നാല് ഇന്ത്യക്കാരുള്‍പ്പെടെ 22 പേരുമായി ചെറുവിമാനം നേപ്പാളിലെ ജോംസമില് കാണാതായി. കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് കാണാതായത്. ഞായറാഴ്ച രാവിലെ 9.55ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. നേപ്പാളിലെ പൊഖറയില്നിന്നും ജോംസമിലേക്ക് പോയ വിമാനമാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരുമടക്കം 22 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വിമാനം കാണാതായ കാര്യം താരാ എയര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനനത്താവള അധികൃതര്‍ പറഞ്ഞു. നാല് ഇന്ത്യക്കാരെക്കൂടാതെ മൂന്ന് ജപ്പാന് പൗരന്മാരും വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ബാക്കിയുള്ള യാത്രക്കാര്‍ നേപ്പാള്‍ സ്വദേശികളാണ്. അതിനിടെ ജോംസമിന് സമീപമുള്ള പ്രദേശത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വിമാനം അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന…
Read MoreTag: nepal
സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയം ദൃഢമായി ! ആണ്‍സുഹൃത്തിനെ കാണാന്‍ 16കാരിയുടെ സാഹസിക യാത്ര; അതിര്‍ത്തി കടന്നെത്തിയ കൗമാരക്കാരിക്ക് ഒടുവില്‍ സംഭവിച്ചതോ…
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ആണ്‍സുഹൃത്തിനെ കാണാന്‍ അതിര്‍ത്തി കടന്നെത്തി 16കാരി. നേപ്പാള്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മധ്യപ്രദേശ് സ്വദേശിയായ യുവാവിനെ കാണാന്‍ പുറപ്പെട്ടത്. മധ്യപ്രദേശിലെ സിഹോറിലാണ് യുവാവിനെ തേടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എത്തിയത്. കാഠ്മണ്ഡുവില്‍ താമസിക്കുന്ന കുട്ടി വിമാന മാര്‍ഗമാണ് എത്തിയതെന്ന് പറയുന്നു. തുടര്‍ന്ന് ബസില്‍ കയറിയും മറ്റുമാണ് മധ്യ പ്രാദേശില്‍ എത്തിയത്. വിവരം അറിഞ്ഞെത്തിയ അധികൃതര്‍ കുട്ടികളുടെ ക്ഷേമത്തിനായി ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് പെണ്‍കുട്ടിയെ കൈമാറി. മധ്യപ്രദേശില്‍ എത്തിയത്. മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന യുവാവ് തന്നെയാണ് പെണ്‍കുട്ടിയുടെ വരവ് പൊലീസിനെ അറിയിച്ചത്. പൊലീസ് കുട്ടിയെ തിരിച്ച് നാട്ടിലേക്ക് മടക്കി അയക്കാനുള്ള ശ്രമത്തിലാണ്.
Read Moreശ്രീരാമനെയും ഇന്ത്യ അടിച്ചു മാറ്റിയെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ! ശ്രീരാമന് നേപ്പാളിലെ രാജാവായിരുന്നുവെന്ന അവകാശവാദവുമായി കെ.പി ശര്‍മ ഒലി…
ശ്രീരാമനെ ഇന്ത്യ തങ്ങളില്‍ നിന്ന് കവര്‍ന്നെടുത്തതെന്ന ആരോപണവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെ അയോധ്യയില്‍ രാമരാജ്യം സൃഷ്ടിച്ചു കൊണ്ടാണ് ഇന്ത്യ ശ്രീരാമനെ സ്വന്തമാക്കിയതെന്നും നേപ്പാളിലെ ഒരിടത്തു നിന്നുമാണ് രാമന് വന്നതെന്നും ഒലി പറഞ്ഞു. വാത്മീകി രാമായണത്തെ നേപ്പാളിയിലേക്ക് വിവര്‍ത്തനം ചെയ്ത കവി ഭാനുഭക്ത ആചാര്യയുടെ 206-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഒലി. ബിഹാറുമായി അതിര്‍ത്തി പങ്കിടുന്ന പട്ടണമായ ബിര്‍ഗഞ്ചിന് പടിഞ്ഞാറ് ഭാഗമായിരുന്നു അയോധ്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ കാണിച്ചത് സാംസ്കാരിക വഞ്ചനയാണെന്നും ഒലി വ്യക്തമാക്കി. ഇന്നത്തെ അയോധ്യയില്‍ നിന്ന്, വിവാഹത്തിനായി രാമന് നേപ്പാളിലേക്ക് വരാന്‍ യാതൊരു സാധ്യതയുമില്ലെന്നും കെ.പി.ശര്‍മ ഒലി പറഞ്ഞു.”ഇന്ത്യ വസ്തുതകളെ വളച്ചൊടിച്ചതിനാല്‍ നാം സാംസ്കാരികമായി വഞ്ചിക്കപ്പെട്ടു. ഒരു ഇന്ത്യന്‍ രാജകുമാരനും സീതയെ വിവാഹം കഴിച്ച് നല്‍കിയിട്ടില്ല,” അദ്ദേഹം പറഞ്ഞു. യുപിയിലെ ഫൈസാബാദ് ജില്ലയിലെ അയോധ്യ ഇന്ത്യയുടെ പിന്നീടുള്ള സൃഷ്ടിയാണെന്നും…
