അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം അടിപിടിയിലെത്തിയതിനെത്തുടര്ന്ന് കൊലക്കേസ് പ്രതി അയല്‍വാസിയുടെ മൂക്ക് കടിച്ചു മുറിച്ചതായി പരാതി. മുന്‍വൈരാഗ്യമാണ് ഇരുവരുടെയും തമ്മില്‍ തല്ലലിന് കാരണമെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിയങ്ങാട്ട് ഫിലിപ്പിനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഫിലിപ്പിനെ ആക്രമിച്ച ജോര്‍ജിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ജോര്‍ജ്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഫിലിപ്പിനു നേരെ കത്തി വീശുകയും ഇത് തടയാന്‍ ഫിലിപ്പ് ശ്രമിക്കുകയും ചെയ്തു. അതിനിടെ ജോര്‍ജ് ഫിലിപ്പിന്റെ മൂക്കില്‍ കടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ അരുവിക്കുഴി ലൂര്‍ദ് മാതാ പള്ളിപരിസരത്താണ് അക്രമണം നടന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്ന് വരികയാണെന്ന് പള്ളിക്കത്തോട് പോലീസ് പറഞ്ഞു.
Read MoreTag: neighbor
അയല്‍വാസിയ്ക്ക് പണികൊടുക്കാന്‍ ആറുമാസമായി വിവിധയാളുകള്‍ക്ക് അശ്ലീല ഊമക്കത്തുകള്‍ ! സ്ത്രീയുള്‍പ്പെടെ മൂന്നു പേര് പിടിയില്‍…
നൂറനാട് സ്വദേശികള്‍ക്ക് മാസങ്ങളോളം അശ്ലീല ഊമക്കത്തുകള്‍ അയച്ചിരുന്ന സംഭവത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്നു പേര് പിടിയില്‍. നൂറനാട് സ്വദേശികളായ ശ്യാം, ജലജ, രാജേന്ദ്രന് എന്നിവരാണ് പിടിയിലായത്. അയല്‍വാസികളെ കുടുക്കാനായിരുന്നു ഇവര്‍ കഴിഞ്ഞ ആറുമാസമായി ഊമക്കത്തെഴുതിയിരുന്നതെന്ന് പോലീസ് പറഞ്ഞു. അയല്‍വാസിയായ മനോജിന്റെ വീട്ടിലെ കിണറ്റില്‍ താന്‍ നായയെ കൊന്നിട്ടതായി മനോജ് ആരോപിച്ചെന്ന് പറഞ്ഞാണ് ഒന്നാം പ്രതി ശ്യാം കഴിഞ്ഞ ജനുവരിയില്‍ പോലീസ് സ്റ്റേഷനിലെത്തുന്നത്. മനോജ് ശ്യാമിന്റെ പേരു വച്ച് അശ്ലീലച്ചുവയുള്ള കത്തുകള്‍ എഴുതാറുണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഒരാഴ്ചയ്ക്കകം നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷിന് ശ്യാമിന്റെ പേരില്‍ അശ്ലീലക്കത്ത് കിട്ടി. പിന്നാലെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, മുന്‍ എംഎല്‍എ കെ കെ ഷാജു തുടങ്ങിയവര്‍ക്കും കത്തുകളെത്തി. ആറു മാസത്തിനകം നൂറനാട് സ്വദേശികളെ തേടിയെത്തിയത് അന്‍പതോളം അശ്ലീല കത്തുകളാണ്. തുടര്‍ന്ന് ശ്യാം തന്നെ…
Read Moreകടിയേറ്റ ദേഷ്യത്തില്‍ അയല്‍വാസിയുടെ നായയെ എടുത്ത് കിണറ്റിലെറിഞ്ഞു ! നായയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ ആള്‍ക്കും കിട്ടി ‘കടി’
അയല്‍വാസിയുടെ വളര്‍ത്തുനായ കടിച്ചതിന്റെ ദേഷ്യത്തില്‍ നായയെ കിണറ്റിലെറിഞ്ഞ് 54കാരന്. ഇതേത്തുടര്‍ന്ന് നായയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ ആള്‍ക്കും കടിയേറ്റു. നായയുടെ കടിയേറ്റ മൈലാടി തെങ്ങുംകാലായില്‍ രാജന് (54) കൃഷ്ണവിലാസത്തില് രതീഷ് (35) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സതേടി. തിങ്കളാഴ്ച രാവിലെ ആറരയോടെ മൈലാടിയിലായിരുന്നു സംഭവം. രാജന് രാവിലെ കടയിലേക്ക് പോകുമ്പോഴാണ് അയല്‍വാസിയുടെ നായ കുരച്ചുകൊണ്ട് പാഞ്ഞടുത്തത്. നായയെ ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ പെട്ടെന്ന് കൈയ്യില്‍ കടിക്കുകയായിരുന്നു. കൈയ്യില്‍ കടിച്ചുതൂങ്ങി കിടന്ന നായയെ രാജന് പെട്ടെന്ന് സമീപത്തെ കിണറ്റിലെറിഞ്ഞു. നായയെ രക്ഷിക്കാനായി 12.30ഓടെ കിണറ്റിലിറങ്ങിയ രതീഷിനെയും നായ കടിച്ചു. കിണറ്റില്‍നിന്നും കരയ്ക്കെടുത്ത നായയെ കെട്ടിയിട്ടു. കഴിഞ്ഞദിവസം മറ്റൊരാളെയും ഇതേ നായ കടിച്ചിരുന്നു.
