ന്യൂഡല്‍ഹി:രാജ്യ തലസ്ഥാനത്തു നിന്നും വീണ്ടും പെണ്‍വാണിഭ വാര്‍ത്ത.ഡല്‍ഹി വനിത കമ്മീഷനും പോലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ നാല് പേര്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ അമാന്‍ വികാര്‍ പ്രദേശത്തുനിന്നാണ് വീട്ടുടമയെയും മൂന്ന് സ്ത്രീകളെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. പ്രദേശത്ത് വലിയ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വനിത കമ്മീഷനിലേക്കാണ് രഹസ്യ സന്ദേശം ലഭിച്ചത്. അമാന്‍ വിഹാറിന് സമീപമുള്ള ഒരു വീട് കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നായിരുന്നു രഹസ്യ സന്ദേശം. ഇതേത്തുടര്‍്‌നന് വ്യാഴാഴ്ച രാവിലെ തന്നെ വനിത കമ്മീഷന്‍ അംഗങ്ങള്‍ പ്രദേശത്തെത്തി. തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളുമായി സംസാരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി. പ്രദേശത്തെ ഒരു വീട്ടിലേക്ക് 10.30 ഓടെ നാല് സ്ത്രീകള്‍ കയറി പോകുന്നത് കമ്മീഷന്‍ അംഗങ്ങള്‍ കണ്ടിരുന്നു. 15 മിനിറ്റിന് ശേഷം ഒരു സ്ത്രീ വീട്ടില്‍ നിന്നും തിരികെ പോയി. പിന്നീട് ബൈക്കുകളിലും മറ്റുമായി…
Read MoreTag: newdelhi
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് തലസ്ഥാനത്ത് നടന്നു വന്നത് വന്‍ പെണ്‍വാണിഭം; ഇരകളാകുന്നത് പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടികള്‍; നാലു കുട്ടികളെ രക്ഷപ്പെടുത്തിയപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് തലസ്ഥാനത്ത് നടന്നത് വന്‍ പെണ്‍വാണിഭം. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെയാണ് പെണ്‍വാണിഭ സംഘം ഇരയാക്കിയിരുന്നത്. നാലു പെണ്‍കുട്ടികളെ പോലീസ് സംഘത്തിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെടുത്തി. 500രൂപ വീതമാണ് ഓരോ ഇടപാടുകാരില്‍ നിന്നും ലഭിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പകുതിയും എജന്റ് കൈക്കലാക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്നും സമ്പാദിച്ച പണം തങ്ങളുടെ ഗ്രാമത്തിലെ തങ്ങളുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് ഉപയിഗിച്ചതെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ ആരോപണമൊന്നും ഉന്നയിച്ചിട്ടില്ലെന്നും അതിനാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഡി.സി.പി (സെന്‍ട്രല്‍ ) മന്ദീപ് രന്ധാവ പറഞ്ഞു.രക്ഷപ്പെടുത്തിയ രണ്ടു പെണ്‍കുട്ടികള്‍ നേപ്പാളില്‍ നിന്നും ഒരാള്‍ അസമില്‍ നിന്നും ഒരാള്‍ ബീഹാറില്‍ നിന്നും ഉള്ളവരാണ്. പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളവരാണ് തങ്ങളെന്നും വരുമാനമുള്ള അംഗങ്ങള്‍ തങ്ങളുടെ കുടുംബത്തില്‍ ഇല്ലെന്നും പെണ്‍കുട്ടികള്‍ കൗണ്‍സിലിംഗിനിടെ വെളിപ്പെടുത്തി
Read More