ഉദ്ഘാടനത്തിന്റെ പിറ്റേ ദിവസം തകര്‍ന്നു വീഴുന്ന പാലങ്ങളുടെ ധാരാളം കഥകള്‍ കേരളത്തിനു പറയാനുണ്ടാകും. എന്നാല്‍ നെല്ലിയാമ്പതിയിലേക്ക് റോഡ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആദ്യമായി ചിന്തിച്ചപ്പോള്‍ ബ്രിട്ടിഷുകാര്‍ നിര്‍മിച്ച പാലത്തിന്റെ തറക്കല്ലുകള്‍ക്കു ഇന്നും ഇളക്കമില്ല. പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിച്ചുണ്ടായപ്പോള്‍ മറ്റു ഭാഗങ്ങള്‍ തകര്‍ന്നപ്പോഴും ഉരുക്കുപോലെ നിന്നു ഈ കരിങ്കല്‍കെട്ട്. ഈ മാസം 15ന് ഉരുള്‍പൊട്ടലുണ്ടായ കുണ്ട്റുചോലയിലെ പാലം തകര്‍ന്ന് ഒഴുകിപ്പോയിരുന്നു. 2009ലും ഇതേ സ്ഥലത്ത് ഉരുള്‍പൊട്ടി റോഡ് തകര്‍ന്നിരുന്നു. 25 ഹെക്ടര്‍ വനപ്രദേശം ഇല്ലാതാക്കിയ ഉരുള്‍പൊട്ടല്‍ ഈ പാതയിലൂടെയാണു പോയത്. അന്ന് ഒരാഴ്ചയെടുത്താണു താല്‍ക്കാലിക പാലം പണിതത്. മൂന്നു കോടിരൂപയുടെ നഷ്ടം വരുത്തിയ ദുരന്തത്തിനു ശേഷം 1.48 കോടി രൂപ മുടക്കിയാണു ഇവിടെ പുതിയ പാലം പണിതത്. പിന്നീട് കൂറ്റന്‍ പാറക്കഷണങ്ങള്‍ ഉരുണ്ടിറങ്ങി പാലത്തെ വലിച്ചുകൊണ്ടുപോയെങ്കിലും പണ്ടുകാലത്തെ കരിങ്കല്‍കെട്ട് ഇന്നും ഇവിടെത്തന്നെ നിന്നു. കരിങ്കല്ലുകള്‍ ചതുരക്കട്ടകളാക്കി കൃത്യമായി അടുക്കിയ നിലയിലാണു പണ്ടുള്ളവര്‍ കെട്ടിയിട്ടുള്ളത്.…
Read More