Read Moreഅയല്പക്കത്തെ നായ കുരച്ചു ! ഉടമയെ അടക്കം മൂന്നുപേരെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച് യുവാവ്; നായയ്ക്കു നേരെയും ഉപദ്രവം…
അയല്‍വീട്ടിലെ നായ കുരച്ചതില്‍ പ്രകോപിതനായ യുവാവ് നായയുടെ ഉടമയെ അടക്കം മൂന്ന് പേരെ ഇരുമ്പ് വടി കൊണ്ടടിച്ച് പരിക്കേല്പിച്ചു. യുവാവ് വടിയുമായി തല്ലാനെത്തിയത് തടയാന്‍ ചെന്ന നായയ്ക്കും തലയില്‍ ശക്തിയായ പ്രഹരമേറ്റു. ഡല്‍ഹിയിലെ പശ്ചിം വിഹാര്‍ ഏരിയയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ധരംവീര്‍ ദാഹിയ എന്നയാളാണ് നായയെയും അയല്‍വാസികളെയും ആക്രമിച്ചത്. ഇന്നലെ രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അയല്‍വാസിയായ രക്ഷിതിന്റെ നായ ഇയാളെ നോക്കി കുരച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. നായ കുരച്ചത് ഇഷ്ടപ്പെടാഞ്ഞ ഇയാള്‍ അതിന്റെ ദേഷ്യത്തില്‍ നായയെ വാലില്‍ തൂക്കിയെറിഞ്ഞു. ഇത് ചോദിക്കാനെത്തിയ രക്ഷിതിനെ കണ്ടതോടെ ഇയാള്‍ വീണ്ടും നായയെ ആക്രമിച്ചു. ഇതോടെ നായ ഇയാളെ കടിക്കുകയും രക്ഷിതും ദാഹിയയും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് കുറച്ച് സമയങ്ങള്‍ക്ക് ശേഷം ദാഹിയ വീണ്ടുമെത്തി നായയെ ഇരുമ്പ് വടിയുപയോഗിച്ച് തലയ്ക്കടിച്ചു. ഇത് തടയാനെത്തിയ മറ്റൊരു അയല്‍വാസിയായ അമ്പത്തിയഞ്ചുകാരനും തുടര്‍ന്നെത്തിയ രക്ഷിതിനും…
Read Moreപ്രേമിച്ചു വിവാഹം കഴിച്ച ഭാര്യയെയും ഒരുവയസുള്ള കുഞ്ഞിനെയും വേണ്ട ! അയല്ക്കാരിയ്ക്കൊപ്പം ഒളിച്ചോടി യുവാവ്…
പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയെയും ഒരു വയസുള്ള സ്വന്തംകുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍വാസിയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവ് പിടിയില്‍. ആലുവ യു.സി കോളജ് വി.എച്ച് കോളനിയില്‍ ആലമറ്റം വീട്ടില്‍ അജ്മലാണ് (26) പിടിയിലായത്. സംരക്ഷണച്ചുമതലയുള്ള അച്ഛന് കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാള്‍ക്ക് എതിരെ കേസ് എടുത്തത്. മകളെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ 23ന് യുവതിയുടെ പിതാവ് ആലുവ പോലീസില്‍ പരാതി നല്കി. ഇതിന് പിന്നാലെ അജ്മലിനെ കാണാനില്ലെന്ന് കാട്ടി ഭാര്യയും പോലീസില്‍ പരാതി നല്കി. ഈ രണ്ട് കേസുകളും അന്വേഷിച്ച് വരുന്നതിനിടെയാണ് ഇരുവരും വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ മാറി മാറി താമസിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചത്. കോട്ടയത്ത് എത്തി ആലുവ പോലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. ഒളിച്ചോടിയ യുവതിയുടെ വീട് അജ്മലും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ്. പ്രതിയെ മൂവാറ്റുപുഴ ജയിലിലാണ്…
Read Moreപാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞിട്ട് കേട്ടില്ല ! 40കാരനെ അയല്‍വാസി തല്ലിക്കൊന്നു…
