എത്രകാലം കൂടി ജീവിക്കും എന്ന ആശങ്കയോടെ ജീവിതം മുന്നോട്ടു നയിക്കുന്ന ആളുകളാണ് പലരും. എന്തെങ്കിലും മാരകമായ അസുഖങ്ങള്‍ പിടിപ്പെടുമോയെന്ന ഭയത്താല്‍ തന്നെ പലരുടെയും ജീവിതം ദുഖകരമാണ്. എന്നാല്‍ അത്തരം ആശങ്കകളെല്ലാം പരിഹരിക്കുന്ന രക്തപരിശോധന ജര്‍മനിയില്‍ നിലവില്‍ വരികയാണ്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ മരിക്കുമോ എന്ന് തെളിയിക്കുന്ന പരിശോധനാ ഫലമാണ് ജര്‍മന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിട്ടുള്ളത്. മരണത്തെ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്ന 14 ബയോമാര്ക്കുകളാണ് ശാസ്ത്രജ്ഞര്‍ രക്തത്തില്‍ കണ്ടെത്തിയത്. 44,000 പേരില്‍നടത്തിയ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ശാസ്ത്രജ്ഞര്‍ ഈ കണ്ടെത്തലിലെത്തിയത്. അതുകൊണ്ടുതന്നെ ഇതിന്റെ വിശ്വാസ്യത സംശയിക്കേണ്ടതില്ലെന്ന് അവര്‍ പറയുന്നു. രോഗപ്രതിരോധം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, കൊഴുപ്പ് തുടങ്ങി എല്ലാക്കാര്യങ്ങളും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ഈ ബയോമാര്‍ക്കുകള്‍ സഹായിക്കും. അടുത്ത രണ്ടുവര്‍ഷം മുതല്‍ 16 വര്‍ഷം വരെയുള്ള കാലയളവില്‍ ഒരാള്‍ മരിക്കുമോ എന്നറിയുന്നതില്‍ 83 ശതമാനം കൃത്യത ഇതിനുറപ്പുപറയാന് കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. മരണം…
Read More