ദയാവധം നിയമവിധേയമായ നാടാണ് നെതര്‍ലന്‍ഡ്. എന്നാല്‍ ഇപ്പോള്‍ നെതര്‍ലന്‍ഡിലെ ആണ്‍ഹെമില്‍ നിന്നും പുറത്തു വരുന്ന ഒരു വാര്‍ത്ത ലോകത്തെ കണ്ണീരണിയിക്കുകയാണ്. 17 വയസ്സുകാരിയായ നോവ പോത്തോവന്‍ ഇക്കഴിഞ്ഞ ഞായറാഴ്ച സര്‍ക്കാരിന്റെ അനുമതിയോടെ സ്വന്തം ഇഷ്ടമനുസരിച്ച് ദയാവധത്തിന് വിധേയയായെന്ന് റിപ്പോര്‍ട്ട്. 11-ാം വയസ്സു മുതല്‍ പലതവണ പീഡനത്തിരയായ പെണ്‍കുട്ടി തനിക്ക് ജീവിതം മടുത്തുവെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും പറഞ്ഞാണ് നിയമത്തിന്റെ പിന്തുണ നേടിയെടുത്തത്. അപ്രതീക്ഷിതമായുണ്ടായ പീഡനങ്ങളെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദം സഹിച്ച് ജീവിക്കുന്നതിലും ഭേദം മരണത്തിന്റെ ആശ്വാസമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നോവ തന്റെ വീട്ടില്‍ വച്ച് ഒരു എന്‍ഡ്-ഓഫ്-ലൈഫ് ക്ലിനിക്കിന്റെ സഹായത്തോടെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്. 2002 മുതല്‍ നെതര്‍ലാന്‍ഡ്‌സില്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ക്ക് കീഴില്‍ ദയാവധം നിയമവിധേയമാക്കിയിട്ടുണ്ട്. തന്റെ ലിവിങ് റൂമില്‍ സജ്ജമാക്കിയ ഒരു ഹോസ്പിറ്റല്‍ ബെഡില്‍ കിടന്ന് കൊണ്ടാണ് നോവ മരണത്തിലേക്ക് യാത്രയായത്. തനിക്ക് 11 വയസായത് മുതല്‍…
Read MoreTag: NETHERLAND
‘ചാണകം’ കൊണ്ട് പൊറുതിമുട്ടി പാതാളനാട്ടുകാര്‍; കുമിഞ്ഞു കൂടുന്ന ചാണകം എന്തു ചെയ്യണമെന്നറിയാതെ കര്‍ഷകര്‍; ഒരു രാജ്യത്ത് ചാണകം ആഭ്യന്തര പ്രശ്‌നമാകുന്നതിങ്ങനെ…
പാലുല്‍പ്പാദനത്തില്‍ ലോകത്തെ മുന്‍നിരരാജ്യങ്ങളിലൊന്നാണ് നെതര്‍ലന്‍ഡ്. ചെറിയ രാജ്യമായിരുന്നിട്ടു കൂടി പാലിന്റെയും പാലുത്പന്നങ്ങളുടെയും കയറ്റുമതിയില്‍ ലോകത്ത് അഞ്ചാം സ്ഥാനമാണ് ഓറഞ്ചിന്റെ നാട്ടുകാര്‍ക്കുള്ളത്. അതേസമയം ഈ നേട്ടങ്ങള്‍ ഒരു വശത്തു പെരുകുമ്പോള്‍ തന്നെ ഇതേ മേഖല മൂലം വലിയൊരു പാരിസ്ഥിതിക പ്രതിസന്ധി കൂടി നേരിടുകയാണ് നെതര്‍ലന്‍ഡ്. 18 ലക്ഷം പശുക്കളാണ് നെതര്‍ലന്‍ഡില്‍ ഉള്ളത്. ചാണകം ഇന്ധനമായോ മറ്റേതെങ്കിലും രീതിയിലോ വീണ്ടും ഉപയോഗിക്കാന്‍ രാജ്യം ശ്രമിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കു വഴിവച്ചിരിക്കുന്നത്. ഫാമുകളില്‍ ചാണകം കുമിഞ്ഞു കൂടിയതോടെ ഇത് അനധികൃതമായി പുറന്തള്ളുകയാണ് കര്‍ഷകര്‍. സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്നു സ്ഥിതിചെയ്യുന്ന നെതര്‍ലന്‍ഡില്‍ ഇതോടെ ഫോസ്ഫറസ് മൂലം ഭൂഗര്‍ഭ ജലമലിനീകരണം വ്യാപകമാവുകയും അമോണിയ വര്‍ധിച്ചതിലൂടെ വായുമലിനീകരണം ഉയരുകയും ചെയ്യുകയാണ്. ഫോസ്ഫറസിന്റെയും അമോണിയയുടെയും നിയന്ത്രണത്തിനായി യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം രാജ്യത്ത് ലംഘിക്കപ്പെട്ടു കഴിഞ്ഞു. പ്രശ്‌നം ഗുരുതരമാകുമെന്നു വ്യക്തമായതോടെ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ചില നിര്‍ദ്ദേശങ്ങള്‍ നെതര്‍ലന്‍ഡിനു…
Read More