എച്ചും എട്ടും കൊണ്ട് മാത്രം ഇനി കാര്യമില്ല ! ഡ്രൈവിംഗ് ലൈസന്‍സിന് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്നു; ഇനി ലൈസന്‍സ് കിട്ടാന്‍ നന്നായി വിയര്‍ക്കേണ്ടി വരും…

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിന് അനുവര്‍ത്തിച്ചു പോന്ന പരമ്പരാഗതരീതികള്‍ക്ക് അവസാനമാകുന്നു. എച്ചും എട്ടും എടുത്താലുടന്‍ ഇനി ലൈസന്‍സ് കിട്ടില്ല. ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് മോട്ടോര്‍ വാഹനവകുപ്പ് പുത്തന്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി നാലു ചക്രവാഹനങ്ങള്‍ക്ക് എച്ചും ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും എട്ടും രീതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇനി ഇതു മാത്രം പോരാ ധാരണയും നിരീക്ഷണ പാടവവും ഉള്‍പ്പെടെയുള്ളവ വിലയിരുത്തി മാത്രം ലൈസന്‍സ് നല്‍കുന്ന പുതിയ രീതിയിലേക്കു മാറാനാണ് മോട്ടര്‍ വാഹനവകുപ്പിന്റെ നീക്കം. ഡ്രൈവറുടെ നിരീക്ഷണപാടവം പരിശോധിക്കാനായി കമന്ററി ഡ്രൈവിംഗ് ടെസ്റ്റ് രീതിയാണ് കൊണ്ടുവരുന്നത്. മുന്നില്‍ കാണുന്നതെല്ലാം പറഞ്ഞു കൊണ്ട് വാഹനം ഓടിക്കുന്ന രീതിയാണിത്. കണ്ണുകളുടെയും നിരീക്ഷണത്തിന്റെയും ക്ഷമത പരിശോധിക്കുകയാണ് ലക്ഷ്യം. ഈ പരീക്ഷയ്ക്കിടെ മുന്നോട്ട് ഓടിക്കുമ്പോള്‍ വരുത്തുന്ന തെറ്റും ശരിയും വിലയിരുത്താന്‍ അധികൃതര്‍ക്ക് സാധിക്കും. നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തെറ്റുകള്‍ വരുത്തുന്നവരെ പരാജയപ്പെടുത്തും. കണ്ണാടി നോക്കി വാഹനം…

Read More