പ്രമുഖ നടി ഇല്യാന ഡിക്രൂസിന് ആണ്‍കുഞ്ഞ് പിറന്നു. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. ‘കോവ ഫീനിക്സ് ഡോളന്‍’ എന്നാണ് കുട്ടിയുടെ പേര്. മകന്റെ ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. ബോളിവുഡിലും തെന്നിന്ത്യയിലും ശ്രദ്ധേയമായ താരമാണ് ഇല്യാന ഡിക്രൂസ്. ഓഗസ്റ്റ് ഒന്നിനാണ് കുഞ്ഞിന്റെ ജന്മദിനം. അമ്മയായ ഇല്യാനയ്ക്ക് ആശംസാപ്രവാഹവുമായി ആരാധകരും സഹതാരങ്ങളുമെത്തി. അഥിത ഷെട്ടി, ഹുമ ഖുറേഷി, നര്‍ഗീസ് ഫക്രി, അര്ജുന് കപൂര്‍ തുടങ്ങിയ താരങ്ങളെല്ലാം ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തി. ഇല്യാനയുടെ മകന്റെ പേരിന്റെ അര്‍ഥം തിരയുകയാണ് ആരാധകരിപ്പോള്‍. ‘യോദ്ധാവ്’ ,’ധീരന്’ എന്നിങ്ങനെയാണ് പേരിന്റെ അര്‍ഥമെന്ന് ബംപ് ഡോട്ട് കോമിലെ വിവരങ്ങളെ അടിസ്ഥാനമാക്കി ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ താരത്തിന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ഇവരെല്ലാം. സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും വ്യക്തിജീവിതത്തെക്കുറിച്ച് അധികമൊന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത താരമാണ് ഇല്യാന. അടുത്തിടെയാണ് തന്റെ കാമുകന്റെ മുഖം വ്യക്തമാക്കാത്ത ഒരു ചിത്രം താരം…
Read MoreTag: new born
മൂന്ന് മാതാപിതാക്കള്‍ ഉള്ള ലോകത്തെ ആദ്യ കുഞ്ഞ് ബ്രിട്ടനില്‍ പിറന്നു ! അനുകൂലിച്ചും എതിര്‍ത്തും ആളുകള്‍…
ഒന്നിലധികം പിതാക്കന്മാര്ക്ക് പിറന്നവന് എന്ന ശൈലി മിക്ക ഭാഷകളിലും തെറിയായാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇത് സാധ്യമല്ലെന്നാണ് ഇതുവരെ കരുതിപ്പോന്നത്. പല തള്ളയ്ക്ക് പിറന്നവന് എന്ന് ആരെയും വിളിക്കാറില്ല. കാരണം ഇതും അസാധ്യം എന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍ പല പതിവുകളും പാരമ്പര്യ രീതികളും ഇല്ലാതെയാക്കിയ ആധുനിക ശാസ്ത്രം ഇതും സാധ്യമാക്കിയിരിക്കുന്നു. ബ്രിട്ടനില്‍ ഒരു ശിശു പിറന്നത് ഒരു അച്ഛനും രണ്ട് അമ്മമാരുമായിട്ടാണ്. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) അഥവാ കൃത്രിമ ഗര്‍ഭധാരണ സാങ്കേതിക വിദ്യയിലൂടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഐവിഎഫ് സാങ്കേതിക വിദ്യ നിലവില്‍ വന്ന ശേഷമുള്ള അതിന്റെ ഒരു കുതിച്ചു ചാട്ടം തന്നെയാണ് മൈറ്റോകോണ്ട്രിയല് ഡൊണേഷന്‍ ട്രീറ്റ്മെന്റ് (എംഡിടി) എന്ന ഈ ആധുനിക രീതി. മൈറ്റോകോണ്ട്രിയയുടെ വൈകല്യങ്ങള്‍ കാരണം കുട്ടികളില്‍ ഉണ്ടായേക്കാവുന്ന നിരവധി വൈകല്യങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കും ഈ പുതിയ രീതി ഒരു പരിഹാരമാകുമെന്നാണ് വിശ്വസിക്കുന്നത്. ഇത്തരം കേസുകളില്‍,…
Read Moreനാലുകാലുമായി പെണ്‍കുഞ്ഞിന്റെ ജനനം ! ഈ അപൂര്‍വ സംഭവത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ…
