ജീവിതത്തില്‍ ഒരു പുതിയ സന്തോഷവും കൂടി ! വിവാഹശേഷം ജീവിതത്തില്‍ ഉണ്ടായ ഏറ്റവും പുതിയ സന്തോഷവാര്‍ത്ത പങ്കുവെച്ച് ചെമ്പന്‍ വിനോദ്…

വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ നടനാണ് ചെമ്പന്‍ വിനോദ്്. കോമഡി കഥാപാത്രങ്ങളിലൂടെ തുടങ്ങി പരുക്കന്‍ കഥാപാത്രങ്ങളെ സ്വാഭാവികത്തനിമയോടെ പകര്‍ന്നാടിയതാണ് വിനോദിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. ലിജോ ജോസ് പെല്ലിശ്ശേരി-ചെമ്പന്‍ കൂട്ടുകെട്ടില്‍ നിരവധി മികച്ച സിനിമകള്‍ പുറത്തിറങ്ങി. ലോക്ഡൗണ്‍ കാലത്ത് താരത്തിന്റെ വിവാഹവും ഏറെ ശ്രദ്ധ നേടിയിരുന്നു. സുഹൃത്ത് കൂടിയായ മറിയം തോമസിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസത്തിന്റെ പേരില്‍ പലരും ചെമ്പനെ പരിഹസിയ്ക്കുകയും ചെമ്പന്‍ അതിന് തക്ക മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം മറ്റൊരു സന്തോഷം താരം പങ്കുവച്ചിരിക്കുകയാണ്. പുതിയ വീട് സ്വന്തമാക്കിയ സന്തോഷമാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചെമ്പന്‍ പങ്കുവച്ചത്. പുതിയ കാഴ്ച, പുതിയ വീട് എന്ന ക്യാപ്ഷനോടെയാണ് വീട്ടില്‍ നിന്നുള്ള മനോഹരമായ ജലാശയത്തിന്റെ ദൃശ്യങ്ങള്‍ താരംപങ്കുവച്ചിരിക്കന്നത്. നിരവധി താരങ്ങള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു.

Read More