തിരുവനന്തപുരത്ത് നവജാത ശിശുവിനെ അമ്മയുടെ സമീപത്തു നിന്നും മാറ്റിയ സംഭവത്തില്‍ ദുരൂഹതയേറു്നനു. അനുപമ പ്രസവിച്ച ശിശു ഇന്ന് എവിടെയെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. കുഞ്ഞ് ജീവനോടെയുണ്ടോയെന്ന സംശയവും പലരും പങ്കുവെയ്ക്കുന്നു. കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയെന്നു പറയുന്ന ദിവസം ശിശുക്ഷേമ സമിതിയില്‍ സംഭവിച്ച കാര്യങ്ങളാണ് പുതിയ സംശയത്തിന് ഇടനല്‍കുന്നത്. 2020 ഒക്ടോബര്‍ 22-നു വൈകീട്ടാണ് തന്റെ ആണ്‍കുഞ്ഞിനെ രക്ഷിതാക്കള്‍ എടുത്തുമാറ്റിയതെന്നാണ് അനുപമ പറയുന്നത്. 22-ന് രാത്രി 12.30ഓടെ അമ്മത്തൊട്ടിലില്‍ ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചെന്ന് ശിശുക്ഷേമസമിതി അടുത്ത ദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കുട്ടിക്ക് മലാല എന്ന പേരുമിട്ടു. ഈ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ശിശുക്ഷേമസമിതിയോടു വിശദീകരണം തേടിയിരുന്നു. പിന്നീട് ഈ കുട്ടി ആണ്‍കുട്ടിയായി എന്നതാണ് വസ്തുത. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുഞ്ഞിനെ ശിശുക്ഷേമസമിതിയിലെ നഴ്സ് പരിശോധിച്ച ശേഷം തൈക്കാട് ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ പരിശോധനയും നടത്തിയിരുന്നു. ഇവിടെയും പെണ്‍കുഞ്ഞെന്നാണ്…
Read MoreTag: new born
വെള്ളപ്പൊക്കം, കാട്ടുതീ, വരള്‍ച്ച, ഉഷ്ണതരംഗം ! ഈ ലോകത്ത് നമ്മുടെ കുട്ടികളുടെ ഭാവിജീവിതം അത്ര സുഗമമാവില്ല; പുതിയ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…
ലോകത്ത് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ ഏറിവരികയാണ്. ഏകദേശം 50-60 കൊല്ലം മുമ്പ് ജനിച്ചവരുമായി തട്ടിച്ചു നോക്കുമ്പോള്‍ 2020-ല്‍ പിറന്ന കുഞ്ഞുങ്ങള്‍ ശരാശരി മൂന്നിരട്ടിയോളം പ്രകൃതിദുരന്തങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. വെള്ളപ്പൊക്കം, കാട്ടുതീ, വരള്‍ച്ച, ഉഷ്ണതരംഗം തുടങ്ങിയ നിരവധി ദുരന്തങ്ങളാണ് പുതിയ തലമുറയെ കാത്തിരിക്കുന്നത്. ബ്രസ്സല്‍സിലെ വ്രിജെ സര്‍വകലാശാലയിലെ കാലാവസ്ഥാശാസ്ത്രജ്ഞന് വിം തിയറിയും സഹപ്രവര്‍ത്തകരും സെപ്റ്റംബര്‍ 26-ന് സയന്‍സ് ജേണലിലെഴുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഒക്ടോബര്‍ അവസാനം സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ യു.എന്‍. കാലാവസ്ഥാ ഉച്ചകോടി നടക്കാനിരിക്കേയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പഴയ തലമുറ ജീവിതത്തില്‍ ശരാശരി നാല് ഉഷ്ണതരംഗങ്ങളാണ് കണ്ടതെങ്കില്‍ പുതുതലമുറയ്ക്ക് 30 എണ്ണം കാണേണ്ടിവരും പ്രകൃതിദുരന്തങ്ങളുടെ എണ്ണത്തിനൊപ്പം കാഠിന്യവും ഉയരും വ്യാവസായികവത്കരണത്തിനു മുമ്പുള്ളതിനെക്കാള്‍ 2100 ആകുമ്പോഴേക്കും ആഗോള താപനില 2.4 ഡിഗ്രി സെല്‍ഷ്യസ് ഉയരും. പശ്ചിമേഷ്യയില്‍ 2020-ല്‍ ജനിച്ച കുട്ടികള്‍ നേരിടുക പത്തുമടങ്ങ് അധികം ഉഷ്ണതരംഗമാവും. ആഗോളതാപനത്തിന്റെ പരിണിത…
