ഒരു വശത്ത് പാക്കിസ്ഥാനും മറുവശത്ത് ചൈനയും ഇന്ത്യയ്ക്ക് തലവേദനയാകുമ്പോഴാണ് അവസരം മുതലാക്കി ഞാഞ്ഞൂലിന്റെ തലപൊക്കല്‍ പോലെ നേപ്പാള്‍ ഇന്ത്യയെ ചൊറിഞ്ഞത്. രാജ്യത്ത് കോവിഡ് പടരുമ്പോഴും ചൈനയുടെ അടിമയായ നേപ്പാള്‍ പ്രധാനമന്ത്രി കെ. പി ശര്‍മ ഒലി ഭൂപട മാറ്റി വരയ്ക്കുന്ന പണിയിലായിരുന്നു. എന്നാല്‍ ഭൂപടം വരയ്ക്കാന്‍ കാട്ടിയ ആവേശം ഒലിയുടെ പ്രധാനമന്ത്രി പദം തെറിപ്പിച്ചേക്കാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. രാജി വെച്ചൊഴിയാന്‍ ഒലിക്ക് പാര്‍ട്ടി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എന്നാല്‍ അധികാരം നഷ്ടമാവാതിരിക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവെച്ച് ഒലി ജനാധിപത്യത്തെ തന്നെ കശാപ്പ് ചെയ്തിരിക്കുകയാണ്. നിലനില്‍പ്പിനായി ജനാധിപത്യത്തെ തന്നെ അട്ടി മറിക്കാന്‍ തുനിഞ്ഞിരിക്കുകയാണ് ഒലി. പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കാനുള്ള നിര്‍ദ്ദേശം വന്നതിന് തൊട്ടുപിന്നാലെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവെച്ചാണ് ഒലി നാറിയ കളിയ്ക്കു തുനിഞ്ഞിറങ്ങിയിരിക്കുന്നത്.ഒലിയുടെ ഈ തീരുമാനം വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴി തെളിച്ചിരിക്കുന്നത്. ഇതോടെ സ്വന്തം പാര്‍ട്ടിക്കകത്ത്…
Read More