നാലു കാലുമായി ജനിച്ച പെണ്‍കുഞ്ഞ് ശ്രദ്ധാകേന്ദ്രമാകുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നാലു കാലുമായി പെണ്‍കുഞ്ഞ് ജനിച്ചത്. ആരോഗ്യത്തോടെയിരിക്കുന്ന കുട്ടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഗ്വാളിയോര്‍ കമല രാജ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. നവജാത ശിശുവിന് 2.3 കിലോഗ്രാം തൂക്കമുണ്ടെന്നും ആരോഗ്യവതിയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അപൂര്‍വമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭ്രൂണം രണ്ടായി പിരിഞ്ഞു കുഞ്ഞു രൂപപ്പെടുന്ന അവസ്ഥയാണിത്. സര്‍ജറിയിലൂടെ രണ്ടു കാലുകള്‍ നീക്കം ചെയ്താല്‍ കുഞ്ഞിനു സാധാരണ ജീവിതം സാധ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍കെസ് ധക്കഡ് പറഞ്ഞു. മറ്റേതെങ്കിലും അവയവങ്ങള്‍ ശരീരത്തില്‍ അധികമായുണ്ടോയെന്നു പരിശോധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനു ശേഷമായിരിക്കൂം സര്‍ജറിയില്‍ തീരുമാനമെടുക്കുകയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Read Moreവിമാനത്തിനുള്ളില്‍ യുവതിയ്ക്ക് സുഖ പ്രസവം ! സഹായവുമായി വിമാനജീവനക്കാര്‍…
വിമാനത്തിനുള്ളില്‍ ഫിലിപ്പീന് സ്വദേശിനിയ്ക്ക് സുഖപ്രസവം. ചൊവ്വാഴ്ച കുവൈത്തില്‍ നിന്നും ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്കുള്ള യാത്രയ്ക്കിടെ കുവൈത്ത് എയര്‍വേയ്സ് വിമാനത്തിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കെയു417 വിമാനത്തിലാണ് സംഭവം. കുവൈത്തില്‍ നിന്നും മനിലയിലേക്ക് ഏതാണ്ട് ഒന്‍പതു മണിക്കൂറിലേറെയാണ് യാത്രാ ദൈര്‍ഘ്യം. വിമാന ജീവനക്കാരാണ് യുവതിയുടെ പ്രസവം കൈകാര്യം ചെയ്തതെന്ന് കുവൈത്ത് എയര്‍വേയ്സ് അറിയിച്ചു. ജീവനക്കാര്‍ അവരുടെ ഡ്യൂട്ടി പ്രൊഫഷണലായി ചെയ്തുവെന്നും കമ്പനി പ്രതികരിച്ചു. ജീവനക്കാര്‍ക്ക് കമ്പനി നല്കുന്ന കൃത്യമായ പരിശീലനമാണ് അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നതെന്നും കുവൈത്ത് എയര്‍വേയ്സ് ട്വിറ്ററില്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. കുവൈത്ത് എയര്‍വേയ്സ് വിമാനത്തിന്റെ ക്യാബിന് ക്രൂ അംഗങ്ങളില്‍ ഒരാളുടെ കൈയ്യില്‍ കുഞ്ഞ് കിടക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ചുറ്റും കൂടിയിരിക്കുന്ന മറ്റു അംഗങ്ങളുടെ മുഖത്തെ സന്തോഷവും…
Read Moreമനുഷ്യമുഖമുള്ള ആട്ടിന്‍ കുഞ്ഞ് പിറന്നു ! കാരണം എന്തെന്നറിയാതെ ഞെട്ടിവിറച്ച് ഒരു നാട്; വിചിത്രമായ സംഭവം ഇങ്ങനെ…
മനുഷ്യക്കുഞ്ഞിനോടു രൂപസാദൃശ്യമുള്ള ആട്ടിന്‍കുഞ്ഞ് പിറന്നതു കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു ഗ്രാമത്തിലെ ആളുകള്‍. അസമിലെ കാച്ചര്‍ ജില്ലയിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്. മനുഷ്യന്റെ മുഖത്തിനോട് സമാനതയുള്ള മുഖവും രണ്ട് കാലുകളുമായാണ് വിചിത്ര കുഞ്ഞാട് ജനിച്ചത്. മരിച്ച നിലയിലാണ് ഈ കുഞ്ഞ് പിറന്നത്. അസമിലെ ധോലെയിലെ ഗംഗാപൂര്‍ ഗ്രാമത്തിലെ ആളുകള്‍ ഇപ്പോള്‍ ഇതിന്റെ പിന്നിലെ കാരണമന്വേഷിക്കുന്ന തിരക്കിലാണ്. കണ്ണുകളും, മൂക്കും, വായും മനുഷ്യ കുഞ്ഞിന്റേതിന് സമാനമാണ്. എന്നാല്‍ ചെവി ആടിന്റേത് പോലെ തന്നെയാണ്. രണ്ട് കാലുകളുമാണ് ഈ കുഞ്ഞിനുള്ളത്. വിചിത്ര സംഭവത്തേക്കുറിച്ച് വാര്‍ത്ത പരന്നതിന് പിന്നാലെ നിരവധിപ്പേരാണ് ഈ വിചിത്ര ആട്ടിന്‍ കുഞ്ഞിനെ കാണാനെത്തുന്നത്. ഇതിന് മുന്‍പും മനുഷ്യ മുഖമുള്ള വിവിധ ജീവികളുടെ കുഞ്ഞുങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ടെങ്കിലും ഗംഗാപൂരില് ഇത്തരമൊരു സംഭവം ആദ്യമാണ്. ഈ വര്‍ഷമാദ്യം ഇന്തോനേഷ്യയില്‍ ഒരു മത്സ്യ ബന്ധനത്തൊഴിലാളി മനുഷ്യ മുഖമുള്ള സ്രാവിനെ പിടികൂടിയതായി അവകാശപ്പെട്ടിരുന്നു. ഫെബ്രുവരി…
Read Moreചുമയുടെ സിറപ്പ് അമിതമായി നല്‍കിയതിനെത്തുടര്‍ന്ന് നവജാതശിശു മരിച്ചു ! മൃതദേഹത്തോട് അനാദരവ് കാട്ടി അമ്മ…
