എതിരാളികളെ തകര്‍ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് വിഷകന്യകകളെ നിയോഗിക്കുന്നതായി ഞെട്ടിപ്പിക്കുന്ന വിവരം.ഇംഗ്ലണ്ടിലെ സാലിസ്ബറിയിലെ റസ്റ്ററന്റില്‍ വച്ച് റഷ്യന്‍ ചാരന് സെര്‍ജി സ്ക്രിപാലിനും(66) മകള്‍ യുലിയ സ്ക്രിപാലിനും(33) വിഷബാധയേറ്റത് നെര്‍വ് ഏജന്റിലൂടെയാണെന്ന് സ്ഥിരീകരിച്ച് പൊലീസ് രംഗത്തെത്തി. സംഭവത്തെത്തുടര്‍ന്ന് റസ്റ്ററന്റില്‍ ആദ്യം എത്തിയ പോലീസുകാരും വിഷബാധയേറ്റ് അബോധാവസ്ഥയിലായിരുന്നു. ഏത് കോണിലും ചെന്ന് ശത്രുവിന്റെ ജീവന് എടുക്കുമെന്ന് പരസ്യമായി പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് പുടിനും രംഗത്തെത്തിയിരുന്നു. വിഷകന്യകയെ ഉപയോഗിച്ച് റഷ്യയാണ് ഇവരെ ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. വിഷബാധയേറ്റ സെര്‍ജിയും മകളും ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. കടുത്ത വിഷബാധയേല്പ്പിക്കുന്ന രാസവസ്തുക്കളാണ് നെര്‍വ് ഏജന്റ് എന്നറിയപ്പെടുന്നത്. ഇത് മനുഷ്യന്റെ നെര്‍വസ് സിസ്റ്റത്തെ നേരിട്ട് ആക്രമിക്കുകയും ശരീരത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായി വര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. ബുധനാഴ്ച സ്കോട്ട്ലന്‍ഡ് യാര്‍ഡിന് പുറത്ത് സംസാരിക്കവെ ഹെഡ് ഓഫ് കൗണ്ടര്‍ ടെററിസം പൊലീസിങ് ആയ മാര്‍ക്ക്…
Read More