കാമുകിയുമൊത്ത് ലഡാക്കിലേക്ക് ട്രിപ്പ് പോകുന്നതിന് പണം നല്‍കാത്തതിന്റെ ദേഷ്യത്തില്‍ അമ്മായിയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് യുവാവ്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. സത്വിരി എന്ന സ്ത്രീയാണ് മരിച്ചത്. അമ്മായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മരുമകന്‍ സാഗറി(22)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീടിനു പുറത്തു പോയി തിരികെയെത്തിയ ഭര്‍ത്താവ് കണ്ടത് രക്തത്തില്‍ കുളിച്ച നിലയിലുള്ള സത്വിരിയുടെ മൃതദേഹമായിരുന്നു. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നായയുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. മണം പിടിച്ച് സംഭവം നടന്ന വീടിന്റെ മുകളിലേക്ക് കയറിയ പോലീസ് നായ, അവിടെ മുറിയില്‍ ഉണ്ടായിരുന്ന സാഗറിനെ നോക്കി കുരയ്ക്കാന്‍ തുടങ്ങി. ഈസമയത്ത് കൂട്ടുകാര്‍ക്കൊപ്പമായിരുന്നു സാഗര്‍. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ സാഗര്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു. ചുറ്റിക കൊണ്ട് അടിച്ചാണ് അമ്മായിയെ സാഗര്‍ കൊന്നത്. കാമുകിക്കൊപ്പം ലഡാക്കിലേക്ക് ട്രിപ്പ് പോകാന്‍ പണം നല്‍കാതിരുന്നതും…
Read MoreTag: nephew
കോടിയേരിയുടെ മകനു പിന്നാലെ ഷംസീറിന്റെ അനുജനും സിപിഎമ്മിന് തലവേദനയാകുന്നു ! ഗള്‍ഫില്‍ നിന്നു മുങ്ങിയത് 26 കടകള്‍ പൂട്ടിയ ശേഷം; 14 കോടി കുടിശ്ശിക വരുത്തിയതോടെ വെട്ടിലായത് സെയില്‍സ്മാന്‍മാര്‍; കെ.സുധാകരന്‍ എംപിയുടെ സഹോദരി പുത്രനെതിരേയും ആരോപണം…
കോടിയേരിയുടെ മകന്‍ ബിനോയ് ഉണ്ടാക്കിയ തലവേദന മാറുന്നതിനു മുമ്പ് സിപിഎമ്മിനെ വെട്ടിലാക്കി അടുത്ത സംഭവം പുറത്തു വന്നിരിക്കുകയാണ്. എഎന്‍ ഷംസീര്‍ എംഎല്‍എയുടെ അനുജന്‍ ഒമാനിലെ 26 കടകള്‍ ഉപേക്ഷിച്ച് മുങ്ങിയതായാണ് ആരോപണം. സാധനങ്ങള്‍ വാങ്ങിയ വകയില്‍ 14 കോടി രൂപ കൊടുത്തു തീര്‍ക്കാതെ നാട് വിട്ടതോടെ മലയാളികളായി സെല്‍സ്മാന്മാര്‍ക്ക് കുരുക്കായി എന്നും ആക്ഷേപമുണ്ട്. സിഒടി നസീറിനെ ആക്രമിച്ച കേസിന്റെ ക്ഷീണം മാറുന്നതിനു മുമ്പ് തന്നെ ഷംസീറിന് അനിയന്‍ പണി കൊടുത്തെങ്കില്‍. സഹോദരി പുത്രനാണ് കെ. സുധാകരന്‍ എംപിയ്ക്ക് പണി കൊടുത്തത് സഹോദരി പുത്രനാണ്. ഇയാള്‍ തൊഴിലാളികള്‍ക്ക് കാശ് കൊടുക്കാതെ മുങ്ങിയെന്നാണ് ഈ ആരോപണം. ഒമാനിലെ മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. നാട്ടിലെ ഒരു എം എല്‍ എയുടെ അനുജന്‍ ഒമാനില്‍ നടത്തിയിരുന്ന 25 കടകള്‍ പൂട്ടി മുങ്ങിയതായി അറിയുന്നു. ഒരു എംപിയുടെ അനുജത്തിയുടെ മകനും…
Read Moreവീരപ്പന്റെ സഹോദരിയുടെ മകന്‍ കേരളത്തില്‍ കൂലിപ്പണിക്കാരന്‍ ! അമ്മാവന്റെ കട്ടഫാനായ മരുമകനെ കാണാന്‍ ജനങ്ങളുടെ ഒഴുക്ക്; തിരൂരുകാര്‍ക്കിടയില്‍ മോഹനനാണ് താരം…
ലുക്കില്‍ മാത്രമല്ല ഈ ചെറുപ്പക്കാരന് വീരപ്പനുമായി ബന്ധം. വീരപ്പന്‍ ഇയാളുടെ സ്വന്തം അമ്മാവനാണ്. വീരപ്പന്റെ മരുമകനായ മോഹനനാണ് ഇപ്പോള്‍ തിരൂരിലെ സൂപ്പര്‍സ്റ്റാര്‍. വീരപ്പന്റെ സഹോദരി പാപ്പാത്തിയുടെ മകനാണ് മോഹനന്‍. അമ്മാവന്റെ കട്ട ഫാന്‍. മീശ മാത്രം മതി വീരപ്പനുമായുള്ള ബന്ധം തിരിച്ചറിയാന്‍. പോരാത്തതിന് വീരപ്പന്‍ മോഡല്‍ പാന്റും ഷര്‍ട്ടും. വീരപ്പന് പ്രിയം െചരുപ്പായിരുന്നു എങ്കില്‍ മോഹനന് താല്‍പ്പര്യം ഷൂസാണ്. തോളില്‍ തിരകളും കൈയ്യില്‍ വീരപ്പന്റെ ട്രേഡ് മാര്‍ക്ക് തോക്കും ഇല്ലെന്നേയുള്ളൂ. പകരം കൈയില്‍ മണ്‍വെട്ടിയുണ്ട്. കാഴ്ചയില്‍ വീരപ്പന്‍ ആണെങ്കിലും സ്വഭാവത്തില്‍ പാവത്താനാണ് ഈ മരുമകന്‍. ചന്ദനക്കടത്തിനോ ആളെ തട്ടിക്കൊണ്ടു പോകുന്നതിനോ ഒന്നുമല്ല മോഹനന്‍ തിരൂരെത്തിയിരിക്കുന്നത്. നാലുവര്‍ഷം മുമ്പാണ് കൂലിപ്പണിക്കായി മോഹനന്‍ തിരൂരില്‍ എത്തുന്നത്. തുടര്‍ന്നാണ് തോട്ടപ്പണിക്കാരനായി ഇവിടെ കൂടുന്നത്. അടുത്തിടെ ചില പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയും ചിത്രവും വന്നതോടെയാണ് മോഹനന്‍ സൂപ്പര്‍താരമായി മാറിയത്. കേരളത്തില്‍ എത്തപ്പെട്ടതിനെക്കുറിച്ച് മോഹനന്‍…
Read More