ഫോട്ടോഷൂട്ടുകളിലൂടെയും വിവാദങ്ങളിലൂടെയും ബോളിവുഡില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് പൂനം പാണ്ഡെ. ഇന്ത്യ ലോകകപ്പ് നേടിയാല്‍ താന്‍ നഗ്നയായി ഓടുമെന്ന പ്രസ്താവനയാണ് പൂനം പാണ്ഡെയെ ജനങ്ങളുടെ ശ്രദ്ധയിലേക്കെത്തിക്കുന്നത്. പിന്നീട് അഭിനയത്തിലും മോഡലിംഗിലും സജീവമയ പൂനം സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ ഹോട്ട് ചിത്രങ്ങളും വീഡിയോകളും താരം സ്ഥിരമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കരിയറിലെയും ജീവിതത്തിലെയും ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചാണ് പൂനം മുമ്പോട്ടു പോകുന്നത്.ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ പേരില്‍ സ്വന്തം വീട്ടുകാരില്‍ നിന്നു പോലും മോശം പ്രതികരണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് പൂനത്തിന്. താരത്തിന്റെ ദാമ്പത്യ ജീവിതവും പ്രശ്നഭരിതമായിരുന്നു. അതുപോലെ പരിപാടി അവതരിപ്പിക്കാന്‍ പോയിടത്തു നിന്നു പോലും പൂനത്തിന് മോശം അനുഭവം നേരിട്ടിട്ടുണ്ട്. ഒരിക്കലുണ്ടായ അനുഭവത്തെ തുടര്‍ന്ന് താന്‍ ഇനിയൊരിക്കിലും ന്യൂ ഇയര്‍ ആഘോഷത്തിന് പരിപാടി അവതരിപ്പിക്കില്ലെന്ന് വരെ പൂനം തീരുമാനിച്ചിരുന്നു. ബാംഗ്ലൂരില്‍ നടന്നൊരു ന്യൂ ഇയര്‍ ആഘോഷത്തിനിടെയുണ്ടായ ദുരനുഭവമായിരുന്നു പൂനം പാണ്ഡെയെക്കൊണ്ട്…
Read MoreTag: new year
പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങള്‍ക്കുള്ള സന്തോഷമാണ് ഈ വീഡിയോയിലൂടെ ഞങ്ങള്‍ പ്രകടിപ്പിച്ചിരിക്കുന്നത്! കൊച്ചി മെട്രോയിലെ എംഡി മുതല്‍ പ്യൂണ്‍ വരെയുള്ളവര്‍ ആനന്ദനൃത്തമാടുന്ന പുതുവര്‍ഷാഘോഷ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
പുതുവര്‍ഷത്തെ അത്യധികം ആഘോഷത്തോടെയാണ് ലോകം മുഴുവന്‍ വരവേറ്റത്. പലരും ആഘോഷങ്ങളില്‍ പല തരത്തിലുള്ള വ്യത്യസ്തതകളും പരീക്ഷിച്ചു. ഈയവസരത്തില്‍, കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പുതുവര്‍ഷം ആഘോഷിച്ചതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് മുതല്‍ സ്ഥാപനത്തിലെ പ്യൂണുമാര് വരെയുള്ള ജീവനക്കാര്‍ പോയ വര്‍ഷത്തെ സ്ഥാപനത്തിന്റെ നേട്ടങ്ങളില്‍ സന്തോഷമറിയിച്ചു നൃത്തമാടുന്ന വീഡിയോ കെ.എം.ആര്.എല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്. ”2018 ഞങ്ങള്‍ക്കെല്ലാവര്‍ക്കും സംഭവബഹുലമായ വര്‍ഷമായിരുന്നു. പിന്തിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങള്‍ക്കു മാത്രമാണ് നന്ദി പറയേണ്ടത്, ഞങ്ങളെ പിന്തുണച്ചതിനും നിലക്കാത്ത ഊര്‍ജത്തിനും. ഇതാ ഞങ്ങളുടെ സന്തോഷവും നന്ദിയും അറിയിക്കുന്നു. എല്ലായ്പ്പോഴുമെന്നപോലെ നിങ്ങള്‍ക്ക് മികച്ച സേവനം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ജീവിതങ്ങളെ ബന്ധിപ്പിക്കുക, പാതകള്‍ കീഴടക്കുക, 2019 ലേക്ക് ഇതാ കൂടുതല്‍ യാത്രകള്‍” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ചേര്‍ന്ന് ഇത്തരമൊരു…
Read Moreപുതിയ അതിഥിയെ സന്തോഷപൂര്‍വം വരവേല്‍ക്കാം; ചില പുതുവര്‍ഷ വിശേഷങ്ങളിലൂടെ..
ഓരോ പുതുവര്‍ഷവും കടന്നുവരുന്നത് ഓരോ ശുഭപ്രതീക്ഷകളുമായാണ്. പുതിയ വര്‍ഷം തങ്ങള്‍ക്ക് സമൃദ്ധിയുടേതാകുമെന്ന പ്രതീക്ഷയോടെയാണ് ഒരോ മനുഷ്യരും പുതുവര്‍ഷ പുലരിയെ വരവേല്‍ക്കുന്നത്. പുതുവര്‍ഷരാവില്‍ ലോകമെമ്പാടും ആഘോഷങ്ങള്‍ നടക്കുന്നു. ലോകത്തിലെ പല വമ്പന്‍ നഗരങ്ങളും സംഗീതവും കരിമരുന്നു പ്രയോഗവും കൊണ്ട് സമൃദ്ധമായ പുതുവര്‍ഷ ലഹരിയില്‍ മുങ്ങുന്നു. പഴയ വസ്ത്രം ഉപേക്ഷിച്ച പുതിയവ ധരിക്കുന്ന ഒരു കൊച്ചു കുട്ടിയ്ക്കുണ്ടാവുന്ന ആത്മഹര്ഷത്തിലായിരിക്കും ലോകം മുഴുവന്‍ പുതുവര്‍ഷാഘോഷത്തില്‍ ഒന്നുചേരുക. ഗ്രിഗോറിയന്‍ കലണ്ടറിലെ അവസാന ദിവസമാണ് പുതുവര്‍ഷ രാവായി ആഘോഷിക്കുന്നത്. ആദ്യം പുതുവര്‍ഷം പിറക്കുന്നത്… ഇന്ത്യന്‍ മഹാസമുദ്രത്തിലെ കിരിതിമതി അഥവാ ക്രിസ്മസ് ദ്വീപിലാണ് ആദ്യം പുതുവര്‍ഷം പിറക്കുക. ലോകത്തിലെ ഏറ്റവും വലിയ പവിഴദ്വീപായ ക്രിസ്മസ് ദ്വീപ് അന്താരാഷ്ട്ര സമയക്രമത്തില്‍ മുമ്പിലായതിനാലാണിത്. ന്യൂസിലന്‍ഡിലെ ഓക് ലന്‍ഡിനാണ് പുതുവര്‍ഷം ആദ്യം ആഘോഷിക്കുന്ന പ്രധാന നഗരങ്ങളില്‍ ഒന്നാം സ്ഥാനം. പിന്നെ ദക്ഷിണാര്‍ധഗോളത്തിലെ രാജ്യങ്ങളൊന്നൊന്നായി പുതുവര്‍ഷത്തെ വരവേല്‍ക്കും. ഹോണോലുലു,ഹവായി,അഡാക്, അലാസ്ക തുടങ്ങിയ…
Read More