Read Moreനവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച കാമുകന്റെ ഫേസ്ബുക്ക് ഐഡി നാമം അനന്ദു ! വ്യാജ ഐഡിയെന്ന സംശയം;സംഭവത്തില്‍ ദുരൂഹത തുടരുന്നു…
കൊല്ലം കല്ലുവാതുക്കല്‍ ഊരാഴിക്കോട് നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച രേഷ്മയുടെ കാമുകന്റെ ഫേസ്ബുക്ക് അക്കൗണ്ട് പോലീസ് കണ്ടെത്തി. അനന്ദു എന്ന അക്കൗണ്ട് ഉടമയാണ് കാമുകനെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഈ ഐ.ഡി വ്യാജമാണോയെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. രേഷ്മയുടെ ഭര്‍ത്തൃസഹോദരന്‍ തച്ചക്കോട്ട് വീട്ടില്‍ രഞ്ജിതിന്റെ ഭാര്യ ആര്യയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് അനന്ദുവിനെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. അനന്ദുവിനെ കാണാന്‍ രേഷ്മ മുന്‍പ് വര്‍ക്കലയില്‍ പോയിട്ടുണ്ടെനന സൂചനയും ലഭിച്ചു. എന്നാല്‍ കാണാന്‍ കഴിഞ്ഞിരുന്നോയെന്ന വ്യക്തമല്ല. ആര്യയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനെത്താന്‍ പോലീസ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ സ്റ്റേഷനിലേക്ക് പോകുന്നതിന് പകരം ആര്യയും ഭര്‍തൃ സഹോദരി രജിതയുടെ മകള്‍ ശ്രുതിയും ഇത്തിക്കരയാറില്‍ ചാടി മരിക്കുകയായിരുന്നു. കാമുകനെ വിവാഹം കഴിക്കാന്‍ കുഞ്ഞിനെ ഒഴിവാക്കുന്നതിനാണ് കരിയിലകൂനയില്‍ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മയുടെ…
Read Moreഗംഗയിലൂടെ ഒഴുകിവന്ന മരപ്പെട്ടിയില്‍ നവജാതശിശു ! പെട്ടിയില്‍ ദൈവങ്ങളുടെ ചിത്രവും ജാതകവും; കുഞ്ഞിനെ വളര്‍ത്തുമെന്ന് രക്ഷിച്ച ബോട്ട് ജീവനക്കാരന്;വീഡിയോ കാണാം…
ഗംഗയിലൂടെ ഒഴുകി വന്ന മരപ്പെട്ടിയിലാക്കിയ നവജാതശിശുവിനെ രക്ഷിച്ച് ബോട്ട് ജീവനക്കാരന്.ക്ഷേത്രത്തിലെ പൂജാരി കൂടിയായ ബോട്ട് ജീവനക്കാരനാണ് പെണ്‍കുഞ്ഞിനെ രക്ഷിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിപൂരിലെ ദാദ്രി ഘട്ടിലാണ് സംഭവം. ദൈവങ്ങളുടെ ചിത്രം പതിപ്പിച്ചിട്ടുള്ള മരപ്പെട്ടിയില്‍ നിന്നാണ് പെണ്‍കുഞ്ഞിനെ കിട്ടിയത്. ഗംഗയില്‍ ഒഴുകി നടക്കുന്ന മരപ്പെട്ടി ഗുലു ചൗധരിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ‘ഗംഗാ ദേവി’ സമ്മാനമായി നല്‍കിയതാണ് എന്ന് അവകാശപ്പെട്ട് കുഞ്ഞിനെ വളര്‍ത്തുമെന്ന് ഗുലു ചൗധരി പറഞ്ഞു. മരപ്പെട്ടിയില്‍ ദൈവത്തിന്റെ ചിത്രങ്ങള്‍ക്ക് പുറമേ കുഞ്ഞിന്റെ ജാതകം വരെ ഉണ്ടായിരുന്നു. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറയുന്നു. മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ബോട്ട് ജീവനക്കാരനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമോദിച്ചു. കുട്ടിയെ വളര്‍ത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വേണ്ട സഹായങ്ങള്‍ ഗുലു ചൗധരിക്ക് ചെയ്ത് കൊടുക്കുമെന്നും അദ്ദേഹം…
