പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് പ്രേമികളെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 83 വര്‍ഷത്തേക്ക് നെറ്റ്ഫ്ലിക്സ് സൗജന്യമായി ലഭിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ‘ദി ഓള്‍ഡ് ഗാര്‍ഡ്’ എന്ന വിഡിയോ ഗെയിമില്‍ ഏറ്റവും ഉയര്‍ന്ന് സ്കോള്‍ നേടിയാലാണ് സൗജന്യ വരിക്കാരാകാന്‍ അവസരം ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ചാര്‍ലീസ് തെറോണ്‍ കേന്ദ്ര കഥാപാത്രമായ ‘ദി ഓള്‍ഡ് ഗാര്‍ഡ്’ എന്ന സിനിമ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തത്. oldguardgame.com എന്ന ലിങ്കിലൂടെ ഗെയിമില്‍ പങ്കെടുക്കാന്‍ സാധിക്കും. സിനിമയിലെ സംഭവങ്ങളാണ് ഗെയിമിലും അഭിമുഖീകരിക്കേണ്ടിവരുന്നത്. രണ്ട് വശമുള്ള ഒരു കോടാലി ധരിച്ച് കവര്‍ച്ച സംഘത്തെ പരാജയപ്പെടുത്തുകയാണ് ദി ഓള്‍ഡ് ഗാര്‍ഡ് ഗെയിമില്‍ ചെയ്യേണ്ടത്. ആ സമയം നിങ്ങള്‍ നായകനായി നിന്ന് അവയെ തരണം ചെയ്ത് മുന്നേറണം. ഏറ്റവും കൂടുതല്‍ എതിരാളികളെ കൊല്ലുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അതേസമയം എതിരാളികള്‍ക്ക് നിങ്ങളെ കൊല്ലാന്‍…
Read MoreTag: netflix
ലോകത്തെ വിസ്മയിപ്പിക്കാന് വീണ്ടും ബാഹുബലി; 500 കോടി ചിലവില്‍ ഇറങ്ങുന്ന പരമ്പര റിലീസ് ചെയ്യുന്നത് 152 രാജ്യങ്ങളില്‍; മൂന്നു ഭാഗങ്ങളായി ഇറങ്ങുന്ന പരമ്പരയുടെ വിവരങ്ങള്‍ ഇങ്ങനെ…
മുംബൈ:ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ വിസ്മയമായി മാറിയ ബാഹുബലി വീണ്ടുമെത്തുന്നു. ‘ബാഹുബലി’ സിനിമയുടെ പൂര്‍വകഥ പറയുന്ന, മലയാളി എഴുത്തുകാരന് ആനന്ദ് നീലകണ്ഠന്റെ പുസ്തകം ദ് റൈസ് ഓഫ് ശിവഗാമി’യെ ആസ്പദമാക്കി ആഗോള ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സിലാണ് ഇത്തവണ ബാഹുബലി പരമ്പരയായെത്തുന്നത്. ‘ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്’ എന്ന പരമ്പര ചിത്രീകരിക്കുന്നതിനു പിന്നില്‍ സംവിധായകന് രാജമൗലിയുമുണ്ട്. ദേവ കട്ട, പ്രവീണ്‍ സതാരു എന്നിവര്‍ േചര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥാ നിര്‍ദേശം രാജമൗലിയുടേതാണ്. മൂന്നുഭാഗങ്ങളായുള്ള പരമ്പരയ്ക്കു 500 കോടിയോളം രൂപയാണ് ചെലവു കണക്കാക്കുന്നത്. ബാഹുബലിയുടെ ജനനത്തിനു മുന്‍പുള്ള ശിവഗാമിയുടെയും കട്ടപ്പയുടെയും കഥയാണ് ആദ്യഭാഗം. കേരളത്തില്‍ ഉള്‍പ്പെടെയാകും ചിത്രീകരണം. റിലീസ് 152 രാജ്യങ്ങളില്‍. മൂന്നു ബാഹുബലി സിനിമകള്‍ പുതുതായി ചിത്രീകരിച്ച് ഇന്റര്‍നെറ്റ് വഴി മൂന്നുഭാഗങ്ങളായി റിലീസ് ചെയ്യുന്നവിധമാണു പരമ്പര. ആനന്ദ് നീലകണ്ഠന് എഴുതിക്കൊണ്ടിരിക്കുന്ന രണ്ടാമത്തെ പുസ്തകത്തെയും എഴുതാനിരിക്കുന്ന മൂന്നാമത്തേതിനെയും ആസ്പദമാക്കിയാകും…
Read More