Read Moreനേപ്പാളിന്റെ ചൊറിച്ചില്‍ തീരുന്നില്ല ! ഇന്ത്യക്കാര്‍ക്കുള്ള പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി ; പുതിയ നിയമം ഇങ്ങനെ…
ഗ്രഹണ സമയത്ത് നീര്‍ക്കോലിയും തലപൊക്കും എന്നു പറയുന്നത് അക്ഷരം പ്രതി ശരിവയ്ക്കുന്ന പ്രവൃത്തികളുമായി നേപ്പാള്‍ വീണ്ടും. ഇന്ത്യയുടെ സ്ഥലങ്ങള്‍ സ്വന്തം സ്ഥലങ്ങളാക്കി ഭൂപടം പരിഷ്ക്കരിച്ചതിനു പിന്നാലെ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വനിയമവും നേപ്പാള്‍ ഇപ്പോള്‍ ഭേദഗതി ചെയ്തിരിക്കുകയാണ്. നേപ്പാളി പൗരന്മാരെ വിവാഹം ചെയ്യുന്ന ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പൗരത്വം ലഭിക്കാന്‍ ഇനി കുറഞ്ഞത് ഏഴുവര്‍ഷം കാത്തിരിക്കണം. നേപ്പാള്‍ ആഭ്യന്തരമന്ത്രി റാം ബഹദൂര്‍ ഥാപ്പ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യന്‍ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികള്‍ക്ക് ഏഴ് വര്‍ഷത്തിനു ശേഷമേ പൗരത്വം നല്‍കൂവെന്ന ഇന്ത്യയിലെ നിയമം ചൂണ്ടിക്കാട്ടിയാണ് നേപ്പാള്‍ ഭേദഗതിയെ ന്യായീകരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ പൗരത്വ നിയമത്തിലെ വ്യവസ്ഥ നേപ്പാളുകാര്‍ക്ക് ബാധകമല്ല എന്നിരിക്കെയാണ് നേപ്പാളിന്റെ ധിക്കാരപരമായ നടപടി.
Read Moreവേദനയോടെ നാട്; നേപ്പാളിൽ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
കുന്നമംഗലം: നേപ്പാളിൽ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. പ്രവീൺ കുമാർ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, അർച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച പുലർച്ചയോടെ നാട്ടിലെത്തിച്ചത്. ഡല്‍ഹിയിൽനിന്ന് പുലർച്ചെ ഒന്നോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയി. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ അഞ്ച് ആംബുലന്‍സുകളില്‍ വിലാപയാത്രയായിട്ടാണ് കൊണ്ടുപോയത്. കോഴിക്കോട് സ്വദേശി രഞ്ജിത് കുമാർ, ഭാര്യ ഇന്ദുലക്ഷ്മി, മകന് വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ കരിപ്പൂരിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കാരം നടത്തും. നേപ്പാളിലെ റിസോര്‍ട്ടിൽ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് പേരുടെയും പോസ്റ്റുമോര്‍ട്ടം ബുധനാഴ്ച ഉച്ചയോടെ പൂര്‍ത്തിയായിരുന്നു.
Read Moreമാധവ് വീട്ടിലെത്തി; അച്ഛനും അമ്മയും അനിയനും പോയതറിയാതെ; സംസ്കാരം നാളെ കുന്നമംഗലത്തെ വീട്ടില്‍
കോഴിക്കോട് : നേപ്പാളിലെ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കുന്നമംഗലം താളിക്കുണ്ട് പുനത്തില്‍ രഞ്ജിത്ത് കുമാര്‍, ഭാര്യ കാരന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി ഇന്ദുലക്ഷ്മി, മകന് വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങളാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ കാഠ്മണ്ഡുവില്‍നിന്ന് ഇന്ന് വൈകുന്നേരം 3.30 ന് ഡല്‍ഹിയിലെത്തിക്കുന്നത്. നാളെ രാവിലെ ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിക്കും. