ചുവന്ന തെരുവില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി ഇനി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കും; അശ്വിനിയെന്ന 19കാരിയുടെ ജീവിതം ഏവരെയും പ്രചോദിപ്പിക്കും…

ചുവന്ന തെരുവുകളില്‍ പിറന്നു വീഴുന്ന പെണ്‍കുട്ടികളുടെ ജീവിതം എന്നും ദുരന്തമായാണ് പര്യവസാനിക്കുന്നത്്. അപൂര്‍വം ചിലര്‍ മാത്രമാണ് ആ നരകജീവിതത്തില്‍ നിന്നു രക്ഷപ്പെടുന്നത്. ഒരു ലൈംഗിക തൊഴിലാളിയുടെ മകളായി ചുവന്ന തെരുവില്‍ പിറന്നു വീണ അശ്വിനിയെന്ന 19കാരിയുടെ ജീവിതം ഒരു പ്രചോദനമാണ്. എത്ര മോശം സാഹചര്യത്തിലും അതിനെ അതിജീവിച്ച് സ്വപ്‌നങ്ങള്‍ കൈയെത്തിപ്പിടിക്കാമെന്നതിനുള്ള തെളിവാണത്. ലൈംഗിക തൊഴിലാളിയായ അമ്മയില്‍ നിന്നും അവള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട അവളുടെ ജീവിതം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലാണ്. യൂണിവേഴ്‌സിറ്റിയില്‍ ആര്‍ട്ട് തെറാപ്പിയക്ക് സ്‌കോളര്‍ഷിപ്പോടെയാണ് അശ്വിനിയ്ക്ക് പ്രവേശനം കിട്ടിയിരിക്കുന്നത്. എന്നാല്‍ സ്‌കോളര്‍ഷിപ്പ് തുകയില്‍ അക്കോമഡേഷന്‍ ചെലവുകള്‍ ഉള്‍പ്പെടാത്തതിനാല്‍. അതിനുള്ള ഫണ്ട് ശേഖരണത്തിലാണ് അവള്‍ സോഷ്യല്‍ മീഡിയയുടെ പിന്തുണയും അതിനായി അവള്‍ക്കുണ്ട്. തന്റെ ജീവിതം അശ്വിനി വിവരിക്കുന്നതിങ്ങനെയാണ്… അഞ്ചാമത്തെ വയസ്സു മുതല്‍ ജീവിതത്തില്‍ ഓട്ടം തുടങ്ങിയതാണ് ഞാന്‍. ലൈംഗിക തൊഴിലാളിയായ അമ്മയില്‍ നിന്നും…

Read More