തിരുവനന്തപുരം : മിശ്രവിവാഹിതരായ തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന് നവദമ്പതികളുടെ പരാതി. ദമ്പതികള്‍ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. വീഡിയോ വൈറലായതോടെ പ്രശ്നത്തില്‍ പോലീസ് ഇടപെട്ടു. ഇരുവര്‍ക്കും സംരക്ഷണം നല്കാന് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയും യുവാവുമാണ് കഴിഞ്ഞ ദിവസം വിവാഹിതരായത്. വധുവിന്റെ ബന്ധുക്കളും എസ്ഡിപിഐക്കാരുമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ദമ്പതികള്‍ ആരോപിക്കുന്നു. ക്രിസ്ത്യാനിയായ ഹാരിസണും മുസ്ലിമായ ഷഹാനയുമാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ഷഹാനയുടെ ബന്ധുക്കളും എസ്ഡിപിഐ പ്രവര്‍ത്തകരുമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് ഇരുവരും പറയുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരായ ഷംസി, നിസാര്‍ എന്നിവരാണ് ഭീഷണിപ്പെടുത്തിയത്. കൊല്ലുമെന്നായിരുന്നു ഭീഷണിയെന്ന് ഇരുവരും പറയുന്നു. തന്നെ മാത്രമല്ല, വീട്ടുകാരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ഹാരിസണ്‍ പറയുന്നു. മറ്റൊരു കെവിനാകാന്‍ താല്‍പ്പര്യമില്ലെന്നും ഹാരിസണ്‍ പറഞ്ഞു. ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്ന് ഷഹാന പറഞ്ഞു. മതവും ജാതിയും തങ്ങള്‍ക്കിടയിലില്ല. സ്നേഹം മാത്രമാണുള്ളത്. എന്തിനാണ് തങ്ങളെ കൊല്ലാന്‍നോക്കുന്നത്. മതം മാറാന്‍ തങ്ങള്‍…
Read More