മലയാളികള്‍ എന്നും ഒരു ഭയത്തോടെയാണ് പോലീസിനെ കണ്ടിട്ടുള്ളത്. ഇതിനെ സാധൂകരിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ കാലവര്‍ഷം ആരംഭിച്ചതോടെ കേരളാ പോലീസ് ആകെ മാറി. മഴ പ്രളയം തീര്‍ത്തതോടെ അനേകര്‍ക്ക് രക്ഷയായതും കേരളാ പോലീസ് തന്നെയായിരുന്നു. തമാശ പറഞ്ഞും ട്രോളടിച്ചും ഫേസ്ബുക്കില്‍ വിലസുന്ന കേരളാ പോലീസും അവരുടെ ജനപ്രിയ പേജും സമാനമില്ലാത്ത സേവനമാണ് പ്രളയകാലത്ത് കാഴ്ചവെച്ചത്. ഊണും ഉറക്കവുമില്ലാതെ, പോലീസിന്റേതായ എല്ലാ മേലങ്കികളും അഴിച്ചു വെച്ച് അവര്‍ രംഗത്തിറങ്ങി, സോഷ്യല്‍ മീഡിയയിലും അതിലേറെ ജനങ്ങളുടെ ഇടയിലും. പെരുമഴ പെയ്തപ്പോള്‍ മുതല്‍ കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലേക്ക് ദുരന്തത്തിന്റെ അപ്ഡേഷനുകള്‍ ജനങ്ങളില്‍ നിന്ന് അപ്പപ്പോള്‍ ലഭിച്ചു തുടങ്ങിയത് ഈ സ്വീകാര്യതകൊണ്ടാണ്. ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായതോടെ സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫീസര്‍ ഐ.ജി മനോജ് എബ്രഹാം സോഷ്യല്‍ മീഡിയ സെല്ലിലെ ഉദ്യോഗസ്ഥര്‍ എല്ലാവരോടും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാകാനുള്ള…
Read More