Read Moreനവജാത ശിശുക്കള്‍ക്കും ഇനി ആധാര്‍കാര്‍ഡ് ! ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ട വിധമിങ്ങനെ…
നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കാനുള്ള തീരുമാനവുമായി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ). ആധാര്‍, ഐഡന്റിറ്റിയും വിലാസവും തെളിയിക്കാനുള്ള പ്രധാന രേഖയായി മാറിയതും 12 അക്ക ആധാര്‍ നമ്പറിന് പ്രധാന്യംവര്‍ധിച്ചതോടെയുമാണ് ഈ സൗകര്യം ജനിച്ചയുടനെയുള്ള കുട്ടികള്‍ക്കും നല്കാന് തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിക്കുന്നു. ബയോമെട്രിക് ഉള്‍പ്പെടുത്താതെയാകും നവജാത ശിശുക്കള്‍ക്ക് ആധാര്‍ കാര്‍ഡ് അനവദിക്കുക. രക്ഷാകര്‍ത്താക്കളുടെ ചിത്രമായിരിക്കും ബയോമെട്രിക് വിവരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കുട്ടിക്ക് അഞ്ചുവയസ്സാകുമ്പോള്‍ പത്ത് വിരലുകളുടെ ബയോമെട്രിക് രേഖപ്പെടുത്താവുന്നതാണ്. കുട്ടികളുടെ ആധാര്കാര്ഡിനായി ഓണ്‍ലൈനായും ഓഫ്ലൈനായും അപേക്ഷ നല്‍കാവുന്നതാണ്. ഓഫ്ലൈനിലാണെങ്കില്‍ ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററിലെത്തി അപേക്ഷനല്‍കണം. ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ അപേക്ഷിക്കേണ്ട വിധം ഇങ്ങനെ…യുഐഡിഎഐയുടെ വെബ്സൈറ്റിലെത്തി രജിസ്ട്രേഷന് ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കാം. അതിനായി പോര്‍ട്ടലില്‍-uidai.gov.in -ല്‍ ലോഗിന്‍ ചെയ്യുക. ഹോം പേജിലുള്ള ആധാര്‍കാര്‍ഡ് രജിസ്ട്രേഷന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. കുട്ടിയുടെ പേര്, രക്ഷാകര്‍ത്താവിന്റെ…
Read Moreമരണം ഉറപ്പിച്ച പിഞ്ചു കുഞ്ഞിനു സമീപത്തേക്ക് ഇരട്ട സഹോദരിയെ കിടത്തി ! പിന്നെ സംഭവിച്ചത് വൈദ്യശാസ്ത്രത്തിന് ഇന്നേവരെ വിശ്വസിക്കാനാകാത്ത അദ്ഭുതം…
മറ്റുള്ളവരുടെ സാമീപ്യം പലപ്പോഴും വിഷമഘട്ടങ്ങളില്‍ നമ്മെ സഹായിക്കാറുണ്ട്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയുമെല്ലാം സാന്നിദ്ധ്യം പലപ്പോഴും നമുക്ക് ആവശ്യമായി വരാറുണ്ട്. ജീവിതം അവസാനിച്ചുവെന്ന് തോന്നുന്നിടത്തു നിന്നും പുതുജീവിതത്തിലേക്ക് കൈപിടിച്ചുയരാന്‍ പലര്‍ക്കും സഹായകമാകുന്നത് തങ്ങളെ അകമഴിഞ്ഞു സ്നേഹിക്കുന്നവരുടെ സാന്നിദ്ധ്യമാകും. നമ്മോടു സ്നേഹമുള്ളവരുടെ സാന്നിദ്ധ്യം നമ്മളില്‍ അത്ഭുതങ്ങള്‍ ഉണ്ടാക്കും എന്നതിന് തെളിവാണ് ക്യാരിയുടെയും ബ്രില്ലിയുടെയും ജീവിതം. ക്യാരിയും ബ്രില്ലിയും ഇരട്ട പെണ്‍കുട്ടികളാണ് ജനിച്ചപ്പോള്‍ തന്നെ രണ്ടുപേര്‍ക്കും തൂക്കം വളരെ കുറവായിരുന്നു ആരോഗ്യവും വളരെ മോശം എന്നാല്‍ ബ്രില്ലി പെട്ടെന്നു തന്നെ ആരോഗ്യം വീണ്ടെടുത്തു. പക്ഷെ ക്യാരിയുടെ അവസ്ഥ വളരെ മോശമായി ആ കുഞ്ഞ് രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ശരീരമെല്ലാം വിളറി വെളുത്ത് അവസാന നിമിഷങ്ങളില്‍ അമ്മയെയോ മറ്റു ബന്ധുക്കളെയോ കുട്ടിയുടെ അടുത്തേക്ക് അയക്കാന്‍ സാധിക്കില്ല അത് ചിലപ്പോള്‍ അവസ്ഥ കൂടുതല്‍ മോശമാക്കും. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടിയെ കണ്ടപ്പോള്‍ അവസാന നിമിഷം…
