ബീഫും മദ്യവും നിരോധിക്കാന്‍ ഇനി വകുപ്പില്ല; സ്വവര്‍ഗ്ഗരതിയും സ്വകാര്യതയുടെ ഭാഗമാകും; സിസിടിവി ക്യാമറകളും എടുത്തു മാറ്റേണ്ടിവരും; സുപ്രീം കോടതി വിധി സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോവുന്ന മാറ്റങ്ങള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്നു സുപ്രീം കോടതി വിധി വന്നതോടെ സമൂഹത്തില്‍ ഉണ്ടാവാന്‍ പോകുന്നത് കാതലായ മാറ്റങ്ങള്‍. ആധാര്‍ ഉള്‍പ്പെടെ ഇരുപതിലധികം കേസുകളിലാണു കോടതിവിധി പ്രതികൂലമായതോടെ കേന്ദ്ര സര്‍ക്കാരിനു നിലപാട് തിരുത്തേണ്ടി വരിക. ബീഫ് നിരോധനം, സ്വവര്‍ഗ ലൈംഗികത, വാട്‌സാപ്പ്.. എന്നിങ്ങനെയുള്ള വിഷയങ്ങളിലും പൊതു ജനാഭിപ്രായം ഇനി സര്‍ക്കാരുകള്‍ അംഗീകരിക്കേണ്ടി വരും. ആധാറിലൂടെ വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും തടസ്സമുണ്ടാകും. രാജ്യസുരക്ഷയുടെയും തീവ്രവാദ ഭീഷണിയുടെയും പേരില്‍ ആധാര്‍ ഉപയോഗിച്ചു വ്യക്തികളെ നിയന്ത്രിക്കാനുള്ള നീക്കവും നടക്കില്ല. എന്നാല്‍ കോടതി വിധിയില്‍ പല ന്യായങ്ങളും കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തുന്നുണ്ട്. സ്വകാര്യത മൗലികാവകാശമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. സ്വകാര്യത മൗലികാവകാശമാണെങ്കിലും പരമമായ അവകാശമല്ലെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സര്‍ക്കാരിന്റെ കാഴ്ചപ്പാടില്‍ പ്രത്യേകിച്ചും ആധാറിന്റെ കാര്യത്തില്‍ സ്വകാര്യത മൗലികാവകാശമാണെന്നാണ് വിലയിരുത്തല്‍ എന്നും പറയുന്നു. നമ്മള്‍ നടന്നുപോകുന്നതു…

Read More