ചുമയുടെ മരുന്ന് അമിതമായി നല്‍കിയതിനെ തുടര്‍ന്ന് ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇതുമായി ബന്ധപ്പെട്ട് 30 വയസുള്ള അമ്മയെ അറസ്റ്റ് ചെയ്തു. മരിച്ചതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം വെള്ളം നിറച്ച ഡ്രമ്മില്‍ തള്ളിയതായി പോലീസ് പറയുന്നു. താനെ മഹാത്മ ഫൂലെ ചേരിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കേസില്‍ ഞായറാഴ്ചയാണ് കുഞ്ഞിന്റെ അമ്മ ശാന്ത ചവാനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി ചുമയ്ക്കുന്നത് കണ്ട് കുഞ്ഞിന് ചുമയുടെ സിറപ്പ് അമിതമായി നല്‍കുകയായിരുന്നു. ഇതാകാം മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പോലീസ് പറയുന്നു. കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ഭയന്നുപോയ യുവതി മൃതദേഹം വെള്ളം നിറച്ചുവച്ചിരുന്ന ഡ്രമ്മില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കാണാനില്ല എന്ന് കാണിച്ച് പോലീസില്‍ പരാതി നല്കി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിനിടെയാണ് കേസ് തെളിഞ്ഞത്. ചേരിയ്ക്ക് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംശയകരമായി…
Read Moreദത്ത് നടപടികള്‍ തുടങ്ങിയപ്പോള്‍ അമ്മയ്ക്ക് വീണ്ടു വിചാരം ! അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വാങ്ങി; സംഭവം ഇങ്ങനെ…
അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വാങ്ങി പെറ്റമ്മ. ദത്ത് നല്കല് നടപടികള്‍ തുടങ്ങിയതറിഞ്ഞതോടെ സ്ഥലത്തെത്തിയായിരുന്നു അമ്മ കുഞ്ഞിനെ വാങ്ങിയത്. ഈ ജനുവരിയില്‍ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ലഭിച്ച പെണ്‍കുഞ്ഞിനെയാണ് അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തിരികെ നല്‍കിയത്. പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ബഹുമാനാര്‍ഥം സുഗത എന്നാണ് അമ്മത്തൊട്ടിലില്‍ ലഭിച്ച ഈ കുഞ്ഞിന് പേരിട്ടിരുന്നത്. തുടര്‍ന്ന് ഫെബ്രുവരിയില്‍ കുഞ്ഞിന്റെ ദത്ത് നടപടികള്‍ തുടങ്ങുന്നുവെന്നുകാട്ടി പരസ്യം നല്കി.ഇതുകണ്ടാണ് കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അമ്മ ശിശുക്ഷേമസമിതിയെ ബന്ധപ്പെട്ടത്. ഫെബ്രുവരിയില്‍ നല്കിയ പരാതിയില്‍ രണ്ടാഴ്ച മുമ്പാണ് ഡി.എന്‍.എ. ടെസ്റ്റ് നടത്തിയത്. കുഞ്ഞിന്റെ അമ്മയാണ് അവകാശമുന്നയിച്ചതെന്നു കണ്ടെത്തിയതോടെ രണ്ടു ദിവസം മുമ്പ് കുഞ്ഞിനെ അമ്മയ്ക്കുതന്നെ തിരികെ നല്‍കുകയും ചെയ്തു. അനുപമയുടെ കുഞ്ഞിനെ തിരികെനല്കാന് കോടതി ഇടപെടലുണ്ടായതോടെ പഴയ പരാതിയിലും നടപടിയുണ്ടാവുകയായിരുന്നു. കുഞ്ഞിന്റെ അച്ഛന് വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചതെന്നാണ് അമ്മ…
Read Moreശിശുവിനെ പൊക്കിള്‍ക്കൊടിയോടെ ഉപേക്ഷിച്ചു ! തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം സംരക്ഷിച്ച് പ്രസവിച്ചു കിടന്ന നായ…
പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് രക്ഷയായത് അവിടെ പ്രസവിച്ചു കിടന്ന നായ. വിജനമായ സ്ഥലത്താണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. എന്നാല്‍ ഇതേ സ്ഥലത്ത് പ്രസവിച്ചു കിടന്ന നായ ശിശുവിന് രക്ഷയാവുകയായിരുന്നു. തന്റെ കുഞ്ഞുങ്ങള്‍ക്ക് ഒപ്പം മനുഷ്യകുഞ്ഞിനെയും നായ കാത്തുസൂക്ഷിച്ചു. ഛത്തീസ്ഗഡിലെ മുങ്കേലി ജില്ലയിലാണു സംഭവം. രാവിലെ കുഞ്ഞിന്റെ കരച്ചില്‍കേട്ട് എത്തിയ ഗ്രാമീണരാണു സംഭവം അറിയുന്നത്. കുഞ്ഞിനെ കണ്ടെത്തിയപ്പോള്‍ പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നായയാണ് കുഞ്ഞിനെ രാത്രിയില്‍ സംരക്ഷിച്ചതെന്നും അതാകാം കുട്ടിയെ പരുക്കുകളില്ലാതെ ലഭിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തിയ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി. ആശുപത്രിയില്‍ കൊണ്ടുപോയി കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ഉറപ്പ് വരുത്തി. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമം നടന്നു വരികയാണ്.
Read Moreതങ്ങളുടെ പിഞ്ചോമന എന്നന്നേക്കുമായി വിടപറയുന്നത് അവര്‍ നോക്കി നിന്നു ! കുഞ്ഞിനെ യാത്രയാക്കിയത് പുത്തന്‍ ഉടുപ്പുകളണിയിച്ച്…
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന പരാതിയില്‍ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ഇന്നലെയാണ് തലസ്ഥാനത്തെത്തിച്ചത്. ഇന്നലെ 8.30ന് ഹൈദരാബാദ് – തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞുമായി പ്രത്യേക സംഘം എത്തിയത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരും ചൈല്‍ഡ് വെല്‍ഫയര്‍ കൗണ്‍സിലിന്റെ സോഷ്യല്‍ വര്‍ക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രാപ്രദേശിലെത്തി ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി അവിടെ നടപടികള്‍ പൂര്‍ത്തീകരിച്ച് ഇവിടേക്ക് കൊണ്ടു വന്നത്. വളരെ വികാര നിര്‍ഭരമായിരുന്നു കുട്ടിയെ വിട്ടുനല്‍കിയ ആ നിമിഷം. കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം ദത്തെടുത്ത അദ്ധ്യാപക ദമ്പതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥ സംഘം പുറപ്പെടുന്ന കാര്യവും ഔദ്യോഗികമായി അറിയിച്ചു. പുതിയ വസ്ത്രങ്ങളടക്കം നല്‍കിയാണ് ദമ്പതികള്‍ കുഞ്ഞിനെ യാത്രയാക്കിയത്. കുട്ടിയെ ദത്തെടുത്തശേഷം സ്വന്തം സ്ഥലത്തുനിന്നുമാറി മറ്റൊരു സ്ഥലത്താണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ഒരുപക്ഷേ ഇത് കുഞ്ഞിന്റെ വിദ്യാഭ്യാസ കാര്യങ്ങള്‍ കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നിരിക്കണം. കുട്ടിയെ…
Read Moreഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് രക്ഷയായത് പൂച്ചകളുടെ ബഹളം ! ഇതു കേട്ടെത്തിയ പ്രദേശവാസികള്‍ കുഞ്ഞിനെ രക്ഷിച്ചു…
ഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് രക്ഷപ്പെടലിനു വഴിയൊരുക്കിയത് പൂച്ചകളുടെ ബഹളം. പന്ത്നഗറിലാണ് സംഭവം. പൂച്ചകള്‍ ബഹളം വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്രദേശവാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പന്ത്നഗര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനു പിന്നാലെ മുംബൈ പോലീസിന്റെ നിര്‍ഭയ സ്ക്വാഡ് സ്ഥലത്തെത്തി. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. രക്ഷപ്പെടുത്തിയതിന് പിന്നാലെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കുഞ്ഞ് സുരക്ഷിതമായിരിക്കുന്നെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നെന്നും പോലീസ് അറിയിച്ചു. അതേസമയം, കുഞ്ഞിനെ അഴുക്കുചാലില്‍ ഉപേക്ഷിച്ചവരെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
Read More