മാലദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികളെ എത്തിച്ച് കേരളത്തെ വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കുന്നത് ഭൂഷണമോ ? മന്ത്രി കെടി ജലീലിന്റെ പ്രഖ്യാപനം വന്‍വിവാദത്തിലേക്ക്; രാജ്യ സുരക്ഷയെ ബാധിക്കുമെന്ന് വിമര്‍ശനം…

തിരുവനന്തപുരം: മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. മന്ത്രിയുടെ പ്രഖ്യാപനം ഇതിനോടകം വന്‍വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. പ്രധാനമായും മാലദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിയുടെ പ്രസ്താവന. ”മാലദ്വീപില്‍ നിന്ന് ചികിത്സയ്ക്കായി നിരവധി പേര്‍ കേരളത്തിലെത്തുന്നു. പഠിക്കാന്‍ ആരും എന്താണ് വരാത്തത്? ഏത് രാജ്യക്കാര്‍ക്കും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തി പഠിക്കാന്‍ കേരളത്തില്‍ മാത്രമാണ് അവസരമുള്ളത്.- ഇങ്ങനെയായിരുന്നു ജലീലിന്റെ വാക്കുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ പ്രശ്‌നങ്ങളാണ് ഉന്നത വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് ഇന്ത്യയുടെ ദക്ഷിണ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ രാജ്യമായ മാലദ്വീപ് ഇന്ത്യയ്ക്ക് സുരക്ഷാഭീഷണിയാണെന്നതാണ്. മറ്റൊന്ന് വിദേശ വിദ്യാര്‍ത്ഥികളെ സംസ്ഥാന സര്‍ക്കാരിന് മാത്രമായി കൊണ്ടുവരാനാവില്ല. അതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്നതാണ്. ഇതിനെല്ലാം പുറമെ എഡ്യൂക്കേഷന്‍ ഹബ്ബ് ആക്കാനുള്ള ശ്രമമെന്ന പേരില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ കോഴ്സുകള്‍ അനുവദിച്ച്…

Read More