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം കോഴിക്കോടെത്തിക്കും വിധത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. ഉച്ചയോടെ മൃതദേഹം കോഴിക്കോടെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊകവൂരിലെ വീട്ടിലും പിന്നീട് കുന്നമംഗലത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് സംസ്കാരം. പോസ്റ്റ്മോര്‍ട്ടം ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ ഇന്നലെ രാത്രിയോടെ തന്നെ പൂര്‍ത്തിയായി. അതേസമയം അച്ഛനും അമ്മയും അനിയനും നഷ്ടപ്പെട്ടതറിയാതെ മാധവ് ഇന്നലെ രാത്രി നാട്ടിലെത്തി . ചില അത്യാവശ്യ കാര്യമുള്ളതിനാല്‍ അച്ഛനും…
Read Moreബിഹാറിലെ സീതാമര്‍ഹിയിലെ ആളുകള്‍ ഇപ്പോഴും പെട്രോളടിക്കുന്നത് ലിറ്ററിന് 68 രൂപ നിരക്കില്‍; ഇതിനു പിന്നിലെ കാരണമറിഞ്ഞാല്‍ ആരും വാപൊളിച്ചു പോകും…
പാറ്റ്ന: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില റോക്കറ്റ് പോലെ മുകളിലേക്ക് കുതിക്കുകയാണ്. ഏകദേശം 82 രൂപയാണ് രാജ്യത്ത് ഇന്ന് പെട്രോളിന്റെ വില. ഇന്ധന വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നതുമില്ല. പക്ഷേ ബിഹാറിലെ സീതാമര്‍ഹിയിലെ ആളുകള്‍ക്ക് മാത്രം പെട്രോള്‍ ലിറ്ററിന് 67.81 രൂപയ്ക്കും ഡീസലിന് 56.56 രൂപയ്ക്കും കിട്ടും.എങ്ങനെയെന്നല്ലേ. അവര്‍ ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് നിര്‍ത്തി. പകരം അതിര്‍ത്തിക്കപ്പുറത്ത് നേപ്പാളിലെ പമ്പില്‍ നിന്നാണ് അവര്‍ പെട്രോളും ഡീസലും വാങ്ങുന്നത്. ഇന്ത്യയില്‍ തുടര്‍ച്ചയായി 16-ാം ദിവസവും വില കൂടുമ്പോഴാണിത്. ഇന്ത്യന്‍ രൂപ 100 ന് നേപ്പാളിലെ മൂല്യം 160.15 രൂപയാണ്. സീതാമാര്‍ഹിയിലെ ആളുകള്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും വാങ്ങി ബീഹാറില്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് നേപ്പാളിലെ ഇന്ധന വില്‍പ്പനയില്‍ 15 മുതല്‍ 20 ശതമാനം വരെ ഉയര്‍ച്ചയുണ്ടായതായി…
Read Moreസന്യാസത്തോട് വിട! ബാല്യകാലസഖിയെ വിവാഹം കഴിക്കാന്‍ ടിബറ്റന്‍ ലാമ തായേ ദോര്‍ജ; വധു 36കാരിയായ ഇന്ത്യക്കാരി; അപൂര്‍വ വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…
കഠിനമായ ജീവിതചര്യകളാണ് ടിബറ്റന്‍ സന്യാസിമാരുടേത്. ലൗകികജീവിതത്തോട് മുഖം തിരിച്ചു നില്ക്കുന്ന ഇവര്‍ വിവാഹജീവിതത്തോട് തീരെ താല്പര്യമില്ലാത്തവരാണ്. എന്നാല്‍ തായേ ദോര്ജെയെന്ന ലാമ ഈ പതിവിന് തിരശീലയിട്ടിരിക്കുകയാണ്. കളിക്കൂട്ടുകാരിയായിരുന്ന പ്രണയിനിയെ വിവാഹം കഴിക്കാന്‍ സന്യാസത്തോട് വിടപറഞ്ഞിരിക്കുകയാണ് ഈ 33കാരന്. മാര്‍ച്ച് 25ന് ഡല്‍ഹിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ദോര്‍ജെ പ്രണയിനിയായ യാംഗ്സോമിന്റെ കഴുത്തില്‍ മിന്നുംചാര്ത്തി. ഇന്ത്യക്കാരിയായ യാംഗ്സോമിന് ലാമയേക്കാള് മൂന്നു വയസ് കൂടുതലാണെന്നതാണ് ഏറെ കൗതുകം. വിവാഹം കഴിക്കാനുള്ള എന്റെ തീരുമാനം തനിക്കു മാത്രമല്ല തന്റെ വംശത്തിലുള്ളവര്‍ക്കും പുതിയ ദിശാബോധം നല്‍കുമെന്നാണ് അദേഹം പറയുന്നത്. ഭൂട്ടാനില്‍ ജനിച്ച യാംഗ്സോം ഇന്ത്യയിലും യൂറോപ്പിലുമായാണ് വിദ്യാഭ്യാസം നേടിയത്. വിവാഹിതനായെങ്കിലും സന്യാസജീവിതം മാത്രമാണ് ഉപേക്ഷിക്കുന്നത്. തുടര്‍ന്നും ബുദ്ധമതത്തെ സംബന്ധിച്ച ക്ലാസുകളും മറ്റുമായി ദോര്‍ജെ മുന്നോട്ട് പോകുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നത്. ടിബറ്റന്‍ ബുദ്ധപാരമ്പര്യത്തിലെ ലാമ’പദവി ഉപേക്ഷിച്ചാണ് തായേ ദോര്‍ജേ ലൗകികജീവിതത്തിലേക്കു പ്രവേശിച്ചത്. ഒന്നര…
Read More