ലോകം കൊറോണ ഭീതിയില്‍ നിന്നും പതിയെ മുക്തരായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ അവസരത്തില്‍ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് ടെക്നിക്കല്‍ ലീഡ് ഡോ. മരിയ വാന്‍ കെര്‍ഖോവ്. കൊറോണ വൈറസിന്റെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള ജനിതക വകഭേദങ്ങള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതാകുമെന്ന് ഡോ. മരിയ പറയുന്നു. പരിശോധനകളും നിരീക്ഷണവും ജനിതക സീക്വന്‍സിംഗും കുറഞ്ഞത് പുതിയ വകഭേദങ്ങളെ കണ്ടെത്താനുള്ള നമ്മുടെ ശേഷിയെ ബാധിച്ചിട്ടുണ്ടെന്നും ഡോ. മരിയ ട്വിറ്ററില്‍ കുറിച്ചു. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഒമിക്രോണ്‍ ആണ് കൊറോണ വൈറസിന്റെ പ്രബല വകഭേദം. ഇതിന് തന്നെ ബിഎ1, ബിഎ2, ബിഎ3, ബിഎ4, ബിഎ5 എന്നിങ്ങനെ പല വകഭേദങ്ങളുണ്ടായി. ബിഎ5 വകഭേദം 121 രാജ്യങ്ങളിലും ബിഎ4 വകഭേദം 103 രാജ്യങ്ങളിലും ഇപ്പോള്‍ പ്രബല കോവിഡ് വകഭേദമാണ്. 2020 ല്‍ കോവിഡ് മഹാമാരി ആരംഭിച്ചതു മുതല്‍ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിങ്ങനെ…
Read MoreTag: new version
ഡെല്‍റ്റയുടെ പുതിയ വകഭേദം എ വൈ 4.2 ഇന്ത്യയില്‍ വ്യാപിക്കുന്നു ! വാക്സിനെ അതിജീവിക്കുമെന്ന് സംശയം; ആശങ്കയേറ്റുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…
കോവിഡ് ഡെല്‍റ്റ വൈറസിന്റെ പുതിയ വകഭേദം’എവൈ.4.2′ കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയില്‍. മേയ് അവസാനം മുതല്‍ സെപ്തംബര്‍ പകുതി വരെ കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 19000 സാമ്പിളുകളില്‍ നിന്നാണ് പുതിയ വകഭേദം കണ്ടെത്തിയത്. യുകെയിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് എവൈ.4.2 എന്ന പുതിയ ഡെല്‍റ്റ വകഭേദം കണ്ടെത്തിയതോടെ ഇംഗ്ലണ്ടില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തി. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് എവൈ.4.2 വകഭേദത്തിന്റെ സ്പൈക്ക് പ്രോട്ടീനില്‍ രണ്ട് മ്യൂട്ടേഷനുകള്‍ അടങ്ങിയിട്ടുണ്ട്. ഒറിജിനല്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ 10-15 ശതമാനം വരെ കൂടുതല്‍ വ്യാപനശേഷിയുളളതാണ് പുതിയ വകഭേദം. എന്നാല്‍ ഇതിനെക്കാള്‍ 50 മുതല്‍ 60 ശതമാനം വരെ കൂടുതല്‍ പകരുന്ന ആല്‍ഫ, ഡെല്‍റ്റ എന്നിവയുമായി…
Read Moreകൊറോണ വൈറസിന്റെ ‘കൊടുംഭീകര’ വേര്‍ഷന്‍ ബ്രിട്ടനില്‍ ! പലഭാഗങ്ങളിലും അതിവേഗം പടരുന്നു; ജനിതക വ്യതിയാനം സംഭവിച്ച വൈറസ് കൂടുതല്‍ അപകടകാരിയാകുന്നു…
ലോകത്ത് നാശം വിതച്ചുകൊണ്ട് കൊറോണ വൈറസ് മുന്നേറുമ്പോള്‍ പുറത്തു വരുന്നത് കൂടുതല്‍ അതീവ ഗൗരവതരമായ ഒരു വാര്‍ത്തയാണ്. വൈറസിന്റെ ഒരു പുതിയ വകഭേദം ബ്രിട്ടനിലാകെമാനം അതിവേഗം വ്യാപിക്കുകയാണെന്നാണ് പുതിയ വിവരം. ഇത് മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണെന്നാണ് വിവരം. ലണ്ടന്‍, കെന്റ്, എസ്സെക്സിന്റെ ചില ഭാഗങ്ങള്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍ എന്നിവ ഉള്‍പ്പെടെ അറുപതോളം വ്യത്യസ്ത ഇടങ്ങളിലാണ് വൈറസിനെ പുതിയ വകഭേദം രോഗം വിതയ്ക്കുന്നത്. പുതിയ കൊറോണ വൈറസ് വകഭേദം ബാധിച്ച ആയിരത്തിലധികം കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.ലോകാരോഗ്യ സംഘടനയെ ഇതിനെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും യുകെയിലെ ശാസ്ത്രജ്ഞര്‍ വിശദമായ പഠനം നടത്തുകയാണെന്നും ബ്രിട്ടനിലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. വൈറസിന്റെ പുതിയ വകഭേദത്തെ തിരിച്ചറിയാന്‍ നിലവിലുള്ള സ്രവ പരിശോധനകള്‍ തന്നെ മതിയാകുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രഫ. ക്രിസ് വൈറ്റി പറഞ്ഞു. വൈറസിന്റെ സ്പൈക്ക് പ്രോട്ടീനാണ് പുതിയ വകഭേദത്തില്‍…
Read More