പുതുവര്‍ഷ രാവില്‍ ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഒഴുകും ! ഉള്‍വനത്തിനുള്ളിലെ നിരവധി റിസോര്‍ട്ടുകള്‍ നിരീക്ഷണത്തില്‍; വന്‍തോതില്‍ മയക്കുമരുന്ന് സംസ്ഥാനത്തെത്തിച്ചതായി സൂചന…

കോഴിക്കോട്: പുതുവത്സര ദിനാഘോഷത്തിനായി വന്‍തോതില്‍ മയക്കുമരുന്ന് കേരളത്തിലെത്തിയതായി ഇന്റലിജന്‍സ്. തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസും എക്സൈസും പരിശോധന ശക്തമാക്കുന്നതിന് മുമ്പേ തന്നെ മയക്കുമരുന്ന് കടത്ത് സംഘം സംസ്ഥാനത്തേക്ക് വന്‍തോതില്‍ ലഹരി വസ്തുക്കള്‍ എത്തിച്ചതായാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും എക്സൈസും കരുതുന്നത്. ഇതേത്തുടര്‍ന്ന് പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളിലെല്ലാം പരിശോധനയും നിരീക്ഷണവും ശക്തമാക്കും.ഡിജെ പാര്‍ട്ടികള്‍ എക്സൈസിന്റെയും പോലീസിന്റെയും നിരീക്ഷണത്തിലായിരിക്കും. യുവാക്കളെ ആകര്‍ഷിക്കാന്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടികളില്‍ വില്‍പ്പന നടത്തുവാന്‍ ലക്ഷ്യമാക്കിയാണ് മയക്കുമരുന്ന് മാഫിയ ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്. എന്നാല്‍ ഇത് തടയുന്നതിനുള്ള എല്ലാ സംവിധാനവും സേനാവിഭാഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. വനത്തിനോട് ചേര്‍ന്നും മറ്റും നിരവധി റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താത്കാലിക സൗകര്യമൊരുക്കിയും ചിലര്‍ ആഘോഷം നടത്താന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള സ്ഥലങ്ങളിലാണ് കൂടുതലായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പല റിസോര്‍ട്ടുകളും ഉള്‍വനത്തില്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ വിവരങ്ങള്‍ ഇതിനകം എക്സൈസ് വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പുതുവത്സരം ആഘോഷിക്കാനെത്തുന്നവരുടെ വിവരങ്ങള്‍…

Read More