമിച്ച് ഒപ്പം നില്ക്കുന്ന ചിത്രത്തോടൊപ്പം മകളുടെ കൈയില്‍ സൂണ്‍ ടു ബീ സിസ്റ്റര്‍ എന്ന ഒരു ബോര്‍ഡ് പിടിച്ചുളള ഫോട്ടോയാണ് അശ്വതി പോസ്റ്റ് ചെയ്തത്. സഹതാരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് അന്ന് ആശംസകള്‍ അറിയിച്ച് എത്തിയത്. ഇപ്പോഴിതാ മരത്തില്‍ തൂങ്ങി നില്ക്കുന്ന…
Read More