തന്റെ മുന്‍ കാമുകനെതിരേ ആഞ്ഞടിച്ച് ഗായിക നേഹ കാക്കര്‍ രംഗത്ത്. തങ്ങളുടെ പ്രണയബന്ധം തകരാന്‍ കാരണം നേഹയുടെ പിടിവാശികളാണെന്ന് മുന്‍ കാമുകന്‍ ഹിമാന്‍ഷ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നേഹ തന്നെ കുറ്റപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ നിരന്തരം പോസ്റ്റിടുന്നതായും ഹിമാന്‍ഷ് പരാതി പറഞ്ഞിരുന്നു. ടലിവിഷന്‍ ഷോകളില്‍ പൊട്ടിക്കരയുകയും വിഷാദം മറച്ചുവയ്ക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് താനാണ് കുറ്റക്കാരന്‍ എന്നാണ് ജനം വിചാരിക്കുന്നതെന്നാണ് ഹിമാന്‍ഷ് പറയുന്നത്. ഇതിനെതതിരെയാണ് നേഹ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. തന്റെ പുതിയ പോസ്റ്റിലാണ് നേഹ കാമുകനെതിരേ അഞ്ഞടിച്ചത്. ഒരു കൊച്ചുപെണ്‍കുട്ടിക്കൊപ്പമുള്ള നൃത്തം പങ്കുവച്ചുകൊണ്ടാണ് നേഹയുടെ പോസ്റ്റ്. എന്നാല്‍ പോസ്റ്റില്‍ ആരെയും പേരെടുത്തു പരാമര്‍ശിക്കുന്നുമില്ല. എന്റെ പ്രവൃത്തികള്‍ നല്ലതാണ്. അതുകൊണ്ടുതന്നെ ഞാനിപ്പോള്‍ സന്തോഷവതിയാണ്- നേഹ പറയുന്നു. എന്റെ കര്‍മഫലം ഞാന്‍ അനുഭവിക്കുകയാണെന്നും വ്യക്തമാക്കുന്നുണ്ട്. എന്റെ പേരില്‍ ആരും പ്രശസ്തരാകാന്‍ നോക്കേണ്ട. അതിനു ശ്രമിച്ചാല്‍ തീര്‍ച്ചയായും പ്രത്യാഘാതങ്ങളുണ്ടാകും. സൂക്ഷിച്ചോ… ഞാന്‍ വാ…
Read MoreTag: neha kakker
മത്സരാര്‍ഥിയുമായി വിധികര്‍ത്താവിന് പ്രണയമെന്ന് വ്യാജപ്രചാരണം ! താന്‍ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിക്കുന്നുവെന്ന് വിധികര്‍ത്താവായ സൂപ്പര്‍ ഗായിക
മത്സരാര്‍ത്ഥിയുമായി വിധി കര്‍ത്താവിന് പ്രണയമെന്ന് വ്യാജ പ്രചാരണത്തെത്തുടര്‍ന്ന് താന്‍ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിക്കുന്നുവെന്ന് വിധികര്‍ത്താവിന്റെ തുറന്നു പറച്ചില്‍. ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോ യുടെ പത്താം സീസണിന്റെ വിധി കര്‍ത്താക്കളില്‍ ഒരാളായ ഗായിക നേഹ കാക്കറാണ് ആരോപണ വിധേയയായിരിക്കുന്നത്. റിയാലിറ്റി ഷോയിലെ മത്സരാര്‍ഥികളില്‍ ഒരാളായ വിഭോര്‍ പരാശറുമായി നേഹ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇരുവരും ഒരുമിച്ച് സംഗീത പരിപാടിയില്‍ പങ്കെടുത്തതോടെ ഗോസിപ്പുകള്‍ക്ക് ശക്തിയേറുകയും ചെയ്തു. ഈ പ്രചാരണങ്ങളില്‍ താന്‍ വിഷാദത്തിലാണെന്നും ആത്മഹത്യയെ കുറിച്ച് വരെ ചിന്തിക്കുന്നുവെന്നും നേഹ തുറന്നു പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നേഹ ഇക്കാര്യം പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടരക്കോടിയിലധികം ആരാധകരുള്ള ഗായികയാണ് നേഹ. ഇത് എഴുതുമ്പോള്‍ ഞാന്‍ ശാരീരികമായും മാനസികമായും അത്ര നല്ല അവസ്ഥയിലല്ലെന്നും പക്ഷേ ഞാനിപ്പോള്‍ ഇത് സംസാരിക്കേണ്ടിയിരിക്കുന്നുവെന്നും അവര്‍ പറയുന്നു. ഞാന്‍ ആരുടെ എങ്കിലും മകളാണെന്നും സഹോദരിയാണെന്നുമൊക്കെ ആരുംമനസിലാക്കുന്നില്ല. എന്റെ…
Read More