ലോകത്തെ ഭീതിയിലാഴ്ത്തി ഫ്രാന്‍സിന്റെ ഭാഗമായ ന്യൂ കാലിഡോണിയയില്‍ വമ്പന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ചലനത്തെത്തുടര്‍ന്ന് പസഫിക് മേഖലയില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്തും പരിസരപ്രദേശങ്ങളിലുള്ളവര്‍ക്കുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോയല്‍റ്റി ദ്വീപിന്റെ വടക്ക് 85 കിലോമീറ്റര്‍ മാറി 25 കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. രാവിലെ 9.45 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ന്യൂ കാലഡോണിയയുടെ തലസ്ഥാനമായ നൗമിയ, വനൗട്ടു എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ പരിധിയില്‍ ശക്തമായ സുനാമിത്തിരകള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. തീരപ്രേദശത്തുനിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് കാലഡോണിയയില്‍ സൈറന്‍ മുഴക്കിയിരുന്നുവെങ്കിലും പിന്നീട് തിരികെയെത്താന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട്…
Read More