Read Moreപന്നി ഫാമിലെ വേസ്റ്റില്‍ അനക്കം കണ്ട് ചെന്നു നോക്കിയ ഒമ്പതുകാരി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ! ദൈവത്തിന്റെ ഓരോ കളിയെന്നല്ലാതെ എന്തു പറയാന്‍…
പന്നിഫാമിലെ വേസ്റ്റില്‍ എന്തോ അനങ്ങുന്നതു കണ്ട് ചെന്നു നോക്കിയ ഒമ്പതുകാരി കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. വേസ്റ്റ് കൂനയില്‍ അതാ ഒരു പിഞ്ച് കുഞ്ഞ്. ജനിപ്പിച്ച മാതാപിതാക്കള്‍ക്കു വേണ്ടാതിരുന്നിട്ടും അവനെ വേണ്ടെന്നു വയ്ക്കാന്‍ ദൈവം തയ്യാറായില്ല. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെയാണ് ഒമ്പതുകാരിയുടെ അവസരോചിത ഇടപെടല്‍ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം. ഒന്‍പത് വയസുകാരി എലിസ തങ്ങളുടെ കൃഷിയിടങ്ങളിലും ഫാമിലും കറങ്ങി നടക്കുന്നത് പതിവാണ്.അങ്ങനെ എല്ലാ ദിവസത്തെ പോലെ എലിസ തങ്ങളുടെ പന്നി ഫാമിലേക്ക് മാതാപിതാക്കളുടെ കൂടെ പോയി. ചുമ്മാ ചുറ്റി തിരിയലില്‍ നിന്നും പണികള്‍ക്ക് കഴിക്കാന്‍ നല്കിയ മാംസത്തിന്റെ വേസ്റ്റില്‍ എന്തോ അനക്കം എലിസയുടെ കണ്ണില്‍ പെട്ടു. ആദ്യം അവള് കരുതിയത് പന്നി പ്രസവിച്ച കുട്ടി ആണെന്നായിരുന്നു. എന്നാല്‍ കുറച്ചു കൂടി അടുത്ത് ചെന്നു നോക്കിയപ്പോള്‍ അത് പന്നി കുട്ടി അല്ല മനുഷ്യ കുട്ടി…
Read Moreപരീക്ഷയ്ക്കിടെ യുവതിയ്ക്ക് പ്രസവ വേദന എടുത്തു ! ആദ്യ ഭാഗം എഴുതി ഇടവേള എടുത്ത ശേഷം പ്രസവിച്ചു; പിന്നെ വന്ന് രണ്ടാം ഭാഗം എഴുതി…
ഗര്‍ഭിണികള്‍ പരീക്ഷ എഴുതുന്നതും പരീക്ഷാ ഹാളില്‍ കൈക്കുഞ്ഞുമായി വരുന്നതും അത്ര അപൂര്‍വമല്ലെങ്കിലും പരീക്ഷ എഴുതുന്നതിനിടെ പ്രസവവും പിന്നീട് പരീക്ഷ തുടരുന്നതും ഒരു പക്ഷെ ലോകത്തില്‍ തന്നെ ആദ്യമായിരിക്കും. ചിക്കാഗോ സ്വദേശിനിയായ ബ്രിയാന്ന ഹില്ലാണ് ആ സാഹസികതയ്ക്ക് മുതിര്‍ന്നത്. നിയമ വിദ്യാര്‍ഥിനിയാണിവര്‍. ഓണ്‍ലൈനില്‍ നടക്കുന്ന പരീക്ഷയ്ക്കിടെയാണ് പൂര്‍ണ ഗര്‍ഭിണിയായ ഇവര്‍ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. 28-കാരിയായ ഇവരുടെ പരീക്ഷ ലോക്ഡൗണ്‍ കാരണം നീട്ടിവെക്കുകയായിരുന്നു. ‘പരീക്ഷ തുടങ്ങി 20 മിനിട്ടുകള്‍ക്കകം പ്രസവവേദന തുടങ്ങി. എന്നാല്‍ കാമറയ്ക്ക് മുന്നില്‍ നിന്ന് എനിക്ക് മാറാന്‍ സാധിക്കില്ലായിരുന്നു. പരീക്ഷയുടെ ആദ്യഭാഗം എഴുതി പൂര്‍ത്തിയാക്കി. രണ്ടാം ഭാഗത്തിനായി ചെറിയ ഇടവേള എടുത്തു. ഈ സമയത്ത് ഭര്‍ത്താവിന്റെയും അമ്മയുടെയും മിഡ്വൈഫിന്റെയും സഹായത്തോടെ പ്രസവിച്ചു. എല്ലാം ശുചീകരിച്ച ശേഷം പരീക്ഷയുടെ രണ്ടാം ഭാഗം തുടങ്ങി’. ബ്രിയാന്ന മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം ഭാഗവും പൂര്‍ത്തായാക്കിയ ശേഷമാണ് ഇവര്‍ ആശുപത്രിയിലേക്ക് പോയത്. അമ്മയും…
