പ്രസവിച്ചയുടന്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച ശേഷം പോലീസുകാര്‍ രക്ഷപ്പെടുത്തിയ നവജാതശിശുവിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ ഓക്സിജന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന കുഞ്ഞ് ഇന്നലെ വൈകുന്നേരം മുതല്‍ സ്വാഭാവികമായി ശ്വസിച്ചു തുടങ്ങി. നവജാത ശിശുക്കളുടെ ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതിനെ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകളായാണ് ആരോഗ്യ വിദഗ്ധര്‍ കാണുന്നത്. എന്നാല്‍ പൂര്‍ണ ആരോഗ്യത്തില്‍ എത്തിയിട്ടില്ല. അപകടനില തരണം ചെയ്തതായും നിലവില്‍ പറയാന്‍ കഴിയില്ല. അതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും ഉടന്‍ മാറ്റില്ലെന്നും അധികൃതര്‍ പറഞ്ഞു. മാസം തികയാതെ ജനിച്ചതിനാലും ഭാരക്കുറവ് ഉള്ളതിനാലും കുട്ടിയുടെ ശാരീരിക അവസ്ഥ നിരീക്ഷിച്ചു വരികയാണ്. രക്തസ്രാവമോ മറ്റു പരുക്കുകളോ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനെ പോലീസ് ചോദ്യം ചെയ്തു. കുഞ്ഞ് മരിച്ചുവെന്നു കരുതിയാണു ബക്കറ്റില്‍…
Read MoreTag: newborn baby
യുവതിയും നവജാതശിശുവും മരിച്ച സംഭവം ! ചികിത്സാപ്പിഴവ്: മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ
പാലക്കാട്: യാക്കര ചന്ദനക്കുറിശിയിലെ തങ്കം ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ. അജിത്, പ്രിയദർശിനി, നിള എന്നീ ഡോക്ടർമാരാണ് അറസ്റ്റിലായത്. മൊഴി രേഖപ്പെടുത്താൻ സ്റ്റേഷനിലെത്തിയ ഇവരെ ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലൈ രണ്ടിനാണ് തത്തമംഗലം സ്വദേശിയായ ഐശ്വര്യയുടെ നവജാതശിശു മരിച്ചത്. പിറ്റേന്ന് ഐശ്വര്യയും മരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് പോലീസ് കേസെടുത്തത്. ചികിത്സാപ്പിഴവുണ്ടായെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന് പിന്നാലെയാണ് മൊഴിയെടുക്കലും അറസ്റ്റും.
Read Moreകരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം ! സംശയമുള്ളവരുടെ ഡിഎന്‍എ പരിശോധന നടത്തും;അന്വേഷണം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്…
കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകളില്ലാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ സംശയിക്കുന്നവരുടെ ഡിഎന്‍എ ടെസ്റ്റ് നടത്താനാണ് തീരുമാനം. കഴിഞ്ഞ അഞ്ചിനാണ് രണ്ടുദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി പിന്നീട് മരിച്ചു. കുഞ്ഞ് മരിച്ച സംഭവത്തില്‍ നരഹത്യക്കാണ് പോലീസ് കേസ് രജിസറ്റര്‍ ചെയ്തത്. മൊബൈല്‍ ഫോണ്‍ ടവര്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത്. ആദ്യ ഘട്ടത്തില്‍ എട്ട് പേരുടെ ഡിഎന്‍എ പരിശോധിക്കും. ഇതിനുള്ള അനുമതി ഇവരില്‍ നിന്ന് അന്വേഷണ സംഘം ഉടന്‍ തേടും.
