ജീവന്‍ നില നിര്‍ത്താന്‍ കാര്‍ബണ്‍ ഡയോക്‌സൈഡും കാര്‍ബണ്‍ മോണോക്‌സൈഡും തന്നെ ധാരാളം; അന്റാര്‍ട്ടിക്കയിലെ വിജനമായ അതിശൈത്യമേഖലയില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്…

ഭൂമിയ്ക്കു പുറത്ത് ജീവന്റെ സാന്നിദ്ധ്യം തേടിയുള്ള മനുഷ്യന്റെ യാത്ര ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്. ഭൂമിയ്ക്കു പുറത്ത് മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പ് സാധ്യമാവുമോ എന്ന ചിന്തയായിരുന്നു ഇത്തരം ഗവേഷണങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നത്. അന്തരീക്ഷമില്ലാത്തതാണ് പല ഗ്രഹങ്ങളിലും മനുഷ്യനുള്‍പ്പെടെ ഭൂമിയിലുള്ള ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പ് അസാധ്യമാക്കുന്നത്. എന്നാല്‍ ഭൂമിയിലേതിനു വ്യത്യസ്ഥമായ ജൈവ ഘടനയുള്ള ജീവികള്‍ ഉണ്ടെങ്കില്‍ അവ അവിടെ സസുഖം ജീവിക്കുകയില്ലേ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമായിരിക്കുകയാണ്. കൊടുംചൂടിലും തണുപ്പിലും യാതൊരു കൂസലുമില്ലാതെ വളരുന്ന ജീവികള്‍ ഉണ്ട്.അതിനെ അന്വേഷിച്ച് ചൊവ്വയിലും വ്യാഴത്തിലും പോകണമെന്നില്ല. ഭൂമിയിലെ മറ്റു ജീവികളില്‍ നിന്നു വ്യത്യസ്ഥമായ സൂക്ഷ്മജീവികള്‍ ഇവിടെത്തന്നെയുണ്ട് എന്നതിന്റെ തെളിവാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ജീവന്‍ നിലനില്‍ക്കാന്‍ അത്യാവശ്യമാണെന്നു കരുതിയിരുന്ന ഊര്‍ജസ്രോതസ്സുകളൊന്നും ഇല്ലെങ്കിലും ചില ജീവികള്‍ സുഗമമായി നിലനില്‍ക്കും എന്നതാണത്. അവയ്ക്ക് നൈട്രജനോ സൂര്യപ്രകാശമോ ഒന്നും ആവശ്യമില്ല. അതേസമയം ദോഷകരമെന്നു നാം കരുതിയിരുന്ന കാര്‍ബണ്‍മോണോക്‌സൈഡും കാര്‍ബണ്‍ ഡൈ…

Read More