ഭര്‍ത്താവ് ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തില്‍ ഏര്പ്പെടുന്നതിനെത്തുടര്ന്ന് ഗര്‍ഭിണിയാകുന്ന സ്ത്രീയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗര്‍ഭഛിദ്ര നിയമപ്രകാരമുള്ള ബലാത്സംഗത്തിന്റെ നിര്‍വചനത്തില്‍ വൈവാഹിക ബലാത്സംഗവും ഉള്‍പ്പെടുമെന്ന് കോടതി വ്യക്തമാക്കി. ഗര്‍ഭഛിദ്ര നിയമത്തിലെ 3ബി എ ചട്ടത്തില്‍ പറയുന്ന ലൈംഗിക ആക്രമണത്തെ അതിജീവിച്ചവരുടെ ഗണത്തില്‍, ഭര്‍ത്താവിനാല്‍ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ഇരയായവരും ഉള്‍പ്പെടുമെന്ന് കോടതി പറഞ്ഞു. സമ്മതമില്ലാത്ത ലൈംഗിക ബന്ധം എന്നതാണ് ബലാത്സംഗത്തിന്റെ പൊതുവായ നിര്‍വചനം. ഭര്‍ത്താവിനാല്‍ ഇത്തരം ബന്ധത്തിനു വിധേയമാവുന്ന സ്ത്രീകളുണ്ട്. അവര്‍ ഗര്‍ഭിണികള്‍ ആവുന്നുമുണ്ട് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ വിവാഹിതയെന്നോ അവിവാഹിതയെന്നോ ഭേദമില്ലാതെ, ഗര്‍ഭഛിദ്രം നടത്താന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെും സുപ്രീം കോടതി വ്യക്തമാക്കി. ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള അവകാശത്തില്‍നിന്ന് അവിവാഹിതകളെ ഒഴിവാക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഒഫ് പ്രഗ്നന്‍സി ചട്ടങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു. സുരക്ഷവും നിയമപരവുമായ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന്, ജസ്റ്റിസുമാരായ ഡിവൈ…
Read MoreTag: new law
സോഷ്യല്‍ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം വരുന്നു ! മൂന്നു മാസത്തിനുള്ളില്‍ നിയമനിര്‍മാണമെന്ന് കേന്ദ്ര സര്‍ക്കാര്‍…
രാജ്യത്ത് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം വരുന്നു. ഫേസ്ബുക്കും വാട്സ് ആപ്പും ട്വിറ്ററുമടക്കമുള്ള സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുന്നതു തടയാന്‍ മൂന്നു മാസത്തിനുള്ളില്‍ നിയമം നിര്‍മിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരിക്കുന്നതും. നേരത്തെ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നതിനും കൃത്യമായ നിബന്ധനകളും മാനദണ്ഡങ്ങളും സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് മറുപടിയായി നല്കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയ സംബന്ധിച്ച ഏറ്റവും പുതിയ കാര്യങ്ങള്‍ പഠിച്ച ശേഷമാണ് പുതിയ നിയമം നിര്‍മ്മിക്കുക എന്നാണ് കേന്ദ്രം പറയുന്നത്. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്റര്‍മീഡിയറീസ് മാര്‍ഗനിര്‍ദ്ദേശ (ഭേദഗതി)ചട്ടങ്ങള്‍ 2018ല്‍ തന്നെ തയാറാക്കിയിട്ടുണ്ടെന്നും പൊതുജനങ്ങളുടെ അഭിപ്രായത്തിനുള്ള മുഴുവന്‍ കരടും 2018 ഡിസംബര്‍ 24ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നുവെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയെ…
Read More