നിയോക്കോവ് അത്യന്ത്യം അപകടകാരി ! ബാധിക്കുന്ന മൂന്നില്‍ ഒരാള്‍ മരണമടയും; വുഹാനിലെ ഗവേഷകര്‍ പറയുന്നതിങ്ങനെ…

ലോകം ഒമിക്രോണ്‍ വ്യാപനത്തിന്റെ ദുരിതത്തില്‍ വലയുമ്പോള്‍ പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ ഏവരെയും തളര്‍ത്തുന്നതാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ തരം കൊറോണ വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വുഹാനില്‍ നിന്നുമുള്ള ഗവേഷകര്‍. ‘നിയോകോവ്’ എന്ന അതിമാരകമായ ഈ വൈറസ് അതിവ്യാപന ശേഷിയുള്ളതും ആയിരങ്ങളുടെ മരണത്തിനിടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയെന്ന് വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് ആണ് റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, ‘നിയോകോവ്’ ഒരു പുതിയ വൈറസ് അല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായാണ് പറയുന്നത്. സാര്‍സ് കോവ്- 2 ന് സമാനമായി മനുഷ്യരില്‍ കൊറോണ വൈറസ് ബാധയ്ക്കും ഇത് കാരണമാകും. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകള്‍ക്കിടയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നതും അവയ്ക്കിടയില്‍ മാത്രമാണ് ഇത് പടര്‍ന്നിരിക്കുന്നതെന്നും കണ്ടെത്തിയതെങ്കിലും എന്നാല്‍ ബയോആര്‍ക്സിവ് വെബ്സൈറ്റില്‍…

Read More