നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ സ്വജന പക്ഷപാതത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതു കൂടാതെ ബോളിവുഡില്‍ നിരവധി മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായും ചിലര്‍ വാദമുയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായപ്രകടനവുമായി നിരവധി താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തു. ഇപ്പോള്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് മുതിര്‍ന്ന നടന് നസറുദ്ദീന്‍ ഷാ.സിനിമാ രംഗത്ത് മാഫിയകളില്ലെന്ന് ഇന്ത്യാ ടുഡേയ്ക്ക് നല്കിയ ഒരു അഭിമുഖത്തില്‍ ഷാ പറഞ്ഞു. സുശാന്ത് മരിച്ചപ്പോള്‍ താന്‍ വളരെയധികം ദുഃഖിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ശബ്ദമുണ്ടാക്കുന്നവരില്‍ പലരും അമര്‍ഷമുള്ള ആളുകളാണെന്നും ഷാ പറഞ്ഞു. ‘ ഈ വ്യവസായ രംഗത്തെക്കുറിച്ച് മനസ്സിലും ഹൃദയത്തിലും അല്പം അമര്‍ഷമുള്ള ഓരോ വ്യക്തിയും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറംതള്ളിക്കൊണ്ടിരിക്കുകയാണ്. ഇത് തികച്ചും വെറുപ്പുളവാക്കുന്നതാണ്. സുശാന്തിന് നീതി ലഭ്യമാക്കുന്നതിനായി സ്വയം മുന്നിട്ടിറങ്ങാന്‍ തീരുമാനിക്കുന്ന പാതി വിദ്യാഭ്യാസമുള്ള ചില ചെറിയ താരങ്ങളുടെ അഭിപ്രായങ്ങളില്‍ ആര്‍ക്കും…
Read More