നെഹ്‌റുവിന്റെ സംഭാവനകള്‍ രാജ്യം എന്നെന്നും ചര്‍ച്ച ചെയ്യും ! നെഹ്‌റുവിന് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ അദ്ദേഹത്തിന്റെ ചരമ ദിനത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി നേരേന്ദ്ര മോദി. നെഹ്‌റുവിന് ആദരമര്‍പ്പിക്കുന്നുവെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ രാജ്യം എന്നും ഓര്‍ക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. നെഹ്‌റുവിന്റെ 55ാം ചരമദിനത്തില്‍ കക്ഷിരാഷ്ട്രീയഭേദമന്യേ നിരവധി നേതാക്കളാണ് അദ്ദേഹത്തെ അനുസ്മരിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍, യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയവരെല്ലാം നെഹ്‌റുവിനെ അനുസ്മരിച്ചു.

Read More