ഉറക്കെ പാട്ടുവെച്ചതിന് അയല്‍വാസിയായ നാല്പതുകാരനെ തല്ലിക്കൊന്ന് 25കാരന്. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ നാല്പ്പതുകാരന് കൊല്ലപ്പെടുകയായിരുന്നു. മാല്‍വാനി പ്രദേശത്തെ അംബുജ് വാദി പ്രദേശത്തായിരുന്നു സംഭവം. സുരേന്ദ്രകുമാര്‍ ഗുന്നാര്‍ എന്നയാളാണ് മരിച്ചത്. സ്വന്തം കുടിലിനു പുറത്തിരുന്ന് പാട്ടുകേള്‍ക്കുകയായിരുന്നു സുരേന്ദ്രകുമാര്‍ എന്ന് പോലീസ് പറഞ്ഞു. അതിനിടെ അയല്‍വാസിയായ സെയ്ഫ് അലി അതിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് എത്തുകയായിരുന്നു. എന്നാല്‍ ശബ്ദം കുറയ്ക്കാന്‍ സുരേന്ദ്രകുമാര്‍ തയ്യാറായില്ല. തുടര്‍ന്ന് സെയ്ഫ് അലി ഇയാളെ ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ അദ്ദേഹത്തിന്റെ തല പല തവണ തറയില്‍ ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് സുരേന്ദ്രകുമാര്‍ ബോധരഹിതനായി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഐപിസി വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരേ കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
Read Moreക്വാറന്റൈനില്‍ കഴിയുന്ന യുവാവിനെ വീട്ടില്‍ നിന്ന് ഓടിച്ചു വിടാന്‍ അയല്‍വാസിയുടെ ശ്രമം ! യുവാവിന്റെ വീടിനു നേരെ നടത്തിയ ആക്രമണത്തില്‍ വാതിലും ജനല്‍ച്ചില്ലുകളും തകര്‍ന്നു…
ക്വാറന്റൈനില്‍ കഴിയുന്ന യുവാവിന്റെ വീടിനു നേരെ ആക്രമണം അഴിച്ചുവിട്ട് അയല്‍വാസി. കോഴിക്കോട് വടകര പാലോളി പാലത്താണ് സംഭവം. മേമുണ്ട സ്വദേശി ബബീഷ് താമസിച്ച വീടിനു നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ വീടിന്റെ വാതിലും ജനല്‍ചില്ലുകളും തകര്‍ന്നു്. അക്രമം നടത്തിയ അയല്‍വാസിക്കെതിരേ പൊലീസ് കേസെടുത്തു. ജില്ലയില്‍ നേരത്തെയും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ മലപ്പുറം ജില്ലയില്‍ പ്രവാസി യുവാവിനെ വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍ കാണിച്ച ക്രൂരത വാര്‍ത്തയായിരുന്നു. കോവിഡ് പേടിയെ തുടര്‍ന്നാണ് പ്രവാസി യുവാവിനെ വീട്ടില്‍ കയറ്റാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചത്. യുവാവിനു വീടിനു മുന്നില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നു. പിന്നീട് ആരോഗ്യപ്രവര്‍ത്തകരെത്തി യുവാവിനെ ക്വാറന്റൈന് കേന്ദ്രത്തിലാക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Read Moreവിവാഹപന്തല്‍ പൊളിച്ചടുക്കി ! കുടിവെള്ളത്തിലും ഭക്ഷണത്തിലും കരി ഓയില്‍ കലര്‍ത്തി വിവാഹം മുടക്കി ! പെണ്‍കുട്ടിയുടെ മാതാവിനോടുള്ള പക അയല്‍വാസി തീര്‍ത്തതിങ്ങനെ…
വിവാഹപന്തല്‍ അലങ്കോലമാക്കുകയും ഭക്ഷണസാധനങ്ങളിലും കുടിവെള്ളത്തിലും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. ആനക്കുഴിയില്‍ സാംസ്കാരികനിലയത്തിലൊരുക്കിയ കിഴക്കേടത്ത് വീട്ടില്‍ സീമയുടെ മകളുടെ വിവാഹപ്പന്തലും ഭക്ഷണസാധനങ്ങളുമാണ് പ്രതി നശിപ്പിച്ചത്. സാംസ്കാരികനിലയത്തിനു സമീപം താമസിക്കുന്ന കുന്നുങ്ങവീട്ടില്‍ വൈശാഖിനെ(23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈശാഖിന് സീമയോടുള്ള പൂര്‍വവൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്നുപറയുന്നു. സമീപത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എല്ലാദിവസവും കൂടുതല്‍സമയം ഫോണ്‍വിളിക്കുന്ന പ്രതി, സംഭവദിവസം പുറത്തേക്കുള്ള വിളികള്‍ കുറച്ചതാണ് സംശയത്തിനിടനല്കിയത്. അന്നേദിവസം