Read Moreനമ്പര്‍ വണ്‍ കേരളത്തില്‍ ദാരുണ സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു ! കോവിഡ് ബാധിച്ച ആറു മാസം പ്രായമുള്ള കുഞ്ഞിനെ എലി കടിച്ചു; പരാതിപ്പെട്ടതോടെ കുഞ്ഞിനെയും അമ്മയെയും ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു…
കോവിഡ് കാലത്ത് കേരളത്തില്‍ നിന്നു കേള്‍ക്കുന്ന ദാരുണ വാര്‍ത്തകള്‍ക്ക് അന്ത്യമില്ല. കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ യുവതിയ്ക്ക് ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുമ്പ് അടുത്ത വാര്‍ത്ത എത്തിയിരിക്കുകയാണ്. കോവിഡ് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുളള കുഞ്ഞിനെ എലി കടിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എന്നാല്‍ പരാതി പറഞ്ഞതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും രോഗമുക്തിക്ക് മുന്‍പേ ഡിസ്ചാര്‍ജ് ചെയ്തു. എസ്എടി ആശുപത്രിക്കെതിരെയാണ് ഇത്തരമൊരു ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചെയാണ് കോവിഡ് ബാധിച്ച് എസ്എടിയില്‍ ചികിത്സയിലായിരുന്ന വെളളനാട് സ്വദേശി സജേഷിന്റെ മകളുടെ കാലില്‍ എലി കടിച്ചത്. ഉറക്കത്തിലായിരുന്ന കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞപ്പോഴാണ് എലി കടിച്ചത് അമ്മയുടെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് ചികിത്സ ലഭിക്കാന്‍ എട്ടുമണിവരെ കാത്തിരിക്കേണ്ടി വന്നെന്നും മാതാപിതാക്കള്‍ പറയുന്നു. ബുധനാഴ്ചയാണ് സജേഷിനും ഭാര്യയ്ക്കും…
Read Moreവീണ്ടും കൊറോണപ്പിള്ളേരുടെ ജനനം ! ഇരട്ടകള്‍ക്ക് ഡോക്ടര്‍ പേരിട്ടത് കൊറോണ കുമാരനെന്നും കൊറോണ കുമാരിയെന്നും…
കൊറോണ വൈറസ് ഭീതിയ്ക്കിടെ ജനിച്ച നിരവധി കുട്ടികള്‍ക്കാണ് രാജ്യത്ത് ഇപ്പോള്‍ കോവിഡെന്നും കൊറോണയെന്നുമൊക്കെയുള്ള പേരുകള്‍ നല്‍കിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ കടപ്പയിലെ വെമ്പള്ളി ഗ്രാമത്തില്‍ ജനിച്ച രണ്ട് നവജാത ശിശുക്കളുടെ പേര് കൊറോണകുമാര് കൊറോണ കുമാരി എന്നിങ്ങനെയാണ്. രമാദേവി, ശശികല എന്നിവര്‍ ജന്മം നല്കിയ കുട്ടികള്‍ക്കാണ് ഈ പേരുകള്‍ നല്‍കിയത്. എസ്.എഫ് ബാഷ ആശുപത്രിയിരുന്നു കുട്ടികളുടെ ജനനം. പ്രസവം എടുത്ത ഡോക്ടറായ എസ്.എഫ് ബാഷ തന്നെയാണ് കുട്ടികള്‍ക്ക് പേരുകള്‍ നിര്‍ദ്ദേശിച്ചത്. കൊറോണ കാലത്തെ വരും നാളുകളിലും എല്ലാവരും ഈ കുട്ടികളുടെ പേരിലൂടെ ഓര്‍ക്കണമെന്നും ഒരു അവബോധം സൃഷ്ടിക്കാനാണ് വൈറസിന്റെ പേരുകള്‍ തന്നെ കുട്ടികള്‍ക്ക് നിര്‍ദ്ദേശിച്ചതെന്നും മാതാപിതാക്കളും ഈ പേരിടലിനെ അംഗീകരിച്ചെന്നും ഡോക്ടര്‍ പറയുന്നു.
Read More