Read Moreകോവിഡ് ബാധിച്ച അമ്മമാര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളില്‍ ആന്റിബോഡി ! അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് ബാധിക്കുന്നതിന് തെളിവില്ല;പുതിയ വിവരങ്ങള്‍ ഇങ്ങനെ…
കോവിഡ് ബാധിതരായ അമ്മമാര്‍ ജന്മം നല്കുന്ന കുഞ്ഞുങ്ങളുടെ ശരീരത്തില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡി കാണപ്പെടുന്നതായി പുതിയ പഠനം. അതേസമയം അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് വ്യാപിച്ചതായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സിംഗപ്പൂരില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. വൈറസ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് മറ്റ് ആളുകളെ അപേക്ഷിച്ച് പ്രത്യേകമായ രോഗ സങ്കീര്‍ണതകളൊന്നും കൂടുതല്‍ ഉണ്ടാകില്ലെന്നും 16 ഗര്‍ഭിണികളില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടി. പ്രസവത്തോട് അടുപ്പിച്ച സമയത്ത് കോവിഡ് ബാധിതരായ അമ്മമാരുടെ കുഞ്ഞുങ്ങളില്‍ ആന്റിബോഡി തോത് അല്പം ഉയര്‍ന്നിരുന്നതായും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. പഠനത്തിന്റെ ഭാഗമായ ഗര്‍ഭിണികളില്‍ പലര്‍ക്കും തീവ്രമല്ലാത്ത കോവിഡ് ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. അല്‍പ്പമെങ്കിലും സങ്കീര്‍ണതകള്‍ കാണപ്പെട്ടതാവട്ടെ അമിതഭാരമുള്ളവരിലും പ്രായക്കൂടുതലുള്ളവരിലും മാത്രവും. ഇവരെല്ലാം പൂര്‍ണമായും രോഗമുക്തി നേടിയെന്ന് പഠനത്തില്‍ പറയുന്നു. പക്ഷെ രണ്ട് പേര്‍ക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു. ഇതില്‍ ഒരാള്‍ക്ക് വൈറസ് ഉണ്ടാക്കിയ സങ്കീര്‍ണത മൂലമാകാം കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഗര്‍ഭകാലത്തോ…
Read Moreആകാശത്തുവച്ച് ജനിച്ച പെണ്‍കുട്ടിയ്ക്ക് വിമാനക്കമ്പനിയുടെ വക കിടിലന്‍ ഓഫര്‍; കടിഞ്ഞൂല്‍ കുട്ടിയുടെ പേര് ‘കടിഞ്ഞു’
ഗിനിയ:ആകാശത്തുവച്ച് ജനിച്ച പെണ്‍കുട്ടിയ്ക്ക് വിമാനക്കമ്പനിയുടെ വക കിടിലന്‍ ഓഫര്‍. കുട്ടിയ്ക്ക് ആജീവനാന്തം വിമാനത്തില്‍ സൗജന്യമായി സഞ്ചരിക്കാമെന്നാണ് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.ഗിനിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് 42000 അടി ഉയരത്തില്‍ വച്ച് നാഫി ഡയബി എന്ന ഫ്രഞ്ച് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കി. കടിഞ്ഞു എന്നാണ് ഈ കുഞ്ഞിന്പേര് നല്‍കിയിരിക്കുന്നത്. വിമാനത്തില്‍ നടന്ന പ്രസവത്തിന് എല്ലാ ശുശ്രൂഷയും നല്‍കിയത് കാബിന് ക്രൂ ജീവനക്കാരായിരുന്നു. വിമാനത്തില്‍ പുതുതായി എത്തിയ അതിഥിയെ ആഘോഷപൂര്‍വ്വമാണ് ജീവനക്കാര്‍ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എയര്‍ലൈന്‍സ് അധികൃതര്‍ പങ്കുവച്ചിട്ടുണ്ട്. വിമാനത്തിന്റെ ക്യാപ്റ്റനും എയര്‍ഹോസ്റ്റസ്മാരും കുഞ്ഞുമായി നില്ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രസവത്തെ തുടര്‍ന്ന് വെസ്റ്റ് ആഫ്രിക്കയിലെ ബുര്ക്കിന് ഫാസോയില്‍ വിമാനം അടിയന്തരമായി ലാന്റ് ചെയ്തു. വിമാനത്താവളത്തില്‍ നിന്നും അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരും സുഖമായിരിക്കുന്നുവെന്നും എയര്‍ലൈന്‍സ് അധികൃതര്‍…
Read More