കോ​ഴി​ക്കോ​ട്ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ വ​ന്‍ മ​ദ്യ​വേ​ട്ട ! നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സി​ല്‍ നി​ന്ന് പി​ടി​ച്ച​ത് 440 കു​പ്പി മ​ദ്യം…

കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ മ​ദ്യ​വേ​ട്ട. നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സി​ല്‍ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ 440 കു​പ്പി വി​ദേ​ശ​മ​ദ്യ​മാ​ണ് ആ​ര്‍​പി​എ​ഫ് പി​ടി​ച്ചെ​ടു​ത്ത​ത്. സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍​ക്കാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്. മ​ദ്യ​ക്ക​ട​ത്തി​നു പി​ന്നി​ലു​ള്ള​വ​രെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പി​ടി​കൂ​ടി​യ മ​ദ്യം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി എ​ക്‌​സൈ​സി​ന് കൈ​മാ​റി. ബ​ര്‍​ത്തി​ലും സീ​റ്റി​ന​ടി​യി​ലും പെ​ട്ടി​യി​ലും ചാ​ക്കി​ലു​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം. 131 ഫു​ള്‍ ബോ​ട്ടി​ലും 309 ക്വാ​ര്‍​ട്ട​ര്‍ ബോ​ട്ടി​ല്‍ മ​ദ്യ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഗോ​വ​യി​ല്‍ നി​ര്‍​മി​ച്ച മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ​രി​ശോ​ധ​നാ സ​മ​യ​ത്ത് തീ​വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ര്‍​ക്കും ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്ന് ആ​ര്‍​പി​എ​ഫ് എ​സ്ഐ എം​പി ഷി​നോ​ജ്കു​മാ​ര്‍ അ​റി​യി​ച്ചു. തീ​വ​ണ്ടി​യി​ല്‍ ക​യ​റി​യ​പ്പോ​ള്‍ ത​ന്നെ മ​ദ്യം അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​താ​യി യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ല​ത്തൂ​ര്‍ തീ​വ​ണ്ടി തീ​വെ​പ്പു​കേ​സി​ന് പി​ന്നാ​ലെ തീ​വ​ണ്ടി​ക​ളി​ലെ പ​രി​ശോ​ധ​ന ആ​ര്‍​പി​എ​ഫ് ശ​ക്തി​പ്പെ​ടു​ത്തി​യി​രു​ന്നു. സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളും തീ​പി​ടി​ത്ത സാ​ധ്യ​ത​യു​ള്ള വ​സ്തു​ക്ക​ളും ക​ട​ത്തു​ന്ന​ത് പി​ടി​കൂ​ടാ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Read More