പ്രതി വിളിച്ച കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റസമ്മതം നടത്തി. വിവാഹം അലങ്കോലമാക്കാന്‍ ഉപയോഗിച്ചശേഷം ബാക്കിവന്ന കരിഓയിലും മണ്ണെണ്ണയും മേല്‍മുരിങ്ങോടിയില്‍ പ്രതിയുടെ വേസ്റ്റ് ടാങ്കില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ പോലീസ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Read Moreകാലുകളുടെ വൈകല്യം സിന്നദുരൈയ്ക്ക് ഒന്നിനും ഒരു തടസ്സമായിരുന്നില്ല ! സ്വന്തം ജീവന് പണയം വച്ച് സ്ത്രീയെ രക്ഷിച്ച അംഗപരിമിതന് പറയുന്നത്…
ചെങ്ങന്നൂര്‍: പ്രളയജലം കുതിച്ചുപാഞ്ഞെത്തിയപ്പോള്‍ ജീവനും കൊണ്ട് പരക്കം പായാനാണ് എല്ലാവരും ശ്രമിച്ചത്. എന്നാല്‍ കാലുകള്‍ക്ക് സ്വാധീനം നഷ്ടപ്പെട്ട് കൈകള്‍ ഉപയോഗിച്ച് നടക്കുന്ന ഒരാളുടെ പ്രവൃത്തി ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ്. കാലുകള്‍ക്ക് സ്വാധീനമില്ലാത്ത സിന്നദുരൈ എന്നയാള്‍ ഒരു സ്ത്രീയുടെ ജീവനാണ് രക്ഷിച്ചെടുത്തത്. രക്ഷിക്കണേ എന്നുള്ള കരച്ചിലാണ് താന്‍ ആദ്യം കേട്ടതെന്നും എന്നാല്‍ കാലുകള്‍ക്ക് സ്വാധീനമില്ലാത്ത തനിക്ക് അവരെ രക്ഷിക്കാനാവില്ലെന്നാണ് അവര്‍ കരുതിയതെന്ന് ദുരൈ പറയുന്നു. ചെങ്ങന്നൂരിലെ ആറാട്ട്പുഴയിലാണ് സംഭവം. വെള്ളം ഉയര്‍ന്ന് വരുന്നത് കണ്ട് ഒരു ചെങ്ങാടം ദുരൈ ഉണ്ടാക്കി. മറ്റുള്ളവരോട് ടെറസില്‍ കയറി നില്ക്കാന് പറഞ്ഞു. വെള്ളം ഉയര്‍ന്നപ്പോള്‍ ലൈന്‍ കമ്പികളില്‍ പിടിച്ച് താന്‍ അവര്‍ക്കരുകില്‍ എത്തിയെന്നും ചങ്ങാടത്തില്‍ കയറ്റി സ്ത്രീയെ രക്ഷപ്പെടുത്തിയെന്നുമാണ് ദുരൈ പറയുന്നത്. 90 വയസായ അമ്മയ്ക്ക് ഒപ്പം ഒറ്റമുറി വീട്ടിലാണ് ദുരൈ താമസിക്കുന്നത്. പ്രളയത്തിന് ശേഷം വീടിനുള്ളില്‍ നിറയെ ചളി അടിഞ്ഞു. തന്നെക്കൊണ്ട് ഒറ്റയ്ക്ക്…
Read Moreതൊണ്ണൂറുകാരിയായ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ മകന് ഓടിച്ചിട്ട് വെട്ടി; പരുവയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
റാന്നി വെച്ചൂച്ചിറയ്ക്കു സമീപം പരുവയില്‍ തൊണ്ണൂറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ വൃദ്ധയുടെ മകന് വെട്ടി. പരുവ സ്വദേശി പി. റ്റി ബിജുവിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിയോടെ പരുവയിലെ വീട്ടില്‍ ഒറ്റക്കായിരുന്ന തൊണ്ണൂറുകാരിയായ വൃദ്ധയെ സമീപവാസിയായ ബിജു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രായാധിക്യത്താല്‍ അവശ നിലയിലായിരുന്ന വൃദ്ധയെ ബിജു കടന്ന് പിടിക്കുകയായിരുന്നു. ജോലി കഴിഞ്ഞു മടങ്ങി വന്ന വൃദ്ധയുടെ അറുപതുകാരനായ മകന് ബിജു അമ്മയെ കടന്നു പിടിക്കുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ വാക്കത്തി കൊണ്ട് ഇയാള്‍ ബിജുവിനെ വെട്ടി. പ്രതി ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും കാലില്‍ വെട്ടേറ്റു. ബഹളം കേട്ട് ഓടി കുടിയ നാട്ടുകാര്‍ വിവരം വെച്ചൂച്ചിറ പൊലീസില്‍ അറിയിച്ചു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും പരിക്കുള്ളതിനാല്‍ കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ പീഡന ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read More