സ്ത്രീകളെ ശല്യം ചെയ്യുന്ന ഞരമ്പുരോഗികളുടെ എണ്ണം സമൂഹത്തില്‍ കൂടിവരികയാണ്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് ഇത്തരക്കാര്‍ക്ക് അനുഗ്രഹമാവുകയും ചെയ്തു. തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ച യുവാവിന് നടി നേഹ സക്സേന കൊടുത്തത് എട്ടിന്റെ പണിയാണ്. നടിയുടെ പിആര്‍ മാനേജറോടാണ് ഗള്‍ഫിലുളള യുവാവ് മോശമായ ഭാഷയില്‍ സംസാരിച്ചത്. ദുബായില്‍ ഒരു രാത്രിയിലേക്ക് താരത്തെ ലഭിക്കുമോ എന്നായിരുന്നു വാട്സ് ആപ്പ് ചാറ്റിലൂടെ ഇയാളുടെ ചോദ്യം. ഇതിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം നേഹ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. യു.എ.ഇയിലുള്ള സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണമെന്നും ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് നേഹ പറയുന്നത്. സ്ത്രീകളോടുള്ള ഇയാളുടെ മനോഭാവം എന്താണെന്ന് ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ പറഞ്ഞു.’അയാളുടെ ഫോണ്‍ ആരോ ഹാക്ക് ചെയ്തതാണെന്നാണ് ഇപ്പോള്‍ അയാള്‍ അവകാശപ്പെടുന്നത്. അങ്ങനെ ഹാക്ക് ചെയ്യപ്പെട്ടതാണെങ്കില്‍ എന്റെ പിആര്‍ മാനേജറുടെ മെസേജ് വന്നപ്പോള്‍ എന്തിന് ആ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഈ സംഭവത്തിനുശേഷം…
Read More