ജിയോയെ കടത്തി വെട്ടാന്‍ രണ്ടും കല്‍പ്പിച്ച് ബിഎസ്എന്‍എല്‍ ! ഡിസംബര്‍ ഒന്നു മുതല്‍ വമ്പന്‍ ഓഫറുകള്‍; ബിഎസ്എന്‍എല്ലിന്റെ ‘പൂഴിക്കടകന്‍’ ഇങ്ങനെ…

രാജ്യത്തെ ടെലികോം മേഖലയില്‍ ജിയോയുടെ ആധിപത്യമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ജിയോയുടെ വരവോടെ മറ്റു ടെലികോം കമ്പനികളെല്ലാം പ്രതിസന്ധിയിലാണ്. പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ ഡിസംബര്‍ ഒന്നു മുതല്‍ മുതല്‍ നിലവിലെ പ്ലാനുകളെല്ലാം നവീകരിക്കുകയാണ്. പോസ്റ്റ്പെയ്ഡ് പ്ലാനുകളായ 199 രൂപ, 798 രൂപ, 999 രൂപ എന്നിവയ്ക്ക് ഡേറ്റാ റോള്‍ഓവര്‍, ആഡ്-ഓണ്‍ ആനുകൂല്യങ്ങള്‍ കൊണ്ടുവരാനാണ് പോകുന്നത്. 28 ദിവസത്തെ കാലാവധിയില്‍ നിന്ന് 100 ദിവസത്തെ കാലാവധി നല്‍കുന്നതിന് 106, 107 രൂപ പ്ലാനുകള്‍ പരിഷ്‌കരിക്കാനും പോകുന്നു. ബിഎസ്എന്‍എലിന്റെ പുതിയ നീക്കം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരള ടെലികോം ആണ്. ബിഎസ്എന്‍എല്ലിന്റെ 106 രൂപ, 107 രൂപ പ്രീപെയ്ഡ് പ്ലാനുകളും പുതുക്കുന്നുണ്ട്. ഡിസംബര്‍ 1 മുതല്‍ 28 ദിവസത്തില്‍ നിന്ന് 100 ദിവസത്തേക്ക് അതിന്റെ കാലാവധി വര്‍ധിപ്പിക്കും. 106 രൂപ, 107 രൂപ പ്ലാനില്‍ 3 ദിവസത്തേക്ക് 3…

Read More