18 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അച്ഛന്‍ എന്റെ മകനായി ജനിച്ചിരിക്കുന്നു ! സ്‌നേഹം നിറഞ്ഞൊഴുകുന്ന കുറിപ്പുമായി ശിവകാര്‍ത്തികേയന്‍…

മകന്‍ പിറന്ന സന്തോഷം പങ്കുവെച്ച് തമിഴ് യുവനായകന്‍ ശിവകാര്‍ത്തികേയന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട തന്റെ അച്ഛന്റെ ചിത്രത്തിനു മുന്നില്‍ മകന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പമാണ് ഹൃദയസ്പര്‍ശിയായ കുറിപ്പ് നടന്‍ പങ്കുവെച്ചത്. ”18 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അച്ഛന്‍, എന്റെ മകനായി എന്റെ വിരലുകള്‍ പിടിച്ചിരിക്കുന്നു. വര്‍ഷങ്ങളായുള്ള എന്റെ വേദനകള്‍ ഇല്ലാതാക്കാന്‍ എന്റെ ഭാര്യ ആരതി ധാരാളം വേദന സഹിച്ചു.കണ്ണുനീരാല്‍ അവളോട് ഞാന്‍ നന്ദി പറയുന്നു” എന്നാണ് താരത്തിന്റെ ട്വീറ്റ്. 2010 ലാണ് ശിവകാര്‍ത്തികേയനും ആരതിയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് ആരാധന എന്ന മകള്‍ കൂടിയുണ്ട്.

Read More