ടെക്‌നോളജിയുടെ കാര്യത്തില്‍ മറ്റു ലോകരാജ്യങ്ങളേക്കാള്‍ എപ്പോഴും ഒരുപടി മുമ്പില്‍ നില്‍ക്കാനാണ് ചൈന ഏപ്പോഴും ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ (Xinhua) ലോകത്തെ ആദ്യത്തെ വാര്‍ത്ത വായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ന്യൂസ് ആങ്കറെ അവതരിപ്പിച്ചതും ഇതിന്റെ ഭാഗമായാണ്. ശരിക്കുമുള്ള വാര്‍ത്താ വായനക്കാരെ സ്വരത്തിലും ഭാവത്തിലും അനുകരിച്ചാണ് റോബോട്ട് വാര്‍ത്ത വായിക്കുന്നത്. മാത്രമല്ല ക്ഷീണമില്ലാതെ 24 മണിക്കൂറും വാര്‍ത്ത വായിച്ചുകൊണ്ടേയിരിക്കും. പരമ്പരാഗത ന്യൂസ്‌റൂമുകളുടെ നിര്‍വചനം തന്നെ ഇനി മാറും. പ്രൊഫഷണല്‍ വാര്‍ത്താ വായനക്കാരെപ്പോലെ അവരുടെ വെര്‍ച്വല്‍ പ്രെസന്റര്‍ക്കും സ്വാഭാവിക മനുഷ്യ സ്വരത്തില്‍ വാര്‍ത്ത വായിക്കാനാകുമെന്നാണ് ഏജന്‍സി അവകാശപ്പെട്ടത്. പക്ഷേ, റോബോട്ടിക് വാര്‍ത്താ വായനക്കാരന്റെ സ്വരം വളരെ കൃത്രിമവും വിലക്ഷണവുമാണെന്നാണ് വാര്‍ത്ത കേട്ട ചിലരുടെ അഭിപ്രായം. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫെഡിലെ മൈക്കിള്‍ വൂള്‍റിജ് പറഞ്ഞത് എഐ ആങ്കര്‍മാരുടെ വാര്‍ത്തവായന ഏതാനും മിനിറ്റുകളില്‍ കൂടുതല്‍ കേട്ടിരിക്കാന്‍ വയ്യെന്നാണ്. വായന…
Read MoreTag: news anchor
പ്രമുഖ വാര്‍ത്താ അവതാരക കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ചു; ആത്മഹത്യക്കുറിപ്പില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
ഹൈദരാബാദ്: പ്രമുഖ തെലുങ്ക് ചാനലിലെ വാര്‍ത്താ അവതാരിക കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. തെലുങ്ക് വാര്‍ത്താ ചാനലായ വി6ന്റെ അവതാരികയായ വി. രാധിക റെഡ്ഡിയാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ മോസപെട്ടിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്നുമാണ് യുവതി ആത്മഹത്യ ചെയ്തത്. കടുത്ത വിഷാദരോഗത്തിന് അടിമയാണെന്ന് ആത്മഹത്യകുറിപ്പില്‍ എഴുതിയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ രാധിക കെട്ടിടത്തിനു മുകളിലേക്ക് കയറിപ്പോകുന്നതിനു മുമ്പ് ആത്മഹത്യക്കുറിപ്പ് എഴുതി വയ്ക്കുകയായിരുന്നു. കടുത്ത വിഷാദം മൂലം ഞാന്‍ ആത്മഹത്യ ചെയ്യുന്നു. ഇതിന് ആരും ഉത്തരവാദികളല്ല. എന്റെ തലച്ചോറ് എന്റെ ശത്രുവാകുന്നു. എന്നാണ് ആത്മഹത്യക്കുറിപ്പില്‍ എഴുതിയത്.രാത്രി 10.30ഓടെ വലിയൊരു ശബ്ദം കേട്ടുവെന്നും പിന്നീടാണ് ഇത് തന്റെ മകളാണെന്ന് തിരിച്ചറിഞ്ഞതെന്നും രാധികയുടെ അച്ഛന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നു. 14കാരനായ ഒരു മകനും ഇവര്‍ക്കുണ്ട്.
Read More